എല്ലാ ഓണ്‍ലൈന്‍

By on June 11, 2014
Shopping

ഇത് ഓണ്‍ലൈന്‍ യുഗമാണ്. ജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നായി ഇന്റര്‍നെറ്റും കമ്പ്യൂട്ടറും മാറി. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ രാത്രി കിടക്കുന്നത് വരെ ഈ ഓണ്‍ലൈന്‍ ജീവിതം നീണ്ടു പോകുന്നു. ഇങ്ങനെ ദിവസം മുഴുവന്‍ നീണ്ടു കിടക്കുന്ന ഓണ്‍ലൈന്‍ ജീവിതത്തിന്റെ പ്രധാന കണ്ണിയാണ് ‘ഓണ്‍ലൈന്‍ ഷോപ്പിംഗ്’.
ഷോപ്പിങ്ങിനായി ദിവസങ്ങളോളം തയ്യാറെടുത്തു കടകള്‍ തേടി നടന്നിരുന്ന ഷോപ്പിംഗ് സംസ്‌കാരം പുതുതലമുറയ്ക്ക് അപരിചിതമായിക്കൊണ്ടിരിക്കുന്നു. വാങ്ങേണ്ട സാധനം ഓണ്‍ലൈന്‍ ആയി കണ്ടുപിടിച്ചു ഓര്‍ഡര്‍ ചെയ്തു ക്രെഡിറ്റ് കാര്‍ഡ് അഥവാ ഡെബിറ്റ് കാര്‍ഡ് വഴി പണം അടച്ചാല്‍ വീട്ടുപടിക്കല്‍ സാധനം എത്തുന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് ആണ് ഇന്ന് കൂടുതല്‍ പ്രചാരത്തിലുള്ളത്. ഓണ്‍ലൈന്‍ ആയി പണം അടയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ :
ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താന്‍ ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെയും ഓണ്‍ലൈന്‍ സേവനദാതാവിന്റെയും വിശ്വാസ്യത ഉറപ്പുവരുത്തുക. ഒട്ടുമിക്ക സേവന ദാതാക്കളും പ്രത്യേകിച്ച് കണ്‍സ്യൂമര്‍ ഗുഡ്‌സ് സപ്ലൈയേഴ്‌സ് ധാരാളമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സേവന ദാതാക്കളില്‍ ചിലരെങ്കിലും തട്ടിപ്പുകാര്‍ ആണെന്ന കാര്യം കരുതിയിരിക്കേണം. അതിനാല്‍ വിശ്വാസയോഗ്യമായ വെബ് സൈറ്റില്‍ നിന്ന് മാത്രമേ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താവൂ.
സാധനം വില്‍ക്കുന്ന കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമേ മനസിലാക്കണം. ഓണ്‍ലൈന്‍ ഷോപ്പിംഗ് ചെയ്യുമ്പോള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വസ്തുവിന്റെ ഫോട്ടോ മാത്രമാണ് നാം കാണുന്നത്. അതിന്റെ ഗുണത്തെക്കുറിച്ചോ ആധികാരികതയെക്കുറിച്ചോ വിവരങ്ങള്‍ ലഭ്യമല്ല. വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വിശ്വസിക്കുക മാത്രമാണ് ഏക മാര്‍ഗം. അതിനാല്‍ സാധനം വില്‍ക്കുന്ന കമ്പനിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നമ്മള്‍ മനസിലാക്കണം. അതേ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ പുറത്തുള്ള മാര്‍ക്കറ്റില്‍ ഉണ്ടെങ്കില്‍ അവയുടെ ഗുണത്തെക്കുറിച്ചു ചോദിച്ചു മനസിലാക്കുക. പല പ്രമുഖ സ്ഥാപനങ്ങളും തങ്ങളുടെ ഉല്‍പന്നങ്ങളെ റേറ്റ് ചെയ്യുവാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കാറുണ്ട്. ഇത്തരം റേറ്റിംഗ് നോക്കി അവയുടെ ഗുണത്തെ മനസിലാക്കാം.
ഉല്‍പന്നം ഓണ്‍ലൈന്‍ വഴി വാങ്ങുന്നതിന് മുമ്പ് ‘ഒളിഞ്ഞിരിക്കുന്ന ചിലവുകള്‍’ ഏതെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുക. ചില ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അവയുടെ വിലയ്ക്ക് പുറമേ ഡെലിവറി ചാര്‍ജ് പാക്കിംഗ് ചാര്‍ജ് തുടങ്ങി ചില ഒളിച്ചു വച്ച ചാര്‍ജുകള്‍ ഈടാക്കാറുണ്ട്. ഇത്തരം ചിലവുകള്‍ കൂടി മുന്നില്‍ കണ്ടേ വില തീരുമാനിക്കാവൂ.
ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്ന വെബ് സൈറ്റിന്റെ ‘പ്രൈവസി പോളിസി’ വായിച്ചു മനസിലാക്കുകയാണ് മറ്റൊരു കാര്യം.
എല്ലാ വെബ് സൈറ്റുകള്‍ക്കും പ്രൈവസി പോളിസി ഉണ്ട്. ഇതില്‍ തങ്ങളുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങളെക്കുറിച്ചുള്ള സ്വകാര്യത എത്രമാത്രമെന്നു വ്യക്തമാക്കാറുണ്ട്. ഇത് മനസിലാക്കിയ ശേഷം മാത്രമേ ഇത്തരം സൈറ്റുകളില്‍ കൂടി ഷോപ്പിംഗ് നടത്താവൂ. അല്ലാത്ത പക്ഷം നിങ്ങളുടെ വിവരങ്ങള്‍ മറ്റു വ്യക്തികളുമായി ഷെയര്‍ ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. കഴിയുന്നതും ഓണ്‍ലൈന്‍ ഷോപ്പിംഗിനു കാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
ഓണ്‍ലൈന്‍ ഷോപ്പിംഗിനുശേഷം പണം വെബ് സൈറ്റ് വഴിയാണ് അടയ്ക്കുന്നതെങ്കില്‍ അത്തരം സൈറ്റുകള്‍ അംഗീകൃതവും വിശ്വാസയോഗ്യവുമാണെന്നു ഉറപ്പുവരുത്തണം. പണം അടയ്ക്കാന്‍ ഉദ്ദേശിക്കുന്ന സൈറ്റ് എസ്എസ്എല്‍ രജിസ്റ്റര്‍ സൈറ്റ് ആണെന്ന് ഉറപ്പു വരുത്തുക.
ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി നല്‍കുന്ന വ്യക്തിപരമായ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തുക. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
ഓണ്‍ലൈന്‍ പണമിടപാടിനു മുമ്പായി കാര്‍ഡ്, അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ കയ്യില്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക.
പാസ്‌വേര്‍ഡ് മുതലായ വിവരങ്ങള്‍ ഒന്നില്‍ കൂടുതല്‍ തവണ ചോദിക്കുകയാണെങ്കില്‍ അത്തരം വെബ് സൈറ്റ് വിശ്വാസയോഗ്യമല്ലാതെയാകാന്‍ സാധ്യതയുണ്ട്.
നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിനു ഓണ്‍ലൈന്‍ ഫ്രോഡ് പ്രോട്ടക്ഷന്‍ സംവിധാനം ഉണ്ടെന്നു ഉറപ്പു വരുത്തുക. ഇതിനായി സെക്യുര്‍ ഷോപ്പിംഗ് അടയാളം നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡില്‍ ഉണ്ടോയെന്നു ഉറപ്പു വരുത്തണം.
ഓണ്‍ലൈന്‍ ഷോപ്പിംഗിനു സ്ഥിരമായി ഒരു കമ്പ്യൂട്ടര്‍ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. നിങ്ങളുടെ കമ്പ്യൂട്ടറിന് ഫിസിംഗ് ഫില്‍റ്റര്‍ സംവിധാനം ഉള്ളത് നല്ലതാണ്.
ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയ ശേഷം കിട്ടുന്ന രസീത് അഥവാ ബില്‍ സൂക്ഷിച്ചു വയ്ക്കണം.
സ്ഥിരമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവരാണെങ്കില്‍ ആഴ്ചയിലൊരിക്കലെങ്കിലും നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചിരിക്കണം. എന്തെങ്കിലും അണ്‍നോണ്‍ ട്രാന്‍സാക്ഷന്‍ ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ ബാങ്കിനെ അറിയിക്കണം.
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സ്‌കാം മെയില്‍സ് ഇല്ല എന്ന് ഉറപ്പു വരുത്തുക.
ഒരു കാരണവശാലും നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറരുത്.
പാസ്‌വേഡ് തുടങ്ങിയ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് അഭികാമ്യം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>