സിറിയയിലെ സംഘര്‍ഷം തീരാന്‍ പാപ്പയുടെ പ്രാര്‍ഥന

By on June 2, 2014

വത്തിക്കാന്‍ : സിറിയ, യുക്രൈന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ തുടരുന്ന സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം.
സംഘര്‍ഷങ്ങളും ഭക്ഷ്യവസ്തുക്കളുടെ പാഴാക്കലും നിമിത്തം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിശപ്പിന്റെ വിളി തരണം ചെയ്യാനുള്ള സഹായത്തിനായും ചൂഷണത്തിനു വിധേയരാകാനിടയുള്ളവരുടെ സംരക്ഷണത്തിനായും പാപ്പാ പ്രാര്‍ഥിച്ചു.
ഒന്നരലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനു പൗരന്‍മാര്‍ പാലായനം ചെയ്തുകൊണ്ടുമിരിക്കുന്ന സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനും രാജ്യത്തു സമാധാനം സംസ്ഥാപിതമാക്കാനും രാജ്യാന്തരസമൂഹം ഇടപെടണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>