സ്വപ്‌ന ബജറ്റല്ല; എങ്കിലും പ്രതീക്ഷ നല്‍കുന്നത്‌

By on August 4, 2014
Bajet

കേന്ദ്രത്തില്‍ അധികാരമേറ്റ മോദി സര്‍ക്കാരില്‍ നിന്നു കൂടുതല്‍ ജനക്ഷേമകരമായ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന ബജറ്റാണ് ജനം പ്രതീക്ഷിച്ചത്. പകരം വന്നത് ‘പഴയവീഞ്ഞ് പുതിയ കുപ്പിയില്‍’
ഇന്ത്യയിലെ ജനങ്ങള്‍ ആകാംഷയോടെ കാത്തിരുന്ന ബജറ്റാണ് കഴിഞ്ഞ മാസം മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കുറച്ചു വര്‍ഷങ്ങളായി ഉറങ്ങിക്കിടക്കുന്ന ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാന്‍ പുതിയ സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് കഴിയുമെന്ന് വിദഗ്ദര്‍ പ്രതീക്ഷിച്ചിരുന്നു. സാമ്പത്തിക വളര്‍ച്ചയെ ദ്രുതഗതിയിലാക്കാന്‍ പര്യാപ്തമായ ഒത്തിരി നല്ല ആശയങ്ങള്‍ മുന്നോട്ടു വയ്ക്കാന്‍ ബജറ്റില്‍ സര്‍ക്കാരിനു കഴിഞ്ഞെങ്കിലും ഭൂരിഭാഗം പേരും കാത്തിരുന്ന ‘സ്വപ്‌നബജറ്റ്’ അവതരിപ്പിക്കാന്‍ പുതിയ സര്‍ക്കാരിന് കഴിഞ്ഞില്ല. ഒരു പക്ഷേ, മുന്‍ബജറ്റുകളുടെ ‘പുതുഭാവത്തോടെയുള്ള തുടര്‍ച്ച’യായിരുന്നു ഈ ബജറ്റ് എന്ന് പറയാം.
ബജറ്റിലെ ചില ‘ശുപാര്‍ശകള്‍ അറിയുക :
ആദായ നികുതി
1. നികുതിയില്ലാത്ത വരുമാന പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷമാക്കി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് മൂന്ന് ലക്ഷമാണ്. രാജ്യത്തെ ഒന്നരകോടി നികുതിദായകര്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനമാണ് ഇത്.
2. 80 സി. വകുപ്പില്‍ ആകെ ലഭ്യമായിരുന്ന കിഴിവ് ഒരു ലക്ഷത്തില്‍ നിന്ന് ഒന്നര ലക്ഷമാക്കി.
3. സുരക്ഷിത നിക്ഷേപമായ പബ്ലിക്ക് പ്രോവിഡന്റ് ഫണ്ടിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ നിക്ഷേപത്തിന്റെ കൂടിയ പരിധി ഇനി ഒന്നര ലക്ഷം.
4. ഭവന വായ്പയില്‍ അടച്ച പലിശയുടെ കിഴിവിന്റെ പരിധി 1.5 ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷം.
5. ഒരു കോടിയിലധികം വരുമാനമുള്ള വ്യക്തികള്‍ക്ക് 10 ശതമാനം അധിക സര്‍ചാര്‍ജ് തുടരും.
6. പുതിയ യന്ത്രങ്ങള്‍ക്കും സാമഗ്രികള്‍ക്കുംവേണ്ടി 25 ലക്ഷത്തിലധികം ഈ സാമ്പത്തിക വര്‍ഷം നിക്ഷേപിക്കുന്ന ചെറുകിട സംരംഭകര്‍ക്കു 15 ശതമാനം നിക്ഷേപ അലവന്‍സ് ആയി ആദായത്തില്‍ നിന്നു അധിക കിഴിവ്.
7. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്കു നഷ്ടപരിഹാരമായി ലഭിക്കുന്ന അധിക തുകയ്ക്ക് നികുതി അന്തിമവിധി വന്നശേഷം നല്‍കിയാല്‍ മതി.
8. നാട്ടിലെ വസ്തുവും വീടും മറ്റും വിറ്റുകിട്ടുന്ന തുകയ്ക്ക് വിദേശത്ത് വീടുവാങ്ങുന്നവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന നികുതിയിളവ് നിര്‍ത്തലാക്കി.
സേവന നികുതി
1. സേവനനികുതിയുടെ നിരക്ക് 12.36 ശതമാനം തന്നെയായി തുടരും.
2. ജൈവവള കൃഷി പ്രോത്സാഹിപ്പിക്കാന്‍ ജൈവവളത്തിന്റെ ചരക്കുകൂലിക്ക് ഇനി സേവന നികുതി വേണ്ട.
3. കപ്പല്‍, ബോട്ട് തുടങ്ങിയവയുടെ ചരക്കുകൂലിയ്ക്ക് രണ്ട് ശതമാനം കിഴിവ് സേവന നികുതിയില്‍ ലഭിക്കും.
4. ടൂറിസം രംഗത്തെ ഉത്തേജിപ്പിക്കാന്‍ വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇന്ത്യയിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കു നല്‍കുന്ന സേവനങ്ങളെ നികുതിയില്‍ നിന്നു ഒഴിവാക്കി.
5. സേവന നികുതി സംബന്ധിച്ച അപ്പീലുകള്‍ക്ക് മുന്‍കൂറായി നിശ്ചിത നിരക്കില്‍ സംഖ്യ കെട്ടിവയ്ക്കണമെന്ന നിര്‍ബന്ധന ബജറ്റിലുണ്ട്. അനാവശ്യ വ്യവഹാരങ്ങള്‍ ഒഴിവാക്കാന്‍ ഈ നിര്‍ദ്ദേശം സഹായിക്കും.
കസ്റ്റംസ്, എക്‌സൈസ്
നികുതികള്‍
1. ഫ്രീ ബാഗേജ് അലവന്‍സ് 35,000 രൂപയില്‍ നിന്ന് 45,000 രൂപയാക്കി.
2. താഴെപറയുന്ന സാധനങ്ങളെ കസ്റ്റംസ് നികുതിയില്‍ നിന്നും ഒഴിവാക്കി :-
LED TV, LCD TV, പിക്ചര്‍ ട്യൂബ് തുടങ്ങിയവ, ഇ-ബുക്ക് റീസര്‍, MDI, AIDS പരിശോധന കിറ്റുകള്‍, ഫാറ്റി ആസിഡ് തുടങ്ങി സോപ്പ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ക്രൂഡ് ഓയിലുകള്‍.
മറ്റ് നിര്‍ദ്ദേശങ്ങള്‍
1. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനമാക്കി. ഈ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 2.29 ലക്ഷം കോടി രൂപയാക്കി.
2. പ്രധാനമന്ത്രിയുടെ കൃഷി ജലസേചനം പദ്ധതിക്ക് 1000 കോടി രൂപ.
3. എല്ലാ സംസ്ഥാനങ്ങളിലും വരും വര്‍ഷങ്ങളില്‍ ‘എയിംസ്’ മാതൃകയിലുള്ള ആശുപത്രികള്‍.
4. കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവ് പ്രതിരോധിക്കാന്‍ 500 കോടി രൂപ.
5. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു 100 കോടി.
6. യുവജനങ്ങള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം വികസിപ്പിക്കാന്‍ ‘സ്‌കില്‍ ഇന്ത്യ പദ്ധതി’.
7. കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം നല്‍കാന്‍ നൂതന പദ്ധതികള്‍.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>