നിയമപീഠം

By on March 3, 2014
land o

കൊടകര വില്ലേജിലെ 20 സെന്റ് ഭൂമി സെന്റിന് രണ്ട് ലക്ഷം രൂപയ്ക്ക് തീറ് വില നിശ്ചയിച്ച് 10 മാസത്തെ കാലാവധിക്ക് ഞാനും വസ്തു ഉടമയും കരാറില്‍ ഏര്‍പ്പെട്ടു. അന്ന് അഡ്വാന്‍സായി 10 ലക്ഷം രൂപ ഞാന്‍ ഉടമയ്ക്ക് നല്‍കി. കരാര്‍ നടന്ന് ഇപ്പോള്‍ 9 മാസമായി. വസ്തു ഉടമസ്ഥനോട് കരാര്‍ നിയമമനുസരിച്ച് വസ്തു അളന്ന് തീറ് നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ ഉടമയ്‌ക്കെതിരെ എന്ത് നിയമ നടപടിയാണ് എടുക്കുവാന്‍ സാധിക്കുക?
- വര്‍ഗീസ്, കൊടകര
കരാര്‍ അനുസരിച്ച് ഭൂമി തീറ് വാങ്ങിക്കുന്നതിന് നിങ്ങള്‍ തയ്യാറാണെന്ന് ഉടമയ്ക്ക് രജിസ്റ്റര്‍ നോട്ടീസ് അയയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നോട്ടീസ് കൈപ്പറ്റിയിട്ടും കാലാവധിക്കുള്ളില്‍ തീറ് നല്‍കാന്‍ ഉടമ തയ്യാറായില്ലെങ്കില്‍ ഇതിനായി താങ്കള്‍ക്ക് സബ്‌കോടതിയില്‍ ഹര്‍ജി നല്‍കാം. ഹര്‍ജി നല്‍കുമ്പോള്‍ ഇതിനുവേണ്ടി നിങ്ങളുടെ കൈവശത്തിലുള്ള കരാറിന്റെ കോപ്പി ഹാജരാക്കണം. നിങ്ങളുടെ പരാതി പരിശോധിച്ച് തീറ് നല്‍കണമോ, നല്‍കാതിരിക്കണമോ എന്ന് തീരുമാനിക്കാന്‍ കോടതിക്ക് വിവേചനാധികാരമുണ്ട്. ഇതനുസരിച്ച് വസ്തു തീറ് കിട്ടാതിരിക്കാം.
അതിനാല്‍ അഡ്വാന്‍സ് നല്‍കിയ സംഖ്യയും പലിശയും തിരിച്ച് നല്‍കണമെന്ന്കൂടി നിങ്ങളുടെ ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരിക്കണം. വസ്തുവില്പന കരാറനുസരിച്ച് നല്‍കിയ അഡ്വാന്‍സ് സംഖ്യയ്ക്ക് കരാര്‍ വസ്തുവില്‍ ഒന്നാം ചാര്‍ജുണ്ടായിരിക്കും. ഈ സാഹചര്യത്തില്‍ അഡ്വാന്‍സ് സംഖ്യ തിരിച്ചു നല്‍കാന്‍ കോടതി വിധിച്ചേക്കും. കോടതിയില്‍ വ്യവഹാരം ബോധിപ്പിക്കുന്നതിന് പതിവു രീതിയില്‍ കോര്‍ട്ട് ഫീസ് അടയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>