• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

വിശുദ്ധ ആഞ്ചല

By on March 7, 2015
St Anjalo

ഇറ്റലിയിലുള്ള ഡസന്‍ സാനോ എന്ന ചെറുപട്ടണത്തില്‍ ആഞ്ചല ഭൂജാതയായി. മാതൃകാപരമായ കത്തോലിക്കാ ജീവിതം വഴി തങ്ങളുടെ കുട്ടികളെ അവര്‍ ഭക്തിയിലും അനുസരണത്തിലും അവര്‍ വളര്‍ത്തിവന്നു. ഏകാന്തജീവിതം നയിച്ചിരുന്ന സന്യാസികളെപ്പറ്റിയും വിശുദ്ധരെ പറ്റിയുമുള്ള ചരിത്രകഥകള്‍ മാതാപിതാക്കള്‍ അവരെ പറഞ്ഞു കേള്‍പ്പിക്കുക പതിവായിരുന്നു. അതുവഴി വിശുദ്ധരുടെ സുകൃതങ്ങളെ അനുകരിക്കാനുള്ള ശക്തിയായ ആഗ്രഹം അവളില്‍ ഉടലെടുക്കുകയും ചെയ്തു. പ്രാര്‍ഥനയ്ക്കായി മുറിയുടെ ഒരു ഭാഗം വേര്‍തിരിക്കുകയും ഒരു ചെറിയ അള്‍ത്താര ഉണ്ടാക്കി അതിനു മുമ്പില്‍ ഭക്തിപൂര്‍വം പ്രാര്‍ഥിക്കുക പതിവായിരുന്നു. രാത്രി കാലങ്ങളില്‍ മുട്ടിന്മേല്‍ നിന്ന് പ്രാര്‍ഥിക്കുക പതിവായിരുന്നു. ഇതിനുപുറമെ പല പ്രായ്ശ്ചിത്ത പ്രവര്‍ത്തികളും അവള്‍ അനുഷ്ഠിച്ചു പോന്നു.
പ്രാര്‍ഥനയിലും ദൈവശുശ്രൂഷയിലും വളര്‍ന്നു വരവേ പത്തുവയസു പ്രായമായപ്പോള്‍ അവളുടെ വത്സല പിതാവ് മരണമടഞ്ഞു. അധികം താമസിയാതെ മാതാവും പരലോക പ്രാപ്തയായി. മാതാപിതാക്കന്മാരുടെ വേര്‍പാടില്‍ അവരെ ധനികനും ഭക്തനുമായിരുന്ന അവരുടെ മാതൃസഹോദരന്‍ സാലോമിലുള്ള തന്റെ ഭവനത്തിലേക്ക് കൂട്ടികൊണ്ടു പോയി അവിടെ പാര്‍പ്പിക്കുകയും ചെയ്തു. ഒരു ദിവസം ഈ കുട്ടികളെ ആ ഭവനത്തില്‍ നിന്നും കാണാതായി പല സ്ഥലങ്ങളിലും അന്വേഷിച്ചിട്ടും അവരെ കണ്ടുകിട്ടാത്തതില്‍ വളരെ വിഷമിച്ചിരിക്കുമ്പോള്‍ അവര്‍ പ്രാര്‍ഥനാ നിമഗ്നരായി ഒരു ഗുഹയില്‍ ഉണ്ടെന്ന വിവരം അറിഞ്ഞ് അവരെ പോയി വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു.
ആഞ്ചല സുന്ദരിയായ ഒരു പെണ്‍കുട്ടിയായിരുന്നു. വളരെ നീണ്ടതും കനകനിറമുള്ളതുമായ തലമുടിയുടെ ഭംഗി മൂലം അവളെ പലരും ശ്രദ്ധിച്ചിരുന്നു. ഇതു കണ്ടും കേട്ടും കൂടെകൂടെ അവള്‍ തന്റെ തലമുടി ചെളിവെള്ളത്തില്‍ കഴുകി അതിന്റെ ഭംഗി കെടുത്തിയിരുന്നു. അവളുടെ ബാല്യകാലം അവസാനിക്കുന്നതിനുമുമ്പേ തന്നെ അവളുടെ പ്രിയസഹോദരി പെടുന്നനെ നിര്യാതയായി.
സോദരിയുടെ ആത്മാവ് എവിടെയാണെന്ന് അവള്‍ ദൈവത്തോട് ഉള്ളഴിഞ്ഞ് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഒരു ദിവസം മാതുലന്റെ നിര്‍ദ്ദേശപ്രകാരം ധാന്യങ്ങള്‍ കൊയ്‌തെടുപ്പിക്കുന്നതിനായി അവള്‍ വയലിലേക്ക് പോയി. വഴയില്‍ വച്ച് പ്രകാശമേറിയ ഒരു വലിയ മേഘവലയം അവള്‍ക്കു പ്രത്യക്ഷയായി. അതില്‍ മാലാഖമാരാല്‍ പരിസേവിതയായ ദിവ്യജനനിയെയും തന്റെ വത്സല സഹോദരിയെയും ആഞ്ചല ദര്‍ശിച്ചു. മാത്രമല്ല, ‘നീ ആരംഭിച്ച സുകൃതജീവിതം തുടര്‍ന്നുകൊണ്ടു പോകുന്നുവെങ്കില്‍ ഒരു ദിവസം നിനക്കും ലഭിക്കുമെന്ന് ഒരശരീരി വാക്ക് അവള്‍ ശ്രവിക്കുകയും ചെയ്തു’.
ആഞ്ചലയ്ക്ക് 13 വയസായിട്ടും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനുള്ള പ്രായം വന്നിട്ടില്ലായിരുന്നു. എന്നാല്‍ നിരന്തരമായ അവളുടെ അഭ്യര്‍ഥനയുടെ ഭാഗമായി ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് അനുമതി ലഭിച്ചു. ആഞ്ചലയ്ക്ക് 22 വയസായപ്പോള്‍ അവളെ വാത്സല്യപൂര്‍വം പരിരക്ഷിച്ചിരുന്ന അവളുടെ മാതുലന്‍ ഈ ലോക വാസം വെടിഞ്ഞു. അവള്‍ സ്വന്തം ഭവനത്തിലേക്ക് തിരിച്ചു പോയി. അവിടെ പ്രേഷിത വേല നടത്തണമെന്നായിരുന്നു അവളുടെ ആഗ്രഹം. നിഷ്‌കളങ്കമായ മനസോടുകൂടിയ ചെറിയ ബാലികമാരെ വിളിച്ചു കൂട്ടി അവരെ മതതത്ത്വങ്ങള്‍ അഭ്യസിപ്പിക്കാന്‍ ആരംഭിക്കുകയും രോഗികളെയും നിര്‍ധനരെയും സന്ദര്‍ശിച്ച് ആശ്വാസം നല്‍കുകയും അവര്‍ക്ക് ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്തു പോന്നു. അവളുടെ ഉപദേശങ്ങള്‍ ശ്രവിക്കുന്നതിന് ധാരാളം പേര്‍ അവളെ സന്ദര്‍ശിച്ചിരുന്നു. ബ്രേഷ്യയായില്‍ വസിച്ചിരുന്ന ധനാഢ്യനും കുലീനനുമായ ഒരു മനുഷ്യന്‍ തന്റെ ആത്മാവിനെ രക്ഷിക്കുന്നതിന് ഏറ്റവും പറ്റിയ മാര്‍ഗമെന്തെന്ന് ആഞ്ചലയോട് ചോദിച്ചു. അതിനു വിശുദ്ധയുടെ വിനീതവും സാരസംഭുഷ്ടവുമായ മറുപടി ഇപ്രകാരമായിരുന്നു. ”നിങ്ങളുടെ മരണം എപ്രകാരമായിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അതനുസരിച്ച് ഇപ്പോള്‍ മുതല്‍ ജീവിക്കുക”.
ജൂബിലി വത്സരത്തില്‍ സംബന്ധിച്ച് പൂര്‍ണദണ്ഡവിമോചനം പ്രാപിക്കുന്നതിനായി ആഞ്ചല റോമിലേക്ക് പോയി. അവളുടെ സുകൃതജീവിതത്തെയും അത്ഭുത പ്രവര്‍ത്തനങ്ങളെയും കുറിച്ച് കേട്ടിരുന്നതിനാല്‍ അവളോട് റോമായില്‍ തന്നെ താമസിമുറപ്പിണമെന്ന് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു.
പക്ഷെ, അനുവാര്യമായ ചില കാരണങ്ങളാല്‍ പരിശുദ്ധ പിതാവിന്റെ അനുമതിയോടു കൂടി അവള്‍ ബ്രഷ്യായിലേക്ക് തിരിച്ചു പോരുകയും അവിടെ താമസിച്ചുകൊണ്ടിരിക്കവേ ഒരു ദിവസം ദിവ്യബലി മധ്യേ ഒരു ആധ്യാത്മിക പാരവശ്യം ഉണ്ടാവുകയും പല വെളിപാടികളും ദൈവത്തില്‍ നിന്ന് ലഭിക്കുകയും ചെയ്തു. സന്യാസ ജീവിതമാണ് നയിച്ചിരുന്നതെങ്കിലും സന്യാസോചിതമായ വസ്ത്രധാരണമോ മറ്റു ബാഹ്യചിഹ്നങ്ങളോ അവര്‍ ഉപയോഗിച്ചിരുന്നില്ല.
ലൂഥറന്‍ മതത്തില്‍ പ്രാബല്യം സിദ്ധിച്ചിരുന്ന അക്കാലത്ത് മതോപദേശങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നതിനുവേണ്ടി ആഞ്ചല ഒരു സഭ സ്ഥാപിച്ചു. യുവാക്കളുടെ വിദ്യാഭ്യാസത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ പ്രത്യേക മധ്യസ്ഥയായ വിശുദ്ധ ഉര്‍സുലായ്ക്ക് തന്റെ സഭയെ ആഞ്ചല പ്രതിഷ്ഠിച്ചു.
താന്‍ സ്ഥാപിച്ച ഈ സഭയുടെ ശ്രേഷ്ഠയായി അഞ്ചു കൊല്ലത്തേയ്ക്ക് വിശുദ്ധഭരണം നടത്തി സഭയുടെ പുരോഗതിയും വിജയവും കാണുന്നതുമുമ്പ് 1940 ജനുവരി 27-ാം തീയതി തന്റെ 65-ാമത്തെ വയസില്‍ അവള്‍ നിത്യസമ്മാനത്തിനേ വിളിക്കപ്പെട്ടു. വിശുദ്ധയെ സംസ്‌കരിച്ചിരുന്ന സ്ഥലത്ത് അത്ഭുതാവഹമായി ഒരു പ്രഭാപൂരം മൂന്നു ദിവസത്തേയ്ക്ക് തുടര്‍ച്ചയായി കാണപ്പെട്ടിരുന്നു. മെയ് 31-ാം തീയതി തിരുസഭ ആഞ്ചലയുടെ തിരുനാള്‍ ആഘോഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>