വിവാഹക്കേസുകള്‍ സഭാകോടതിയില്‍ എത്തുമ്പോള്‍

By on June 3, 2015
gavel-legalclinics

വിവാഹക്കേസുകള്‍ സഭാകോടതിയില്‍ എത്തുമ്പോള്‍

2012 ജനുവരിയില്‍ എന്റെ വിവാഹം നടന്നു. എന്നാല്‍ ഒരുമിച്ച് ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ കഴിയാത്ത വിധം വിവാഹത്തെ അസാധുവാകുന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ട് എന്ന് മനസിലാക്കി ബന്ധം അസാധുവാണെന്ന് പ്രഖ്യാപിക്കാനുള്ള അപേക്ഷ രൂപത കച്ചേരിയില്‍ നല്‍കി. നീണ്ട വിലയിരുത്തലുകള്‍ക്കും അനുരഞ്ജന ശ്രമത്തിനും ശേഷം രൂപത മാര്യേജ് ട്രൈബൂണിയനില്‍ 2013 ഫെബ്രുവരിയില്‍ കേസ് നല്‍കിയിരിക്കുകയാണ്. സാധാരണ നടക്കുന്ന നടപടികള്‍ എന്തൊക്കെ? എത്രനാള്‍ എടുക്കും?
സാബു, മഞ്ഞപ്ര

ചോദ്യകര്‍ത്താവിന് വിവാഹത്തെ അസാധുവാക്കുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നുള്ള ബോധ്യത്തോടെ അത്തരം വിവരണങ്ങള്‍ക്ക് മുതിരാതെ വിവാഹക്കേസുകളുടെ നടപടിയുടെ സംക്ഷിപ്തരൂപം നല്‍കാം. ഒരു കേസ് സമര്‍പ്പിക്കുന്നതിനുമുമ്പ് അത് കോടതിയില്‍ സമര്‍പ്പിക്കത്തക്കതാണോ എന്ന് വാദി അറിഞ്ഞിരിക്കണം.
വിവാഹം നടന്ന സ്ഥലത്തെ കോടതിയാണ് സാധാരണയായി വിവാഹ അവാസ്തവികത സംബന്ധിച്ച കേസുകള്‍ക്കായി തിരഞ്ഞെടുക്കേണ്ടത്.
വിവാഹക്കേസുകള്‍ കോടതിയുടെ പരിഗണനയ്‌ക്കെടുക്കുന്നതിനു മുമ്പ് ഒത്തുതീര്‍പ്പാക്കുന്നതിനായി രൂപതയിലെ മെത്രാന്‍ നിയോഗിക്കുന്ന അനുരഞ്ജന സമിതികള്‍ ഉണ്ടാകും. ഉദാഹരണത്തിനു ഇരിങ്ങാലക്കുട രൂപതയില്‍ ജസ്റ്റീസ് ഫോറം, പ്രത്യാശ, രൂപതാകച്ചേരി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അനുരഞ്ജന സമിതികളാണ്. കാരണം, വളരെ നിസാര കാരണങ്ങള്‍ മൂലം വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കോടതികളിലെത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതിനാല്‍ വിവാഹക്കേസുകള്‍ രമ്യതയിലെത്തിക്കാനുള്ള ഒരു സംവിധാനം കോടതിക്കു പുറത്ത് ഉണ്ടാകണമെന്ന് സഭാനിയമം അനുശാസിക്കുന്നുണ്ട്.
പരാതിക്കാരന്‍ പ്രാരംഭ പരാതി രൂപതാകോടതിയില്‍ സമര്‍പ്പിക്കുന്നു. അതു തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ പരാതിക്കാരനു മറ്റുള്ളവരുടെ സഹായം തേടാം. വിവാഹം അസാധുവായി പ്രഖ്യാപിക്കുവാനുള്ള കാരണങ്ങള്‍ പരാതിയില്‍ വ്യക്തമാക്കണം. ഇതു സംബന്ധിച്ച രേഖകളും മറ്റു തെളിവുകളും പരാതിക്കാരന്‍ ഹാജരാകണം. പരാതിക്കാരന്റെ പേര്, വീട്ടുപേര്, മാതാപിതാക്കള്‍, അഡ്രസ്, വിവാഹ ദിവസം, വിവാഹ സ്ഥലം, രൂപത, എതിര്‍കക്ഷിയുടെ പേര്, മറ്റു വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം. തര്‍ക്കവിഷയത്തിന്റെ കാരണങ്ങള്‍ (വിവാഹം അസാധുവാക്കുന്നതിനുള്ള കാരണങ്ങള്‍) എങ്ങനെ അവരുടെ വിവാഹജീവിതത്തെ പ്രതികൂലമായി ബാധിച്ചു എന്നും സൂചിപ്പിക്കണം. കേസില്‍ പ്രഥമദൃഷ്ട്യാ കാരണങ്ങളുണ്ടെന്ന് ബോധ്യമുള്ളപ്പോഴും ആവശ്യമായ മറ്റു കാര്യങ്ങള്‍ പാലിക്കപ്പെടുമ്പോഴേ പരാതി ജഡ്ജി ഫയലില്‍ സ്വീകരിക്കുകയുള്ളൂ. പരാതി സ്വീകരിച്ചശേഷം അറിയിപ്പു കല്‍പന എതിര്‍ കക്ഷിക്കു നല്‍കുന്നതോടൊപ്പം പരാതിയുടെ കോപ്പിയും അയച്ചു കൊടുക്കണം.
തുടര്‍ന്നു തര്‍ക്കവിഷയ നിര്‍ണയമാണ്. തര്‍ക്കവിഷയ നിര്‍ണയം പരാതിക്കാരന്റെയും എതിര്‍ കക്ഷിയുടെയും സാന്നിധ്യത്തിലാണ് നടക്കേണ്ടത്. അടുത്തപടി കേസ് വിസ്താരമാണ്. സഭാനടപടി പ്രകാരമുള്ള ബന്ധസംരക്ഷകനും (ഉലളലിറലൃ ീള ആീിറ) കക്ഷികളുടെ അഭിഭാഷകര്‍ക്കും നീതിസംരക്ഷകനും കേസു വിസ്താര സമയത്ത് സന്നിഹിതരാകാനുള്ള അവകാശം ഉണ്ട്. എന്നാല്‍, ഒരു സാക്ഷിയെ വിസ്തരിക്കുമ്പോള്‍ കക്ഷികള്‍ സന്നിഹിതരാകാന്‍ പാടില്ല. അതുപോലെതന്നെ കക്ഷികള്‍ക്കു വിസ്താരസമയത്ത് ജഡ്ജിയോടൊപ്പം ഒറ്റയ്ക്കായിരിക്കുവാനുള്ള സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്.
ന്യായാധിപന്റെ മുമ്പില്‍ കേസ് വിസ്താരത്തിനു മുമ്പ് കക്ഷികളും സാക്ഷികളും തങ്ങള്‍ സത്യമേ ബോധിപ്പിക്കൂ എന്നൊരു പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. സിവില്‍ക്കോടതികളില്‍ നിന്നു വ്യത്യസ്തമായി സഭാകോടതികളില്‍ വിചാരണ (ഖൗറശരശമഹ ുൃീയല) രഹസ്യമായി നടത്തുന്നു. ഭയമില്ലാതെ സത്യം പറയുവാന്‍ സാക്ഷികള്‍ക്ക് അവസരം നല്‍കുവാനാണിത്. കക്ഷികള്‍ സമര്‍പ്പിച്ച രേഖകള്‍ ഔദ്യോഗികമായി ജഡ്ജി സ്വീകരിക്കുന്നതോടെ അവയ്ക്ക് ഒരു പ്രത്യേക രഹസ്യസ്വഭാവം ലഭിക്കുന്നു. കക്ഷികളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരിക്കും ഏറ്റവുമധികം വിശ്വസിക്കാവുന്ന സാക്ഷികള്‍.
പ്രാഥമിക ഘട്ടവിചാരണയില്‍ നീതി ലഭിച്ചിട്ടില്ലെന്ന് ബോധ്യമുള്ളപ്പോള്‍ അപ്പീല്‍ക്കോടതിയെ (സാധാരണയായി അതിരൂപതാകോടതി) സമീപിക്കാം. കേസുവിസ്താരത്തിന്റെ എല്ലാ നടപടിക്രമങ്ങളും അപ്പീല്‍ക്കോടതിയില്‍ സമര്‍പ്പിക്കുകയും അപ്പീല്‍ക്കോടതി കീഴ്‌ക്കോടതിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കുകയോ ആവശ്യമെങ്കില്‍ മറ്റു നടപടിക്രമങ്ങളിലേക്കു താമസം കൂടാതെ പ്രവേശിക്കുകയോ ചെയ്യാം.
വിവാഹത്തിന്റെ അവാസ്തവികത, ആദ്യം പ്രഖ്യാപിച്ച വിധി അപ്പീല്‍ തലത്തില്‍ സ്ഥിരീകരിക്കപ്പെടുന്നപക്ഷം, പ്രത്യേകം വിലക്കപ്പെട്ടിട്ടില്ലെങ്കില്‍ കക്ഷികള്‍ക്ക് പുതിയ വിവാഹം നടത്താം. (എന്നാല്‍ അടുത്തകാലത്തുണ്ടായ സുപ്രീകോടതി നിര്‍ദ്ദേശമനുസരിച്ച് പുതിയ വിവാഹത്തിലേക്കു പ്രവേശിക്കുന്നതിനുമുമ്പ് സിവില്‍കോടതിയില്‍ നിന്നു വിവാഹമോചനം നേടേണ്ടതുണ്ട്). മാനസിക വിഭ്രാന്തിയോ ലൈംഗിക ശേഷിയില്ലായ്മയോ മൂലം അസാധുവായി വിവാഹത്തിലേര്‍പ്പെട്ട വ്യക്തികളുടെ പുനര്‍വിവാഹത്തിനുമുമ്പ് അവരിലെ ആ കുറവ് പരിഹരിക്കപ്പെട്ടിരിക്കുന്നു എന്ന് രൂപതാധ്യക്ഷന്‍/കോടതി നിയമിക്കുന്ന വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയാലേ വിവാഹത്തിന് അനുമതി ലഭിക്കൂ. വിവാഹ രജിസ്റ്ററിലും മാമ്മോദീസാ രജിസ്റ്ററിലും വിവാഹബന്ധത്തിന്റെ അവാസ്തവികത രേഖപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് തിരുസഭാനിയമം നിര്‍ദ്ദേശിക്കുന്നു.
രൂപതാകോടതിയില്‍ താങ്കളുടെ വിവാഹം അസാധുവായി പ്രഖ്യാപിക്കുകയും എന്നാല്‍ പിന്നീട് അപ്പീല്‍ കോടതിയില്‍ (അതിരൂപതാകോടതിയില്‍) വിവാഹം സാധുവാണ് എന്ന് സ്ഥിരീകരിക്കുകയും ചെയ്താല്‍ തുടര്‍ന്ന് അതിന് മുകളിലുള്ള അപ്പീല്‍ കോടതിയില്‍ (സീറോ മലബാര്‍ സഭയെ സംബന്ധിച്ചിടത്തോളം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ഓര്‍ഡിനറി ട്രിബ്യൂണല്‍) വിവാഹം സാധുവായോ അസാധുവായോ പ്രഖ്യാപിക്കുന്നതു വഴിയായി കേസിന് അന്തിമ തീര്‍പ്പ് കല്‍പിക്കപ്പെടുകയായി.
സംയോഗം വഴി പൂര്‍ണമാക്കപ്പെടാത്ത വിവാഹം മാര്‍ട്ടിന്‍ അഞ്ചാമന്‍ മാര്‍പാപ്പയുടെ കാലംമുതല്‍ (1417-1431) വേര്‍പെടുത്തിയിരുന്നു. മൂന്നു നിബന്ധനകളാണ് ഇതിനു പാലിച്ചിരുന്നത്.
1. ലൈംഗിക സംയോഗം നടന്നിട്ടില്ല.
2. ഇതിന് പ്രത്യേക കാരണമുണ്ട്.
3. ഈ വേര്‍പ്പെടുത്തല്‍ ക്രൈസ്തവവിശ്വാസികള്‍ക്ക് ഉതപ്പു നല്‍കുന്നില്ല.
ദമ്പതികള്‍ ഒരു രാത്രിയെങ്കിലും ഒന്നിച്ചു കഴിഞ്ഞാല്‍ വിവാഹം സംയോഗം വഴി പൂര്‍ണമാക്കപ്പെട്ടതായാണ് കരുതുന്നത്. അതേസമയം പ്രകൃതിവിരുദ്ധ മാര്‍ഗങ്ങളോ കൃത്രിമ മാര്‍ഗങ്ങളോ അവലംബിക്കുന്ന വിവാഹബന്ധം സംയോഗം വഴി പൂര്‍ണമായതായി കണക്കാക്കുന്നില്ല. എന്നാല്‍ ഇത്തരം പ്രകൃതിവിരുദ്ധ മാര്‍ഗങ്ങളോട് ഇതര ദമ്പതി സഹകരിക്കുകയാണെങ്കില്‍ വിവാഹം വേര്‍പെടുത്തുവാന്‍ അനുവദിക്കില്ല. എന്നാല്‍ ഇത് ബലാല്‍ക്കാരമായി നടത്തിയതാണെങ്കില്‍ നിരപരാധിയായ വ്യക്തിയ്ക്കു വിവാഹ വേര്‍പിരിയലിനായി ആവശ്യപ്പെടാം. മേല്‍പറഞ്ഞ വിവാഹക്കേസുകള്‍ ിീി രീിൗൊമലേറ ാമൃൃശമഴല രമലെ െആയി അറിയപ്പെടുന്നു. ഇത്തര വിവാഹക്കേസുകള്‍ക്ക് തീര്‍പ്പ് കല്‍പിക്കുന്നത് പരിശുദ്ധ സിംഹസാനത്തിന്റെ കീഴിലുള്ള റോമന്‍ റോട്ട കോടതിയാണ്. വിവാഹകേസിന്റെ നടപടികളുടെ പൂര്‍ത്തീകരണത്തിനായി കാലതാമസം എടുക്കുന്നതിന് പല കാരണങ്ങളുണ്ട്. ഒന്നാമതായി, വിവാഹനടപടിയുടെ വിവിധതലങ്ങള്‍. (മേല്‍കോടതി, അപ്പീല്‍കോടതി, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ഓര്‍ഡിനറി ട്രിബ്യൂണല്‍) രണ്ടാമതായി, കക്ഷികളുടെ അല്ലെങ്കില്‍ സാക്ഷികളുടെ നീണ്ട കാലത്തെ അസാന്നിധ്യം. മൂന്നാമതായി, വിവാഹകേസുകളുടെ ബാഹുല്യം. നാലാമതായി ചില സാഹചര്യങ്ങളില്‍ സഭാകോടതികളില്‍ ശുശ്രൂഷ ചെയ്യുവാനുള്ള വ്യക്തികളുടെ വൈരള്യം. അതുകൊണ്ട് പല അവസരങ്ങളിലും വിവാഹകേസിന്റെ നടപടികള്‍ പൂര്‍ത്തിയാകുവാന്‍ ഒന്നര വര്‍ഷമോ രണ്ടു വര്‍ഷമോ അതിലധികമോ കാലതാമസം എടുക്കുന്നതായി കാണപ്പെടുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ റോമന്‍ സഭയിലെ കര്‍ദ്ദിനാളുമാരും നിയോഗിക്കപ്പെട്ട വിദഗ്ധരുമായി നടത്തുന്ന ചര്‍ച്ചകളുടെ വെളിച്ചത്തില്‍ കാലത്തിന്റെ അടയാളങ്ങള്‍ വിവേചിച്ച് പുതിയ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഈ തലത്തില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>