• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

മകള്‍ക്ക് വേണം വീട്ടില്‍ സുരക്ഷിതത്വം

By on May 4, 2015
Snehitha

മകള്‍ക്ക് വേണം വീട്ടില്‍ സുരക്ഷിതത്വം
രേഖയുടെ മാനസികാവസ്ഥയും കുടുംബ പ്രശ്‌നങ്ങളും മനസ്സിലാക്കുന്നു. നിയ്രന്തണം വിട്ട മദ്യപാനവും മദ്യത്തോടുള്ള മാനസികവും ശാരീരികവുമായ ആശ്രയവും മദ്യാസക്തിയുടെ ലക്ഷണമാണ്. മദ്യപാനമെന്ന രോഗത്തിന്റെ ദുഃഖവും ദുരിതവുമെല്ലാം അനുഭവിക്കേണ്ടിവരുന്നത് കുടുംബാംഗങ്ങളാണ്. മദ്യം ഉള്ളില്‍ ചെന്നുകഴിഞ്ഞാല്‍ ആ വ്യക്തിയല്ല, മദ്യമായിരിക്കും പ്രവര്‍ത്തിക്കുക. ജീവിതത്തിന്റെ നിയന്ത്രണം തന്നെ കൈവിട്ടുപോകുന്നു.
തലച്ചോറിലെ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മദ്യം തകരാറിലാക്കുകയും വ്യക്തിക്ക് ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള കഴിവിനെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. മദ്യപാനിയായ വ്യക്തിക്ക് എപ്പോഴും ലഭിക്കുന്നത് കുടുംബാംഗങ്ങളുടെയും സമൂഹത്തിലുള്ളവരുടെയും വെറുപ്പും ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലുകളും ഒക്കെയായിരിക്കും. പിന്നീട് അയാള്‍ തന്നെത്തന്നെ വെറുക്കുന്ന അവസ്ഥയിലേക്ക് കടക്കുന്നു.
സ്വയം വെറുക്കുന്ന വ്യക്തിക്ക് ജീവിതത്തില്‍ അര്‍ഥം കണ്ടെത്തുവാനോ, സന്തോഷിക്കുവാനോ, മറ്റുള്ളവരെ അംഗീകരിക്കുവാനോ സ്‌നേഹിക്കുവാനോ സാധിക്കുകയില്ല. നിങ്ങളുടെ ഭര്‍ത്താവിനെ ചികിത്സിക്കുന്നതിനു ‘ഡിഅഡിക്ഷന്‍ ‘സെന്ററിലാക്കുകയോ മറ്റേതെങ്കിലും തരത്തിലുള്ള നല്ല ചികിത്സയൊ കൗണ്‍സലിംഗൊ ലഭ്യമാക്കുകയോ വേണം.
നിങ്ങളുടെ മകളെ, കുടുംബ പ്രശ്‌നങ്ങള്‍ പ്രത്യേകിച്ച് അച്ഛനും അമ്മയും തമ്മിലുള്ള വഴക്കുകള്‍, സംശയങ്ങള്‍, അച്ഛന്റെ മദ്യപാനം എന്നിവ നന്നായി ബാധിച്ചിട്ടുണ്ട്. കുടുംബത്തില്‍ സംഭവിക്കുന്നതെല്ലാം മകള്‍ കാണുന്നുണ്ട് എന്ന് ഓര്‍ക്കുക. നിരന്തരമായി അച്ഛന്‍ അമ്മയെ ഉപദ്രവിക്കുന്നതും മദ്യപിച്ച് വഴക്കടിക്കുന്നതും കണ്ടു നില്‍ക്കുവാന്‍ മകള്‍ക്ക് സാധിക്കുകയില്ല.
ഇവ മകളുടെ മനസ്സിനെ ഭാരപ്പെടുത്തുന്നു. മകളുടെ സ്‌നേഹം നഷ്ടപ്പെടാതിരിക്കുവാനോ, നിങ്ങളെ മനസ്സിലാക്കണം എന്ന ആഗ്രഹത്തോടുകൂടിയോ, ആശ്വാസത്തിനു വേണ്ടിയോ, കുടുംബ പ്രശ്‌നങ്ങളുടെ എല്ലാ ചരിത്രവും നിങ്ങള്‍ മകളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ മകള്‍ക്ക് അച്ഛനോട് ദേഷ്യവും വെറുപ്പും ഭയവും പകയും സ്വാഭാവികമാണ്.
ദാമ്പത്യ അവിശ്വസ്തത കാണിക്കുന്ന ഭര്‍ത്താവ് തന്റെ മകളെ ലൈംഗികമായി ദുരുപയോഗിക്കുമോ എന്ന അമ്മയുടെ ഭയം മകള്‍ക്കുമുണ്ട് ‘അച്ഛനെ സൂക്ഷിക്കണം’ എന്ന താക്കീത് മകളില്‍ ഭയവും സുരക്ഷിതത്വക്കുറവും മാത്രമല്ല, പുരുഷന്മാരോടുള്ള വെറുപ്പും വിവാഹജീവിതത്തോടുള്ള ഭയവും കുത്തിവയ്ക്കുന്നു. മകളോട് പറയേണ്ടത് മാത്രമേ പറയാവൂ. അത് പറയേണ്ട രീതിയില്‍ പറയുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.
അച്ഛനിലുള്ള കുറവുകളും കുറ്റങ്ങളും പറഞ്ഞ് ധരിപ്പിക്കുന്നതിനേക്കാള്‍ നല്ലത്, അച്ഛന്റെ നന്മകള്‍, കഴിവുകള്‍, അച്ഛന്‍ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകള്‍ എന്നിവയെക്കുറിച്ച് അവള്‍ക്ക് പറഞ്ഞുകൊടുക്കുക.
അത് അച്ഛനെ അച്ഛനായിരിക്കുന്ന അവസ്ഥയില്‍ ഉള്‍ക്കൊള്ളുവാനും അംഗീകരിക്കുവാനും മനസ്സിലാക്കുവാനും സ്‌നേഹിക്കുവാനും അവളെ സഹായിക്കും. മദ്യപാനം എന്ന ദുശീലത്തെ നാം വെറുക്കണം; എന്നാല്‍ മദ്യപനായ വ്യക്തിയെ നാം സ്‌നേഹിക്കണം. സ്‌നേഹത്തോടെയുള്ള സമീപനങ്ങളിലൂടെ മാത്രമാണ് ആരെയും നല്ല ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുവാന്‍ സാധിക്കുകയുള്ളൂ.
12 വയസ്സായ മകളുടെ ഇപ്പോഴത്തെ ഉത്തരവാദിത്വം പഠിക്കുകയെന്നതാണെന്ന് മകളെ ബോധ്യപ്പെടുത്തുക.
ജീവിതത്തില്‍ ആരായിത്തീരണമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാന്‍ മകളെ പ്രോത്സാഹിപ്പിക്കുക, ശക്തിപ്പെടുത്തുക. മകളെ ഭയപ്പെടുത്താതെ, ഭീരുവാക്കാതെ ജീവിതസാഹചര്യങ്ങളെയും പ്രശ്‌നങ്ങളേയും അതിജീവിക്കുവാനുള്ള മനോധൈര്യം പകര്‍ന്നുകൊടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>