• Mar George Alacherry
  വിശ്വാസം ഉള്ളില്‍ ജ്വലിക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

  തൃശൂര്‍: വിശ്വാസം ഉള്ളില്‍ ജ്വലിക്കേണ്ടതാണ്. അതു പ്രകാശിക്കണം. മാനസാന്തരത്തിലേക്കും സത്പ്രവൃത്തികളിലേക്കും നയിക്കപ്പെടണം എന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രത്തിലെ വിശ്വാസ തീര്‍ഥാടനത്തോടനുബന്ധിച്ച് നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയിലാണ് കര്‍ദിനാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആഘോഷങ്ങള്‍ ആഡംബരം ഒഴിവാക്കി മിതമായ രീതിയില്‍ നടത്തി മിച്ചം വരുന്ന തുക പാവങ്ങള്‍ക്കായി വിനിയോഗിക്കണമെന്നും മാര്‍...

  • Posted 1850 days ago
  • 0
 • ഈ ശാന്തി തീരത്ത് ഞങ്ങള്‍ സന്തുഷ്ടരാണ്‌

  വഴിയില്‍ മുറിവേറ്റ് കിടക്കുന്ന മനുഷ്യനെ നെഞ്ചോട് ചേര്‍ത്തണച്ച് അവന്റെ രക്തം കിനിയുന്ന മുറിപ്പാടുകളിലേക്ക് എണ്ണയും തൈലവും ഒഴിച്ച്, ഒറ്റപ്പെട്ടുപോയ അവന്റെ കരങ്ങളില്‍ പിടിച്ച് ധൈര്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം പകരുന്ന സമരിയാക്കാരന്റെ കഥ ലോകത്തോട് പറഞ്ഞ് നീയും പോയി അതുപോലെ ചെയ്യുക എന്ന പിന്‍കുറിപ്പും കൂട്ടിച്ചേര്‍ത്ത ക്രിസ്തുമൊഴികളെ അക്ഷരാര്‍ത്ഥത്തില്‍ കണ്ടുമുട്ടുന്ന ഒരിടമുണ്ട് ഇരിങ്ങാലക്കുടയുടെ...

  • Posted 1850 days ago
  • 0
 • Chesterton
  വിശ്വസാഹിത്യകാരന്‍ ചെസ്റ്റര്‍ട്ടന്‍ വിശുദ്ധപദവിയിലേക്ക്‌

  ഇംഗ്ലണ്ട്: ജി.കെ. ചെസ്റ്റര്‍ട്ടന്‍ എന്നറിയപ്പെടുന്ന വിശ്വസാഹിത്യകാരന്‍ ഗില്‍ബെര്‍ട്ട് കെയ്ത്ത് ചെസ്റ്റര്‍ട്ടന്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടും. ലോകം മുഴുവനും അറിയപ്പെടുന്ന എഴുത്തുകാരനും ലേഖകനും പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും ആയിരുന്നു. 1874-1936 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ജി.കെ ചെസ്റ്റര്‍ട്ടന്‍ ഇംഗ്ലണ്ടിലെ എക്കാലത്തെയും മികച്ച എഴുത്തുകാരില്‍ ഒരാളാണ്.

  • Posted 1850 days ago
  • 0
 • John Puthanveettil
  മോണ്‍. ഡോ. ജോസ് പുത്തന്‍വീട്ടില്‍ എറണാകുളം – അങ്കമാലി അതിരൂപത സഹായ മെത്രാന്‍

  കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ 12-ാമത്തെ മെത്രാനായി എടപ്പള്ളി പുത്തന്‍വീട്ടില്‍ ദേവസി – മേരി മകന്‍ ജോസ് പുത്തന്‍വീട്ടില്‍ തെരഞ്ഞെടുക്കപ്പെട്ടു. കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടക്കുന്ന സീറോ മലബാര്‍ സഭ സിനഡാണ് ഡോ. പുത്തന്‍വീട്ടിലിനെ മെത്രാനായി തെരഞ്ഞെടുത്തത്. ബിഷപ് മാര്‍ തോമസ് ചക്യത്ത് വിരമിച്ച ഒഴിവിലാണ് നിയമനം. മെത്രാഭിഷേകം സെപ്തംബര്‍...

  • Posted 1850 days ago
  • 0
 • krakow
  അടുത്ത യുവജനദിനം ക്രാക്കോവില്‍

  കോപ്പാകബാന: അടുത്ത ലോക യുവജനദിനം 2016-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മാതൃരാജ്യമായ പോളണ്ടിലെ ക്രാക്കോവില്‍ ആണ് നടക്കുകയെന്ന് കോപ്പാകബാന ബീച്ചില്‍ ജൂലൈ 28 ഞായറാഴ്ച അര്‍പ്പിച്ച ദിവ്യബലിയുടെ അവസാനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. വിശ്വാസത്തിന്റെയും ക്രിസ്തു സ്‌നേഹത്തിന്റെയും ആഹ്ലാദകരമായ ആഘോഷത്തിന്റെ അടുത്ത ചുവടിലേക്കുള്ള നമ്മുടെ യാത്രയെ നയിക്കുവാന്‍ പരിശുദ്ധാത്മാവിന്റെ പ്രകാശത്തിനായി നമുക്ക്...

  • Posted 1850 days ago
  • 0
 • francis kallarakkal
  ആര്‍ച്ചുബിഷപ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ വത്തിക്കാനില്‍

  റോം: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ വരാപ്പുഴ മെത്രാപോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ സന്ദര്‍ശിച്ചു. പാപ്പായുടെ കൂടെ വത്തിക്കാനിലെ പ്രസിദ്ധമായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയോടനുബന്ധിച്ചുള്ള ഡോമൂസ് സാന്റേ മാര്‍ത്തേയിലെ ദേവാലയത്തില്‍ അദ്ദേഹം വിശുദ്ധ ബലി അര്‍പ്പിച്ചു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്നു സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായ കെട്ടുവള്ളത്തിന്റെ...

  • Posted 1850 days ago
  • 0
 • Province
  സെന്റ് മര്‍ത്താ സന്യാസിനി സമൂഹത്തിന് പുതിയ പ്രൊവിന്‍സുകള്‍

  തൃശൂര്‍ : സെന്റ് മര്‍ത്താ സന്യാസിനി സമൂഹം രണ്ടു പ്രൊവിന്‍സുകളായി തിരിഞ്ഞു. തൃശൂര്‍ കേന്ദ്രമാക്കിയുള്ള നോര്‍ത്ത് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ബിയാട്രീസും ഇരിങ്ങാലക്കുട കേന്ദ്രമാക്കിയുള്ള സൗത്ത് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ദീപ്തി ടോമും തിരഞ്ഞെടുക്കപ്പെട്ടു. മണ്ണംപേട്ട കൃപാഭവന്‍ ജനറലേറ്റില്‍ നടന്ന സിനാക്‌സിസിലാണ് പ്രഥമ പ്രൊവിന്‍സുകളുടെ പ്രഖ്യാപനം നടന്നത്. റവ....

  • Posted 1850 days ago
  • 0
 • Youth Day
  ആവേശമായി യുവജനദിനം

  ബ്രസീല്‍: ലോകയുവജന സമ്മേളനത്തിന്റെ സമാപനത്തില്‍ 37 ലക്ഷം യുവജനങ്ങള്‍ കോപ്പാകബാന ബീച്ചില്‍ ഫ്രാന്‍സീസ് പാപ്പയുടെ ദിവ്യബലിയില്‍ പങ്കെടുത്തു. വിശ്വാസമെന്ന കവചം ധരിക്കുക എന്ന ആപ്തവാക്യത്തോടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് യുവജനങ്ങള്‍ ഒത്തുകൂടി. കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസ് മുഴുവന്‍ ദിവസങ്ങളിലും സമ്മേളനത്തില്‍ ഉണ്ടായിരുന്നു. 175 വിഭിന്ന രാജ്യങ്ങളില്‍ നിന്നായി വ്യത്യസ്ത...

  • Posted 1850 days ago
  • 0
 • Pope Francis
  സഭ സ്‌ത്രൈണമാണ് : ഫ്രാന്‍സിസ് മാര്‍പാപ്പ

  ബ്രസീല്‍ : സ്ത്രീകളെക്കൂടാതെയുള്ള ഒരു സഭ മറിയത്തെക്കൂടാതെയുള്ള അപ്പസ്‌തോലന്മാരുടെ സംഘംപോലെയാണെന്ന് ഫ്രാന്‍സിസ് പാപ്പ. സഭയില്‍ സ്ത്രീകളുടെ പങ്ക് അമ്മമാരായിരിക്കയാല്‍ കേവലം മാതൃത്വത്തിന്റേതല്ല. പ്രത്യുത, അതിലേറെ മഹത്തായതാണ്. പരിശുദ്ധ കന്യകയുടെ പ്രതിരൂപമാകുക എന്നതാണ് അത്. അപ്പസ്‌തോലന്മാരേക്കാള്‍ ഏറെ പ്രധാനപ്പെട്ടവളാണ് പരിശുദ്ധ കന്യക. അവള്‍ കൂടുതല്‍ പ്രധാനപ്പെട്ടവളാണ്. സഭ സ്‌ത്രൈണമാണ് അവള്‍ സഭയാണ്. അവള്‍...

  • Posted 1850 days ago
  • 0
 • Diocese
  ഇരിങ്ങാലക്കുട രൂപത 36-ാം വയസിലേക്ക്‌

  ഇരിങ്ങാലക്കുട: തൃശ്ശൂര്‍ രൂപതയില്‍നിന്ന് വേര്‍തിരിഞ്ഞ് ഇരിങ്ങാലക്കുട രൂപത സ്ഥാപിതമായിട്ട് 35വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. 1978 സെപ്തംബര്‍ 10 നാണ് ഇരിങ്ങാലക്കുട രൂപത സ്ഥാപിതമായത്. 36- ാം രൂപതാ ദിനാഘോഷങ്ങള്‍ സെപ്തംബര്‍ 10ന് കൊച്ചി രൂപതാദ്ധ്യക്ഷന്‍ ഡോ. ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10-ന് രൂപതാഭവനത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇരിങ്ങാലക്കുട രൂപത മെത്രാന്‍...

  • Posted 1851 days ago
  • 0