• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

കളിപ്പാട്ടമല്ല മൊബൈല്‍ ഫോണ്‍

By on June 11, 2014
Mobile

സമീപകാലത്തായി ഏത് കുറ്റകൃത്യത്തിലും പ്രത്യക്ഷപ്പെടുന്ന ഒരു കൂട്ടു പ്രതിയും സര്‍വസാക്ഷിയുമാണ് മൊബൈല്‍ഫോണ്‍ (സെല്‍ഫോണ്‍). കുറ്റവാളിയെ കുറ്റവുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ണായകമായ തെളിവുകള്‍ സെല്‍ഫോണില്‍ നിന്ന് ലഭിക്കുന്നു എന്നതാണ് അതിന്റെ പ്രാധാന്യത്തിനു കാരണം. ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയത് കൊല്‍ക്കത്തയിലാണ്.
മൊബൈല്‍ കമ്യൂണിക്കേഷനില്‍ മൂന്നു പ്രധാന ഘടകങ്ങള്‍ ഉണ്ട്. കമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കിംഗ്, മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്‌സെറ്റ്, സിം കാര്‍ഡ് എന്നിവയാണവ. ഇവ മൂന്നും തെളിവുകളുടെ കൂമ്പാരമാണ്. Subscriber Identity Module എന്നതിന്റെ ചുരുക്കപ്പേരാണ് SIM. Smart Card എന്ന പേരിലും ഇത് അറിയപ്പെടുന്നു.
ഒരു ഉപയോക്താവിന്റെ സാന്നിധ്യം മനസിലാവുന്നത് SIM. കാര്‍ഡില്‍ നിന്നാണ്. സിമ്മിനുള്ളില്‍ IMSI (International Mobile subscriber Identity) എന്നൊരു നമ്പര്‍ ഉണ്ട്. അതാണ് നെറ്റ് വര്‍ക്കിലെ ഉപയോക്താവിന് വ്യക്തിത്വം നല്‍കുന്നത്. അധികാരപ്പെട്ട ഒരു രഹസ്യ കീ കൂടിയാണിത്.
സിം കാര്‍ഡിന്റെ സംരക്ഷണത്തിന് PIN എന്ന് അറിയപ്പെടുന്ന Personal Identity Number ഉണ്ട്. സിം കാര്‍ഡ് ഒരു ചെറിയ മെമ്മറി ചിപ്പാണ്. സിമ്മിന്റെ ശേഷിയനുസരിച്ച് ഇതില്‍ ധാരാളം സന്ദേശങ്ങള്‍ സൂക്ഷിച്ച് വയ്ക്കാം. ഒരു സന്ദേശത്തിന് പുറത്തുകൂടി എഴുതാത്തിടത്തോളം മായിച്ച് കളഞ്ഞാലും സന്ദേശം കണ്ടു പിടിക്കുവാനും കഴിയും.
കാരണം, ഒരു സിമ്മില്‍ നിന്നു SMS (Shot Message Servise) മറ്റൊന്നിലേക്ക് പോകുന്നത് SMSC (Shot Message Servise Centre) വഴിയാണ്. Super SIM Card Reader എന്ന സംവിധാനം ഉപയോഗിച്ച് സിമ്മില്‍ ശേഖരിച്ച് വച്ചിരിക്കുന്ന SMS സന്ദേശങ്ങള്‍ വായിക്കാം.
അങ്ങനെ Status of the Message, Source, Destination Number, Service Centre Number, Date, Time എന്നിവ ശേഖരിക്കാം. മോഡലിനനുസരിച്ച് Infra Red Port ഡേറ്റാ കേബിള്‍ എന്നിവ ഉപയോഗിച്ചാണ് മൊബൈലിലെ സന്ദേശം വായിക്കുന്നത്.
ഒരു വ്യക്തിയുടെ മൊബൈലിന്റെ കോള്‍ വിവരങ്ങള്‍ നല്‍കേണ്ടത് ബന്ധപ്പെട്ട സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സാണ്. കേന്ദ്രഗവണ്‍മെന്റും ഓപ്പറേറ്റേഴ്‌സും തമ്മിലുള്ള വ്യവസ്ഥപ്രകാരം, വിവരങ്ങള്‍ നല്‍കുവാന്‍ ഓപ്പറേറ്റര്‍മാര്‍ ബാധ്യസ്ഥരാണ്. ഇതിനുവേണ്ടി ബന്ധപ്പെട്ട പൊലിസ് സൂപ്രണ്ടുമാരാണ് അപേക്ഷ നല്‍കുക.
അങ്ങനെ ലഭിക്കുന്ന വിവരങ്ങളില്‍ കോള്‍ കിട്ടിയതും ചെയ്തതുമായ തീയതി, ഇവയുടെ സമയം, വിളിച്ച നമ്പര്‍ തുടങ്ങിയവയൊക്കെ വിശദമായി ലഭിക്കും. മാത്രമല്ല, സെല്‍ ഐടി നമ്പര്‍ ലഭിച്ചാല്‍ ഫോണ്‍ ഉപയോഗിച്ചയാളുടെ സ്ഥലം കണ്ടുപിടിക്കാനും കഴിയും.
ചില വ്യക്തികള്‍ ഒന്നിലേറെ സിം കാര്‍ഡ് ഉപയോഗിക്കുന്നവരും വിവിധ സിമ്മുകള്‍ ഉപയോഗിക്കുന്നവരുമാകാം. എന്നാല്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ ഒന്നു തന്നെയായതിനാന്‍ IMEI നമ്പര്‍ വഴി സിം കാര്‍ഡിന്റെ നമ്പര്‍ കണ്ടുപിടിക്കുവാന്‍ സാധിക്കും.
മൊബൈല്‍ ഫോണ്‍ പോയാല്‍ തൊട്ടടുത്ത പൊലിസ് സ്റ്റേഷനില്‍ ഉപയോക്താവിന്റെ പേര്, വിലാസം, നമ്പര്‍, ഫോണ്‍ നമ്പര്‍, സിം നമ്പര്‍, ഫോണ്‍ മോഡല്‍, ഐഎംഇഐ നമ്പര്‍ എന്നിവ ഉള്‍പ്പെടുതി പരാതി നല്‍കണം.
അപ്പോള്‍ ലഭിക്കുന്ന രശീത് ബന്ധപ്പെട്ട മൊബൈല്‍ കസ്റ്റമര്‍ കെയറില്‍ നല്‍കിയാല്‍ മൊബൈല്‍ സെറ്റ് ബ്ലോക്ക് ചെയ്യാനും സിം കാര്‍ഡ് ഡി ആക്ടിവേറ്റ് ചെയ്യാനും കഴിയും. ഒരു മൊബൈലില്‍ SIM കാര്‍ഡ് ഇടുമ്പോള്‍ ബ്ലാക്ക് ലിസ്റ്റ് എന്ന് തെളിഞ്ഞു വന്നാല്‍ ആ സെറ്റ് മോഷണ വസ്തുവാണെന്ന് മനസ്സിലാക്കാം.
സ്ത്രീകളുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ എടുക്കുകയോ നിരീക്ഷിക്കുകയോ ചെയ്താല്‍ മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണത്. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും കിട്ടിയേക്കാം.
ഇതുപോലെത്തന്നെയാണ് എസ്എംഎസ് സന്ദേശങ്ങളുടെ കാര്യവും. അപമാനകരവും അശ്ലീലച്ചുവയുള്ളതും ഭീഷണിപ്പെടുത്തുന്നതുമായ എസ്എംഎസ് സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലൂടെ അയച്ചാല്‍ മൂന്നു വര്‍ഷംവരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റകൃത്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>