• epaper
  Keralasabha 2018 December Issue

  View or Download e-paper 

  • Posted 144 days ago
  • 0
 • 19

  സ്വന്തം ലേഖകന്‍ ഇരിങ്ങാലക്കുട : ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഇന്ത്യയിലെ ജനവിഭാഗങ്ങള്‍ ആശങ്കയോടെ കാത്തിരിക്കുന്ന ദിവസമാണ് ഡിസംബര്‍ 11. അന്നാണ് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ‘സെമി ഫൈനല്‍’ ആയി പരിഗണിക്കപ്പെടുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നീ അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വോട്ടെടുപ്പ് ഫലങ്ങള്‍...

  • Posted 144 days ago
  • 0
 • 18

  ബെത്‌ലഹേമില്‍ പിറന്ന ഉണ്ണിയേശുവിനെ കാണാന്‍ കിഴക്കു നിന്ന് മൂന്ന് പൂജ രാജാക്കന്മാര്‍ എത്തിയെന്നാണ് സുവിശേഷങ്ങളില്‍ പറയുന്നത്. എന്നാല്‍ 19-ാം നൂറ്റാണ്ടില്‍ ഹെന്‍ട്രി വാന്‍ ഡൈക് എഴുതിയ ഒരു കഥയുണ്ട്: യേശുവിനെ കാണാന്‍ മറ്റൊരു വിജ്ഞാനി കൂടി കിഴക്കുദിക്കില്‍ നിന്ന് നക്ഷത്രത്തിന്റെ വഴിയേ പുറപ്പെട്ടിരുന്നു-ആര്‍ത്തബാന്‍. എന്നാല്‍ അദ്ദേഹത്തിന് ഉണ്ണിയേശുവിനെ ബെത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ കാണാനായില്ല....

  • Posted 144 days ago
  • 0
 • 17

  വത്തിക്കാന്‍ സിറ്റി : ലോകമെങ്ങു നിന്നും ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അങ്കണത്തില്‍ ഇത്തവണ ക്രിസ്മസിനു മണല്‍ രൂപങ്ങള്‍ നിരക്കുന്ന ക്രിബ് കൗതുകമാകും. കന്യകാമാതാവും യേശുവും യൗസേപ്പിതാവും ആടുകളും ആട്ടിടയന്മാരും മറ്റും മണലില്‍ നിന്ന് രൂപകല്‍പ്പന ചെയ്തവരായിരിക്കും. ക്രിബിനുവേണ്ടി 700 ടണ്‍ മണലാണ് ഇറക്കിയിട്ടുള്ളത്. ക്രിബിന്റെ നിര്‍മാണം...

  • Posted 144 days ago
  • 0
 • 16

  സാന്താക്ലോസ് അഥവാ ക്രിസ്മസ് അപ്പൂപ്പന്‍ പാശ്ചാത്യ ക്രൈസ്തവ ലോകത്തില്‍ ഉടലെടുത്ത സാങ്കല്‍പിക കഥാപാത്രമാണ്. നല്ലവരും കുസൃതിയില്ലാത്തവരുമായ കുഞ്ഞുങ്ങളെ തേടി കൈനിറയെ സമ്മാനങ്ങളുമായി ക്രിസ്മസ് തലേന്ന് ഒരപ്പൂപ്പന്‍ വരും… ചുമന്ന രോമകുപ്പായവും നീളമുള്ള തൊപ്പിയും ധരിച്ച നീണ്ട വെളുത്ത താടിയും വലിയ വയറും ഉയരവുമുള്ള ഒരാള്‍… അപ്പൂപ്പന്റെ മുഖത്ത് എപ്പോഴും മായാത്ത പുഞ്ചിരിയാണ്…...

  • Posted 144 days ago
  • 0
 • 15

  സന്മനസുള്ള സമസ്ത ജനങ്ങള്‍ക്കും സമാധാനം. ഇതാണ് പ്രപഞ്ച നാഥനായ ക്രിസ്തുവിന്റെ ദിവ്യാവതാര സന്ദേശം. ശത്രുക്കളെയും മിത്രങ്ങളെയും ഒന്നിപ്പിക്കുന്ന കാന്തികശക്തിയുണ്ട് ക്രിസ്മസിന്. ലോക ചരിത്രത്തിലെ അവിസ്മരണീയമായ ഒരു നിമിഷം ഓര്‍ത്തു നോക്കൂ… 1914 ഡിസംബര്‍ 24. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന ആശങ്കയുടെയും ഭീതിയുടെയും കറുത്ത ദിനങ്ങളായിരുന്നു അത്. പക്ഷേ, ആ ഡിസംബര്‍ 24...

  • Posted 144 days ago
  • 0
 • 14

  ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ല. ചിലരുടെ കാര്യത്തില്‍ ഇത് കൂടുതല്‍ ശരിയാണ്. ഉദാഹരണത്തിന് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയ നേതാവ്. അദ്ദേഹം കേരളത്തിലെ ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാനാണ്. അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായിരുന്ന സഖാവിനെ മുഖ്യമന്ത്രിയാക്കാന്‍ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിനു ശേഷം പഠിച്ച പണി പതിനെട്ടും...

  • Posted 144 days ago
  • 0
 • 13

  ക്രൈസ്തവ വിശ്വാസിയാണ് എന്നതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ട ഒരു വീട്ടമ്മയുടെ കണ്ണീരിന്റെ കഥയാണ് പാക്കിസ്ഥാനിലെ ആസിയ ബീവിയുടേത്. കിരാതമായ മതനിന്ദാ നിയമത്തിന്റെ ഇര. വധശിക്ഷയില്‍നിന്ന് മോചിക്കപ്പെട്ടിട്ടും പുറംലോകത്ത് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയാത്ത അവളുടെയും കുടുംബത്തിന്റെയും കഥയ്ക്ക് ലോകത്തെവിടെയും ചവിട്ടി മെതിക്കപ്പെടുന്ന മതസ്വാതന്ത്ര്യത്തിന്റെ വിലാപ സ്വരമുണ്ട്. ജോസ് തളിയത്ത് ഒറ്റ നോട്ടത്തില്‍ പാക്കിസ്ഥാനിലെ മതനിന്ദാ...

  • Posted 144 days ago
  • 0
 • 12

  അസ്സീസി മാസികയുടെ ഒക്‌ടോബര്‍ ലക്കം മുഴുവന്‍ കൈകാര്യം ചെയ്തത്, ബിഷപ് ഫ്രാങ്കോയെപ്പറ്റിയുള്ള മാധ്യമവിചാരണയെ ആസ്പദമാക്കിയായിരുന്നു. അദ്ദേഹത്തെ കുറ്റക്കാരനായി ചിത്രീകരിക്കുന്ന കഥകളും ഉപകഥകളും നിറഞ്ഞതായിരുന്നു ആ ക്രൈസ്തവ പ്രസിദ്ധീകരണം. അദ്ദേഹത്തിനെതിരായി പരാതിവന്നപ്പോള്‍ മുതല്‍ കേരളത്തില്‍ അച്ചടിച്ച ദൃശ്യ മാധ്യമങ്ങളില്‍ വന്ന ലേഖനങ്ങളുടെയും വിശകലനങ്ങളുടെയും ചുവടുപിടിച്ചു, ബിഷപ് ഫ്രാങ്കോയെ കുറ്റവാളിയായി മുദ്രകുത്തി വിചാരണ ചെയ്യുന്നതാണ്...

  • Posted 144 days ago
  • 0
 • 11

  പ്രളയാനന്തരം ‘നവകേരള നിര്‍മിതി’യായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും മുദ്രാവാക്യം. ഇപ്പോള്‍, ഗതിമാറി. പ്രളയം കഴിഞ്ഞ് 100 ദിവസം പിന്നിടുമ്പോള്‍, നവകേരള നിര്‍മിതി തുടങ്ങിയിടത്തു തന്നെ! കേരളത്തിലെ കത്തോലിക്കാ രൂപതകളും അവയോടു ബന്ധപ്പെട്ട പ്രസ്ഥാനങ്ങളും ഏതാനും സന്നദ്ധ സംഘടനകളും മാത്രമേ നവകേരള നിര്‍മിതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ ഇന്നുള്ളത്. മറ്റുള്ളവരെല്ലാം വോട്ട് ബാങ്കിന്റെയും പുത്തന്‍...

  • Posted 144 days ago
  • 0