ഹോളി വോക്‌സുമായി ആല്‍വിന്‍

By on May 2, 2015
Parichyam

‘ഹോളിവോക്‌സ്’ ഒരു മൊബൈല്‍ അപ്ലിക്കേഷനാണ്. ആധുനിക കാലഘട്ടത്തിലെ നവീന സാങ്കേതിക വിദ്യകള്‍ സാധാരണക്കാരില്‍ എത്തിക്കാനുള്ള ശ്രമത്തിന്റെ സാഫല്യമാണ് ഈ അപ്ലിക്കേഷന്‍. അനുദിന പ്രാര്‍ഥനകളും ഇടവക വിവരങ്ങളും വിശുദ്ധരുടെ ജീവ ചരിത്രവും വിശുദ്ധ സൂക്തങ്ങളും സഭാവാര്‍ത്തകളും ക്രമീകൃതമായി ലഭ്യമാകുന്ന ഈ അപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്ത് പുറത്തിറക്കിയിരിക്കുന്നത് കൊടകരയിലുള്ള ആല്‍വിന്‍ വര്‍ഗീസാണ്.
ചെറുപ്പം മുതല്‍ കമ്പ്യൂട്ടര്‍ ലോകത്ത് വിസ്മയം തീര്‍ക്കണമെന്നാഗ്രഹത്തോടെ പഠനം തുടര്‍ന്ന ഈ യുവാവിന്റെ ലക്ഷ്യം ഐടി മേഖലയിലെ നൂതന അറിവുകളെ മനുഷ്യരാശിയുടെ ഉന്നതിയ്ക്ക് ഉതകുംവിധത്തില്‍ ഉപയോഗിക്കുന്ന ഒരു നല്ല സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആകണമെന്നാണ്. സഹൃദയ എഞ്ചിനീയറിംഗ് കോളജില്‍ നിന്നും ഏറ്റവും നല്ല പ്രധാന പ്രോജക്ട് അവാര്‍ഡ് കരസ്ഥമാക്കി എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ആല്‍വിന്‍ ഇപ്പോള്‍ എറണാക്കുളത്തുള്ള എക്സ്റ്റന്‍ഡ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡില്‍ ജോലി ചെയ്യുന്നു.
തന്റെ പരിശ്രമങ്ങളുടെ വിജയങ്ങള്‍ക്ക് പുറകില്‍ പ്രാര്‍ഥനയും ദൈവാനുഗ്രഹമാണെന്ന് വിശ്വസിക്കുന്ന ആല്‍വിന് പ്രേരണയും പ്രചോദനവുമായി കൊടകര സെന്റ് ജോസഫ്‌സ് ഇടവകയിലെ വൈദികരും. കെസിവൈഎം സംഘടനയില്‍ സുഹൃത്തുക്കള്‍ക്കും എപ്പോഴും കൂടെയുണ്ട്. കെസിവൈഎം സംഘടനയിലെ സജീവ പ്രവര്‍ത്തകനാണ് ആല്‍വില്‍. തന്റെ വളര്‍ച്ചയുടെ വഴികളിലെ ഊര്‍ജസ്രോതസ് കുടുംബമാണെന്ന് ബോധ്യമുള്ള ഈ യുവാവ് ചെതലന്‍ വര്‍ഗീസ് – ഗ്രേസി ദമ്പതികളുടെ മൂത്തമകനാണ്. അനുജത്തി അലീന +2 പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നു. പഠനകാലത്ത് രൂപീകരിച്ചിറക്കിയ ”കറപ്ഷന്‍ ബസ്റ്റര്‍” എന്ന ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന ശക്തമായ ആയുധമാണ്. എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും പരാതികള്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാന്‍ സാധ്യമായ എല്ലാ സാങ്കേതിക മികവോടും കൂടി തയ്യാറാക്കിയിരിക്കുന്ന ഈ അപ്ലിക്കേഷനില്‍ കള്ള നോട്ടുകള്‍ തിരിച്ചറിയാനുള്ള വിദ്യയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഉയരങ്ങള്‍ ലക്ഷ്യം വച്ച് പറന്നാലേ ജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനാവൂ എന്നറിയുന്ന ഈ യുവസുഹൃത്തിന് സ്വപ്‌നങ്ങള്‍ ഏറെയുണ്ട് : സാധാരണക്കാര്‍ക്ക് പ്രയോജനമുള്ള പുതിയ ഒരുപാട് അപ്ലിക്കേഷനുകള്‍ പുറത്തിറക്കണം. കഠിന പ്രയത്‌നത്തിലൂടെ ഒരു നല്ല സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാകണം. സഭയോടൊത്ത് പ്രവര്‍ത്തിച്ച് ഒരുപാട് പേരെ ആധുനിക ട്രന്‍ഡുകള്‍ക്കു നടുവില്‍ വിശ്വാസത്തില്‍ വളര്‍ത്തണം.
പ്രാര്‍ഥനയും പ്രയത്‌നവുമാണ് വിജയശില്‍പിയുടെ കുറുക്കുവഴികളെന്ന് ബോധ്യമുള്ള യുവാവിന് ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ സര്‍വേശ്വരന്‍ കൃപ ഒരുക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>