• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

ക്രെഡിറ്റ് കാര്‍ഡ് ഓക്കേ! പക്ഷേ, സൂക്ഷിക്കണം

By on May 3, 2014
credit

ഇന്ന് ഡെബിറ്റ് കാര്‍ഡുകളുടെയും ക്രെഡിറ്റ് കാര്‍ഡുകളുടെയും കാലമാണ്. മാസം ലക്ഷങ്ങള്‍ സമ്പാദിക്കുന്നവനും ആയിരങ്ങള്‍ സമ്പാദിക്കുന്നവനും ഇന്ന് കാര്‍ഡുകളുടെ ലോകത്തിലാണ്. നൂറു രൂപ മുതല്‍ ലക്ഷങ്ങള്‍ വരെയുള്ള ഷോപ്പിങ്ങിനു കാര്‍ഡ് ഉപയോഗിക്കുന്നവരാണ് നമ്മില്‍ പലരും. പ്രത്യേകിച്ച് ഇന്നത്തെ യുവജനങ്ങള്‍ ഇത്തരം കാര്‍ഡുകളെ വളരെയധികം ആശ്രയിക്കുന്നവരാണ്. പ്രത്യേകിച്ച് ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഇത് വളരെ പ്രചാരം നേടി വരുന്നു. ഈ സംവിധാനം വെറും മാറ്റങ്ങള്‍ എന്നതിന് ഉപരിയായി ഒരു സാമ്പത്തിക വിപ്ലവം തന്നെ കൊണ്ട് വന്നുവെന്നതില്‍ സംശയമില്ല. യാത്രയ്ക്കും മറ്റും പോകുമ്പോള്‍ പണം കയ്യില്‍ കരുതേണ്ട എന്നതിലുപരി അത്യാവശ്യസന്ദര്‍ഭങ്ങളില്‍ പണം എടുക്കാന്‍ ബാങ്കുകളില്‍ പോകേണ്ട ആവശ്യവും ഇന്നില്ല.
ഇങ്ങനെയൊക്കെ ആണെങ്കിലും ചില അവസരങ്ങളില്‍ ഇത്തരം കാര്‍ഡുകള്‍ പ്രത്യേകിച്ച് ക്രെഡിറ്റ് കാര്‍ഡുകള്‍ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് ചിലരെയെങ്കിലും തള്ളി വിടാറുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട ചില സാമ്പത്തിക നിയന്ത്രണങ്ങള്‍ അറിയാത്തവരാണ് ഇവര്‍.
കടം വാങ്ങാന്‍ ഏറ്റവും എളുപ്പമുള്ള സംവിധാനമാണ് ക്രെഡിറ്റ് കാര്‍ഡ്. എന്നാല്‍ ഏറ്റവും ചിലവേറിയ വായ്പയാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ തരുന്നത്. പ്രത്യേകിച്ച് നിശ്ചിത സമയത്ത് തിരിച്ചടച്ചില്ലെങ്കില്‍ വ്യക്തിയുടെ മൊത്തം സാമ്പത്തിക ഭദ്രതയും നശിപ്പിക്കാന്‍ കഴിവുള്ള ഒരു വില്ലനാണ് ക്രെഡിറ്റ് കാര്‍ഡുകള്‍. യാതൊരു നിയന്ത്രണവുമില്ലാതെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരെ കിടപ്പാടം പണയം വച്ച് ചൂത് കളിക്കുന്ന മടയന്മാരോടാണ് ഉപമിക്കേണ്ടത്. എന്നാല്‍ നിഷ്ടയോടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ജീവിതത്തിലെ അത്യാവശ്യ ഘട്ടങ്ങളില്‍ അത് വളരെ പ്രയോജനപ്പെടും.

കാര്‍ഡ് ഉപയോഗിക്കുമ്പോള്‍
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനു മുമ്പ് അതിന്റെ ഉപാധികളും വ്യവസ്ഥകളും ഉടമ അറിഞ്ഞിരിക്കണം. പല ബാങ്കുകള്‍ക്കും വ്യത്യസ്ത ഉപാധികളാണ് ഉള്ളത്. അതിനാല്‍ ഒരു ബാങ്കില്‍ നിന്നു വേറെ ബാങ്കിലേക്ക് മാറുമ്പോള്‍ ആ ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് മനസിലാക്കണം.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് പരിധി ഇല്ലാത്ത പക്ഷം ഉപഭോക്താവ് വലിയ കട ബാധ്യതയില്‍ ചെന്ന് വീഴാം. അതിനാല്‍ കാര്‍ഡ് ഉപയോഗത്തിന് പരിധി പാലിക്കണം. മാത്രമല്ല, തിരിച്ചടയ്ക്കാത്ത കാര്‍ഡ് വായ്പ എത്രയാണെന്ന് ബോധ്യമുണ്ടായിരിക്കണം.
കാര്‍ഡ് ഉപയോഗിക്കുന്നതിനു മുമ്പ് തന്നെ അതിലൂടെയെടുത്ത പണം തിരിച്ചടയ്ക്കാനുള്ള വഴി കണ്ടിരിക്കണം. തിരിച്ചടവ് കാലാവധിക്കുള്ളില്‍ തന്നെ പണം അടച്ചില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് കൊള്ളപലിശ കെണിയായി മാറും. അതിനാല്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അത് തിരിച്ചടയ്ക്കാനുള്ള വരുമാന സ്രോതസ് ഉണ്ടെന്നു ഉറപ്പു വരുത്തുക.
എല്ലാ ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ടാകും. വ്യക്തിയുടെ സാമ്പത്തിക ഭദ്രത കണക്കിലെടുത്താണ് ഓരോ ബാങ്കും പരിധി തീരുമാനിക്കുന്നത്. പലരും ഈ പരിധി ഉയര്‍ത്തിക്കിട്ടാന്‍ ബാങ്കുകളെ സമീപിക്കാറുണ്ട്. ഇത് പലപ്പോഴും വലിയ കടബാധ്യതയിലേക്ക് നയിക്കാം. അതിനാല്‍ ബാങ്ക് നിശ്ചയിച്ചിരിക്കുന്ന പരിധിയ്ക്കകത്തു തന്നെ നിന്ന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കണം.
ഓരോ ക്രെഡിറ്റ് കാര്‍ഡ് ബാങ്കിനും നിശ്ചിത ബില്‍ തീയതികള്‍ ഉണ്ട്. ഈ തീയതികള്‍ അറിഞ്ഞിരിക്കണം. ഈ തീയതി അടുക്കും തോറും നിങ്ങള്‍ എടുക്കുന്ന വായ്പയുടെ കാലാവധി കുറയുന്നു. അത് കഴിഞ്ഞാല്‍ വളരെ വലിയ പലിശയും പിഴപലിശയും ബാങ്ക് ഈടാക്കും.
ക്രെഡിറ്റ് കാര്‍ഡ് വായ്പ തിരിച്ചയ്ക്കാന്‍ ചെക്ക് കൊടുക്കുമ്പോള്‍ അവ ക്ലിയര്‍ ആകാനുള്ള സമയം കൂടി കണക്കിലെടുക്കണം. അതായതു നിശ്ചിത തീയതിക്കു മുമ്പായി ആ ചെക്ക് ക്ലിയര്‍ ചെയ്ത് പണം ക്രെഡിറ്റ് കാര്‍ഡ് ബാങ്കിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആയിരിക്കണം.
ക്രെഡിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായി പണം അടയ്ക്കുമ്പോള്‍ ബന്ധപ്പെട്ട വെബ് സൈറ്റുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുക. അപരിചിതമായ വെബ് സൈറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ നല്‍കുന്ന കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ചു പണം തട്ടുന്ന സൈറ്റുകളില്‍ ചെന്ന് വീണേക്കാം.
ക്രെഡിറ്റ് കാര്‍ഡ് പണം എടുക്കാന്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പണം എടുക്കാന്‍ ഡെബിറ്റ് കാര്‍ഡുകളെ ആശ്രയിക്കുക.
ക്രെഡിറ്റ് കാര്‍ഡ് വഴി നടത്തുന്ന ഓരോ സാമ്പത്തിക ഇടപാടും ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് വായ്പയുടെ തുകയ്ക്ക് അനുസൃതമായ വരുമാനം നികുതി റിട്ടേണില്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക. അല്ലെങ്കില്‍ ആദായ നികുതി വകുപ്പില്‍ നിന്നു നിങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചേക്കാം.
ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ വായ്പ അവലോകന എജന്‍സിയായ സിബില്‍ നിരീക്ഷിക്കുന്നുണ്ട്. അതിനാല്‍ വായ്പ അടയ്ക്കുന്നതില്‍ പിഴ വരുത്തിയാല്‍ സിബിഎല്ലിന്റെ റെക്കോര്‍ഡില്‍ അത് വരും. ഇത് നിങ്ങളുടെ ശരിയായ വായ്പകളെ ബാധിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>