• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

കത്തോലിക്കാ കോണ്‍ഗ്രസ് കൂടുതല്‍ സജീവമാകണം : മാര്‍ ആലഞ്ചേരി

By on June 2, 2014

തൃശൂര്‍: സഭയ്ക്ക് രാഷ്ട്രീയമില്ല; എന്നാല്‍ സഭാംഗങ്ങള്‍ക്ക് രാഷ്ട്രീയബോധമുണ്ടാകണമെന്ന് സിറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എകെസിസി) അതിരൂപത തല ഉദ്ഘാടനം മേയ് നാലിന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്നപ്പോഴാണ് സഭാപിതാക്കന്മാര്‍ അതിന്റെ ദൗത്യം വ്യക്തമായി വരച്ചുകാട്ടിയത്. പതിറ്റാണ്ടുകളായി കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എകെസിസി, കേരളത്തിലെ സിറോ മലബാര്‍ സഭയ്ക്കും പൊതുസമൂഹത്തിനും ഇതുവരെ നല്‍കിയ നേതൃത്വം, പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ സ്വീകരിച്ച് പുതിയ ഭാവരൂപങ്ങള്‍ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയിലേക്കാണ് പിതാക്കന്മാരും അഞ്ഞൂറോളം അല്മായ പ്രതിനിധികളും പങ്കെടുത്ത സമ്മേളനം അടിവരയിട്ടു കാണിച്ചത്.
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു:സഭയ്ക്ക് കക്ഷിരാഷ്ട്രീയമില്ല, എന്നാല്‍ അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് സഭയ്‌ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ അല്‍മായര്‍ക്കു കക്ഷി രാഷ്ട്രീയമുണ്ടാകണം. ക്രൈസ്തവ മൂല്യങ്ങളില്‍ നിന്നു വിശ്വാസികളെ അകറ്റുന്ന പ്രത്യയ ശാസ്ത്രങ്ങളോടു കൂടിച്ചേരാന്‍ പാടില്ല. മാനവിക മൂല്യങ്ങളോടൊപ്പം ചേര്‍ന്നു നിന്നാകണം പ്രവര്‍ത്തിക്കേണ്ടത്. സഭയുടെ സുവിശേഷ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ കത്തോലിക്കാ കോണ്‍ഗ്രസ് അത്തരം കക്ഷികള്‍ക്കൊപ്പം ചേര്‍ന്നുനിന്നു പ്രവര്‍ത്തിക്കണം. എന്നാല്‍ കക്ഷിരാഷ്ട്രീയത്തിനു വേണ്ടിയല്ല കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിതമാകേണ്ടതെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>