• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

മക്കള്‍ക്ക് നിങ്ങള്‍ കൂട്ടുകാരിയുമാകണം

By on March 7, 2015
Mother & dau

മക്കള്‍ക്ക് നിങ്ങള്‍ കൂട്ടുകാരിയുമാകണം
എന്റെ മകള്‍ ഒമ്പതില്‍ പഠിക്കുന്നു. അവള്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നതാണ് പ്രധാന പ്രശ്‌നം. വളര്‍ന്നിട്ടും ഈ ശീലം മാറിയിട്ടില്ല. ഈ ശീലം നിര്‍ത്താന്‍ ഇതുവരെ ചെയ്ത നടപടികളൊന്നും ഫലം കണ്ടില്ല. ഒരു ഡോക്ടറുടെ അടുത്ത് ഇക്കാര്യം പറഞ്ഞപ്പോള്‍ ഒരു മനഃശാസ്ത്രജ്ഞനെ കാണിക്കുവാനാണ് നിര്‍ദ്ദേശിച്ചത്. കിടക്കയില്‍ മൂത്രമൊഴിക്കുന്ന കാര്യത്തില്‍ ഞാന്‍ അവളെ വഴക്കു പറയാറുണ്ട്. ബെഡില്‍ ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് ഇട്ടുകൊടുത്ത് അതിലാണവളെ കിടത്തുന്നത്. വസ്ത്രങ്ങള്‍ നനയുന്നതൊന്നും അവള്‍ അറിയുന്നില്ല. നേരം വെളുത്ത് പലപ്രാവശ്യം വിളിച്ചാലേ അവള്‍ ഉണരുകയുള്ളൂ. ഇക്കാര്യങ്ങളില്‍ അവള്‍ക്കും സങ്കടമുണ്ട്. പക്ഷേ, അവള്‍ക്ക് നിയന്ത്രിക്കുവാനോ, മൂത്രം ഒഴിക്കുന്നത് അറിയുന്നതിനോ സാധിക്കുന്നില്ല. ഇത് മാറ്റുവാന്‍ പറ്റുമോ?
- മിസിസ് ഷീബ
‘ബെഡ് വെറ്റിംഗ്’ അഥവാ കിടക്കയില്‍ മൂത്രമൊഴിക്കുന്ന അവസ്ഥ മാനസികമായി അസ്വസ്ഥതകള്‍ അനുഭവിക്കുന്ന കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. കുടുംബം സുരക്ഷിതമല്ല എന്ന ‘അണ്‍കോണ്‍ഷ്യസ് സിഗ്നല്‍’ ആണ് ഇതിലൂടെ നല്‍കുന്നത്. അവഗണന, ലൈംഗിക ചൂഷണം, മാതാപിതാക്കളുടെ വിവാഹ മോചനം, മദ്യപാനം, മാതാപിതാക്കളുടെ പട്ടാളച്ചിട്ടയോടുകൂടിയ പെരുമാറ്റങ്ങളും ശിക്ഷണങ്ങളും ഇവയൊക്കെ കുട്ടികളില്‍ സുരക്ഷിതത്വക്കുറവിന് ഇടവരുത്തുന്നു. വികാരങ്ങള്‍ പ്രകടിപ്പിക്കാതെ അവ ഉള്ളില്‍ ഒതുക്കി വയ്ക്കുന്ന കുട്ടികളിലും ഈ അവസ്ഥ ഉണ്ടാകുന്നുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍, ഉത്കണ്ഠ, ഭയം, അരക്ഷിതാവസ്ഥ എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. മാതാപിതാക്കള്‍ തമ്മിലുള്ള സ്‌നേഹരാഹിത്യം, കുടുംബ കലഹങ്ങള്‍ എന്നിവ കുട്ടികളെ അസ്വസ്ഥമാക്കുന്നുവെന്നും അതുമൂലം കുട്ടികളില്‍ പലതരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കുടുതലാണെന്നും മാതാപിതാക്കള്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ട്. ബെഡില്‍ മൂത്രമൊഴിക്കുന്ന കുട്ടികള്‍ക്ക് അപകര്‍ഷതാബോധവും സ്വയം മതിപ്പില്ലായ്മയും ഉള്‍വലിയുന്ന പ്രകൃതവും ഉണ്ടാകുവാന്‍ സാധ്യത കൂടുതലാണ്. ബന്ധുക്കളുടെ വീട്ടില്‍ രാത്രിയില്‍ താമസിക്കേണ്ടി വരുമ്പോള്‍ ഇവര്‍ കൂടുതലായി അസ്വസ്ഥരാകാറുണ്ട്. ഈ കാരണം കൊണ്ടു ബന്ധുക്കളുടെ വീട്ടില്‍ പോകുന്നതില്‍ നിന്നു അവരെ ഒഴിവാക്കി നിര്‍ത്തുമ്പോഴും ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് മാനസികവേദനയ്ക്ക് കാരണമാകുന്നുണ്ട്.
കുടുംബത്തില്‍ ഒരു കുട്ടി ജനിക്കുമ്പോള്‍ ‘മമ്മിക്ക് ഉണ്ണിയെ മാത്രം മതി, എന്നെ വേണ്ട’ എന്ന നിഷേധാത്മക ചിന്ത ചില കുട്ടികളെ അസ്വസ്ഥപ്പെടുത്താറുണ്ട്. ഇത് കിടക്കയില്‍ മൂത്രമൊഴിക്കുന്നതിനു കാരണമാകാറുണ്ട്.
കുട്ടികളെ ഈ ശീലത്തില്‍ നിന്നു മോചിപ്പിക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങള്‍ ചുവടെ :
കിടക്കയില്‍ അറിയാതെ മൂത്രമൊഴിക്കുന്നത് കുട്ടിയുടെ പ്രശ്‌നമല്ല എന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക.
തുറന്ന സംസാരത്തിലൂടെ കുട്ടിയുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുക. ഒപ്പം, വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
പകല്‍ സമയങ്ങളില്‍ മൂത്രമൊഴിക്കണമെന്ന ആവശ്യം അനുഭവപ്പെടുമ്പോള്‍ കുറച്ചു നേരം പിടിച്ചുനില്‍ക്കുവാന്‍ ആവശ്യപ്പെടുക. തന്മൂലം മൂത്രസഞ്ചിയില്‍ മൂത്രം പിടിച്ചു നില്‍ക്കുവാനുള്ള ശേഷി കൂടുവാനും പേശികളെ ശക്തിപ്പെടുത്തുവാനും സാധിക്കും.
രാത്രിയില്‍ കിടക്കുന്നതിന് വളരെ മുമ്പേ വെള്ളം കുടിക്കുവാന്‍ പ്രോത്സാഹിപ്പിക്കാതിരിക്കുക. കിടക്കുന്നതിന് മുമ്പ് ബാത്‌റുമില്‍ പോയി മൂത്രമൊഴിച്ചതിനുശേഷം കിടക്കുവാന്‍ പരിശീലിപ്പിക്കുക.
രാത്രി കിടന്നുറങ്ങുന്നതിനിടയില്‍ ഒന്നു രണ്ടു പ്രാവശ്യം വിളിച്ചെഴുന്നേല്‍പ്പിച്ച് ബാത്ത്‌റൂമിലേക്ക് കൊണ്ടു പോയി മൂത്രമൊഴിപ്പിക്കുക.
കുട്ടികളുടെ കഴിവിനൊത്ത് മാത്രമേ കുട്ടികളില്‍ നിന്ന് പ്രതീക്ഷിക്കാവൂ. കുട്ടികളുടെ കഴിവിനുപരിയായി അവരില്‍ നിന്ന് ആവശ്യപ്പെട്ടാല്‍ അത് അവര്‍ക്ക് മാനസിക സംഘര്‍ഷത്തിനും ഉത്കണ്ഠക്കും കാരണമാകുന്നു എന്ന് അറിയുക.
കുടുംബങ്ങളില്‍ കലഹങ്ങളും പ്രശ്‌നങ്ങളും നീണ്ടുപോകാന്‍ അനുവദിക്കരുത്. കുടുംബത്തില്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വവും സ്വാതന്ത്ര്യവും സമാധാനവും ഉറപ്പു വരുത്തുക.
അവരുടെ കുറവുകളെപ്പറ്റി മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യുകയോ, ശിക്ഷിക്കുകയോ ചെയ്ത് അവരുടെ ആത്മവിശ്വാസം കെടുത്തരുത്.
കുട്ടികള്‍ തെറ്റ് ചെയ്യുമ്പോള്‍ അവരുടെ പ്രായത്തിനനുസൃതമായ ശിക്ഷാനടപടികളേ പ്രാവര്‍ത്തികമാക്കാവൂ. എന്തുകൊണ്ട് ശിക്ഷിക്കപ്പെടുന്നു എന്നും എന്താണ് ചെയ്യേണ്ടിയിരുന്നത് എന്നും കുട്ടിയെ ബോധ്യപ്പെടുത്തണം.
കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന്റെ പേരില്‍ കുട്ടിയെ ശകാരിക്കുകയോ അടിക്കുകയോ ചെയ്യരുത്. അത് കുട്ടിയില്‍ കൂടുതല്‍ അരക്ഷിതത്വവും സംഘര്‍ഷവും ദുഃഖവും കൂട്ടുകയേയുള്ളൂ.
മകളെ ആശ്വസിപ്പിക്കുക. അവളെ മകളെ നിങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നും നിങ്ങള്‍ അവളുടെ കൂടെയുണ്ടെന്നും നിങ്ങളുടെ ഇടപെടലുകളിലൂടെ ബോധ്യപ്പെടട്ടെ….

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>