- പ്രകടനപത്രിക കാറ്റില്‍ പറത്തി; വാഗ്ദാനങ്ങള്‍ ‘ശരിയാക്കി’Posted 23 days ago
- മുറിവുണങ്ങും; മുറിപ്പാടുകള്‍ മാറാന്‍ ഇനിയുമേറെ…Posted 23 days ago
- വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധ പദവിക്കരികെPosted 23 days ago
- മത പീഡനത്തിന്റെ നൊമ്പരക്കാഴ്ചകളുമായി ‘പോള്‍, അപ്പോസല്‍ ഓഫ് ക്രൈസ്റ്റ് ‘Posted 23 days ago
- ഒത്തൊരുമയുടെ ആറരപതിറ്റാണ്ട്Posted 23 days ago
‘എനിക്കും വേണം ഒരു പെണ്ണ് ‘
- Tweet
- Pin It
-

‘എനിക്കും വേണം ഒരു പെണ്ണ് ‘
ജോമി തോട്ട്യാന്‍
വയസ്സ് 38. കോളേജ് ലക്ചറര്‍, ഡോക്ടറേറ്റ് ബിരുദധാരി, മതബോധനധ്യാപകന്, കുടുംബ സമ്മേളന ഭാരവാഹി. വൈകല്യങ്ങളോ ദുശീലങ്ങളോ ഇല്ല; സല്‍സ്വഭാവി. അനുയോജ്യയായ പെണ്‍കുട്ടിയെ ഇതുവരെ ലഭിച്ചിട്ടില്ല.
പ്രസ്സ് മാനേജര്‍, കുടുംബത്തിലെ ഏക ആണ്‍കുട്ടി, 32 വയസ്സുണ്ട്, വിവാഹം നടന്നിട്ടില്ല.
നല്ല സ്വഭാവം, സുന്ദരന്‍, 36 വയസ്സായി, ഒരു കൈപത്തി ചെറുപ്പത്തില്‍ പടക്കം പൊട്ടിച്ചപ്പോള്‍ നഷ്ടപെട്ടു. ഒരുപാട് അന്വേഷിച്ചിട്ടും വിവാഹമായിട്ടില്ല.
പ്രാഥമികപരിശോധനയില്‍ 30 വയസ്സ് കഴിഞ്ഞ തൊള്ളായിരത്തിയറുപതിലധികം അവിവാഹിതരായ കത്തോലിക്ക ആണ്‍കുട്ടികള്‍ ഇരിങ്ങാലക്കുട രൂപതയില്‍ മാത്രമുണ്ട്.
ഊരകത്ത് ആറും, കാട്ടൂരും കുഴിക്കാട്ടുകോണത്തും എട്ടും, പുത്തന്‍വേലിക്കരയില്‍ പത്തും, താഴൂരില്‍ മുപ്പത്തിയേഴും…. മുപ്പതിനു മുകളിലുള്ള വിവാഹിതരല്ലാത്ത ആണ്‍കുട്ടികളുടെ നിര നീളുകയാണ്. തലശ്ശേരി രൂപതയിലെ ഒരിടവകയില്‍ നടന്ന സംഗമത്തില്‍ 52 മുപ്പതിനു മുകളിലുള്ളവരുണ്ടായിരുന്നത്രേ!
രൂപതാ കരിസ്മാറ്റിക് മുവ്മെന്റിന്റെ നേതൃത്വത്തില്‍ ബിഎല്‍.എമ്മില്‍ വച്ച് നടത്തിയ വിവാഹാര്ഥികള്ക്കുള്ള സംഗമത്തില്‍ എത്തിയത് 128 ആണ്‍കുട്ടികളും 4 പെണ്‍കുട്ടികളും.
30 വയസ്സുകഴിഞ്ഞാല്‍ ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെ കിട്ടുന്നില്ലെന്നത് ഭീതിതമായ സത്യമാണ്. യാഥാര്‍ഥ്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് അസ്വസ്ഥമായ ഒരു ഭാവിയിലേക്കാണ്.
കാര്യകാരണങ്ങളേറെ
ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ ബലിയാടുകളാകുന്നവരും സഹോദരങ്ങള്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ചവരും, പക്വതയുള്ള മാതാപിതാക്കളോ സഹോദരങ്ങളോ ഇല്ലാത്തവരും വിദേശത്തെ ജോലി ഇടവേളകള്‍ തടസ്സമായിട്ടുള്ളവരും ഇവരിലുണ്ട.് സമയാസമയങ്ങളില്‍ ആലോചിക്കാത്തതും സ്ഥിര വരുമാനമുള്ള ജോലിയില്ലാത്തതും ഉപരിപഠനത്തിനായി ഏറെക്കാലം ചിലവഴിക്കുന്നതും ചില കാരണങ്ങളാണ്. ആദ്യകാലത്തെ വമ്പന്‍ ഡിമാന്റുകള്‍, സങ്കല്പ സ്വപ്നങ്ങളിലെ ഭാര്യ തന്നെ വേണമെന്ന അമിതമായ ആഗ്രഹങ്ങള്‍, ദുശീലങ്ങള്‍, അലസത, വിവാഹ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള വിമുഖത, രാഷ്ട്രീയം തുടങ്ങിയവയും കാരണങ്ങളാകാറുണ്ട്. ചില ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സഹോദരന്റെ വിവാഹം നടക്കരുതെന്ന് ആഗ്രഹിക്കുന്നവരും വിരളമല്ലത്രെ! സ്വവര്‍ഗ ലൈംഗിക ചിന്തകളും; ആഗോളതല വിവാഹ സാധുതകളും, വിവാഹത്തിന്റെ പവിത്രതക്കെതിരായി വിപരീത ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങളുടെ കച്ചവട തന്ത്രങ്ങളും വെല്ലുവിളികളാണ്. ഉദാത്ത ലക്ഷ്യങ്ങളെ തരം താഴ്ത്തി കണ്ട് ‘പാല് ചായ കുടിക്കാന്‍ പശുവിനെ വാങ്ങണമോ’ എന്ന അസ്വഭാവികത പടരുന്നുവെന്നത് ആശങ്കാജനകമാണ്.
ഭാരതത്തില്‍ വിവാഹമെന്നത് രണ്ടു വ്യക്തികള്‍ എന്നതോടൊപ്പം രണ്ടു സംസ്കാരങ്ങള്‍, ദേശങ്ങള്‍, കുടുംബങ്ങള്‍ തമ്മിലുള്ള കൂടി ചേരലാണെന്നുള്ളത് ചിലരെങ്കിലും സ്വകാര്യമായി മറക്കുന്നുണ്ട്.
പെണ്മനസ് പറയുന്നത്
ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ എണ്ണക്കുറവും നേരെത്തെയുള്ള വിവാഹവും കേരളത്തിനു പുറമെയുള്ള വിദ്യാഭ്യാസ രീതികളുടെ അതിപ്രസരവും പക്വത എത്തുന്നതിനു മുന്‍പുള്ള പ്രണയങ്ങളും, സോഷ്യല്‍ മീഡിയയിലൂടെ നേരെത്തെ ഉറപ്പിക്കപ്പെടുന്ന ബന്ധങ്ങളും മറ്റു മതസ്ഥരുമായുള്ള വിവാഹ ബന്ധം കുഴപ്പമില്ലെന്ന ചിന്താശൈലിയും ഇവിടെ പ്രതിസന്ധികളാണ്. പുരുഷന്റെ അടിമകളല്ല തങ്ങളെന്ന സ്ത്രീശാക്തീകരണ സിദ്ധാന്തങ്ങളും സ്വതന്ത്ര പുരോഗമന ചിന്താധാരകളും അണുകുടുംബ രീതികളും മാതാപിതാക്കളുടെ അമിതമായ ഇടപെടലുകളും ആനുപാതികമല്ലാത്ത സൗഹൃദ സ്വാധീനങ്ങളും തിരഞ്ഞെടുപ്പിലെ സ്വാതന്ത്ര്യസാധ്യതകളും ഇവിടെ തള്ളിക്കളയാനാവില്ല.
ആണ്‍കുട്ടികളെക്കാള്‍ ഉയര്‍ന്ന വിദ്യാഭ്യാസം, തൊഴില്‍, ഐ ടി മേഖലയിലെ ജോലി ക്രമങ്ങള്‍, അടിപൊളി ജീവിത സ്വപ്നങ്ങള്‍, വിദ്യാഭ്യാസ യോഗ്യതയും ജോലി സ്ഥിരതയുമുള്ള പങ്കാളിക്കുള്ള ഡിമാന്റുകള്‍, ഗള്ഫ്കാരേക്കാള് യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്കുള്ള മുന്‍ഗണന എന്നിവ കേരളത്തിലെ മുപ്പതുകാരെ ഒഴിവാക്കാനുള്ള കാരണങ്ങളാകുന്നു.
പ്രത്യാഘാതങ്ങള്‍ പലത്
പലപ്പോഴും പ്രത്യാഘാതങ്ങള്‍ വിപല്സന്ധികളും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നുണ്ട്. തലമുറകളില്ലാത്ത ഭവനങ്ങള്‍, കുടുംബ ജീവിതത്തിന്റെ ഭദ്രത നഷ്ടപ്പെടുന്ന സമൂഹം, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സഹജവാസനകള്‍ പ്രകടിപ്പിക്കാനുമാവാത്ത സാഹചര്യങ്ങള്‍, പ്രകൃതി പ്രചോദനകള്ക്ക് വഴിമുട്ടുന്ന ദുരവസ്ഥകള്‍,യൗവ്വനത്തിന്റെ ചുറുചുറുക്ക് തീരുമ്പോള്‍ ഏകാന്തരാകുന്ന ദുരനുഭവങ്ങള്‍, ജീവിച്ചുവെന്നതിന് തെളിവ് നഷ്ടപ്പെടുന്ന അസ്തിത്വ പ്രതിസന്ധി, നിരാശ, മാനസിക സംഘര്‍ഷങ്ങള്‍, സമൂഹത്തിനു മുന്പില് പരിഹാസ്യരാകേണ്ടി വരുമ്പോഴുള്ള വേദനകള്‍, വാര്ധക്യക്കാലത്തെ അരക്ഷിതാവസ്ഥ, സ്വത്ത് ഉപയോഗത്തിന്റെയും വിഭജനത്തിന്റെയും അസ്വസ്ഥതകള്‍, ലഹരി വസ്തുക്കളിലേക്കുള്ള കൂറുമാറ്റം, സാമുഹിക സാഹചര്യങ്ങളിലുണ്ടാകുന്ന വ്യതിചലനങ്ങള്‍, ലൈംഗിക അരാജകത്വം.. പ്രതിരോധങ്ങളില്ലാത്ത പ്രതിസന്ധികളേറെ…
പരിഹാരവഴികള്‍ സുലഭം!
ഒറ്റവാക്കില്‍ പരിഹാര മാര്‍ഗങ്ങള്‍ വിരളമാണ്; പക്ഷേ അവ അനിവാര്യമാണ്. വിദ്യാഭ്യാസവും ജോലി ശ്രേഷ്ഠതയും സ്വഭാവ മഹിമയും, കുടുംബ പാരമ്പര്യങ്ങളും വിവാഹാലോചനകളുടെ അടിസ്ഥാനഘടകങ്ങളാണ്. ഇണതുണകളെ തിരിച്ചറിയാന്‍ വൈകാതിരിക്കുക, മൂല്യബോധമുള്ളവരാകുക, ഇഷ്ടമുള്ളപ്പോള്‍ നടത്താവുന്ന ഒരു ബിസിനസ്സ് അല്ല വിവാഹമെന്ന് തിരിച്ചറിയുക, മാതാപിതാക്കളും മുതിര്‍ന്നവരും കരുതലൊരുക്കുക, അബദ്ധ പ്രേമ ബന്ധങ്ങള്‍ ഒഴിവാക്കുക, വിവാഹ കാര്യത്തില്‍ അലസരാകാതിരിക്കുക. അഭ്യൂദയകാംക്ഷികളും സുഹൃത്തുക്കളും ബന്ധുക്കളും നല്ല ബന്ധങ്ങളെ കണ്ടെത്തി വിളക്കിചേര്ക്കണം. പ്രായക്കൂടുതല്‍ പോരായ്മയല്ലെന്നും പക്വതയുടെ ലക്ഷണങ്ങളാണെന്നും പെണ്‍കുട്ടികള്‍ ഓര്‍ക്കണം. ഇപ്പോഴത്തെ സ്ഥിതി വിശേഷം കൂടുതല്‍ വഷളാകാതിരിക്കാന്‍ സഭാ-സാമൂഹ്യ തലങ്ങളില്‍ മുന്‍കരുതലുകളെടുക്കണം. ഏകീകൃത മാര്യേജ് ബ്യൂറോ സംവിധാനങ്ങളും കൂടിക്കാഴ്ച അവസരങ്ങളും ബോധവത്ക്കരണവും കാര്യക്ഷമമായി പ്രവര്‍ത്തനസജ്ജമാകണം.
Related Posts
LATEST NEWS
- Keralasabha April 2018 March 28, 2018
- പ്രകടനപത്രിക കാറ്റില്‍ പറത്തി; വാഗ്ദാനങ്ങള്‍ ‘ശരിയാക്കി’ March 28, 2018
- മുറിവുണങ്ങും; മുറിപ്പാടുകള്‍ മാറാന്‍ ഇനിയുമേറെ… March 28, 2018
- വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധ പദവിക്കരികെ March 28, 2018
- മത പീഡനത്തിന്റെ നൊമ്പരക്കാഴ്ചകളുമായി ‘പോള്‍, അപ്പോസല്‍ ഓഫ് ക്രൈസ്റ്റ് ‘ March 28, 2018
- ഒത്തൊരുമയുടെ ആറരപതിറ്റാണ്ട് March 28, 2018
- ടൈബര്‍’നദി രക്തക്കടലായ രണ്ടാം നൂറ്റാണ്ട് March 28, 2018
- ഹാ! കേരളം, മറവിക്കാരുടെ സ്വന്തം നാട്! March 28, 2018
- ഹായ് ഇങ്ങനെ വേണം വാര്‍ത്തയുടെ തലക്കെട്ട് March 28, 2018
- ഓശാന കഴുതയുടെ ചിന്തകള്‍ March 28, 2018
മധുരം കുടുംബം
-
വിവാഹനാളിലെ നിലവിട്ട തമാശകള്‍
വിവാഹനാളിലെ നിലവിട്ട തമാശകള്‍ ടി.പി. ജോണി അടുത്ത കാലത്ത് ചില വിവാഹവേളകളില്‍...
- Posted 657 days ago
- 0
-
വിവാഹത്തിന് സ്വതന്ത്രസ്ഥിതി രേഖ വേണം
വിദേശത്തായിരുന്നോ? വിവാഹത്തിന് സ്വതന്ത്രസ്ഥിതി രേഖ വേണം ഞാന്‍ സൗദി അറേബ്യയില്‍ ജോലി...
- Posted 991 days ago
- 0
-
‘എനിക്കും വേണം ഒരു പെണ്ണ് ‘
‘എനിക്കും വേണം ഒരു പെണ്ണ് ‘ ജോമി തോട്ട്യാന്‍ വയസ്സ് 38....
- Posted 1026 days ago
- 0
-
Dear Rev. Fathers,
Dear Rev. Fathers, Cordial prayerful greetings of the impending...
- Posted 1029 days ago
- 0
വചനപീഠം
-
പഠനത്തില്‍ ശ്രദ്ധിക്കാന്‍ കൊച്ചു കൊച്ചു കാര്യങ്ങള്‍
ലിജോ ലോനു ഫെബ്രുവരി മാസം മുതല്‍ കേരളത്തിലെ മാതാപിതാക്കള്‍ക്ക് ടെന്‍ഷന്റെ കാലമാണ്....
- Posted 687 days ago
- 0
-
മതപഠനം നമ്മുടെ വിശ്വാസത്തിന്റെ അടിത്തറ
മതപഠനം നമ്മുടെ വിശ്വാസത്തിന്റെ അടിത്തറ പ്രായോഗിക പരിശീലനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണ്ടേ?...
- Posted 711 days ago
- 0
-
വിശുദ്ധ ആഞ്ചല
ഇറ്റലിയിലുള്ള ഡസന്‍ സാനോ എന്ന ചെറുപട്ടണത്തില്‍ ആഞ്ചല ഭൂജാതയായി. മാതൃകാപരമായ കത്തോലിക്കാ...
- Posted 1140 days ago
- 0
സാക്ഷ്യഗോപുരം
-
അരികു ജീവിതങ്ങള്‍ക്ക് ആശാതീരം
അരികു ജീവിതങ്ങള്‍ക്ക് ആശാതീരം ജീവിതത്തിന്റെ അരികുകളിലേക്കും അതിര്‍ത്തികളിലേക്കും നീക്കി നിര്‍ത്തിയിരിക്കുന്ന സ്ത്രീജന്മങ്ങള്‍ക്ക്...
- Posted 938 days ago
- 0
-
ബെത്സയ്ദ വെറുമൊരു കുളമല്ല
മലബാര്‍ മിഷനറി ബ്രദേഴ്സിന്റെ കരസ്പര്‍ശമുള്ള ചേലൂരിലെ വൃദ്ധസദനത്തെപ്പറ്റി… ബെത്സയ്ദ വെറുമൊരു കുളമല്ല...
- Posted 962 days ago
- 0
Latest News
-
Keralasabha April 2018
View or Download e-paper
- Posted 23 days ago
- 0
-
പ്രകടനപത്രിക കാറ്റില്‍ പറത്തി; വാഗ്ദാനങ്ങള്‍ ‘ശരിയാക്കി’
പ്രകടനപത്രിക കാറ്റില്‍ പറത്തി; വാഗ്ദാനങ്ങള്‍ ‘ശരിയാക്കി’ നാടാകെ മദ്യ പ്രളയം ഏപ്രില്‍ രണ്ട്...
- Posted 23 days ago
- 0
-
മുറിവുണങ്ങും; മുറിപ്പാടുകള്‍ മാറാന്‍ ഇനിയുമേറെ…
മുറിവുണങ്ങും; മുറിപ്പാടുകള്‍ മാറാന്‍ ഇനിയുമേറെ… ജോമിയച്ചന്‍ ചിലയിലയുണക്കങ്ങള് വൃക്ഷനാശത്തിന്റെ സമീപ സൂചനകളാകാമത്രേ! കരുതലും...
- Posted 23 days ago
- 0
-
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധ പദവിക്കരികെ
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധ പദവിക്കരികെ ഇരിങ്ങാലക്കുട: ക്രിസ്റ്റഫര്‍ എന്ന കുട്ടിയുടെ ഗുരുതര...
- Posted 23 days ago
- 0
ARCHIVES
- March 2018 (25)
- February 2018 (17)
- January 2018 (11)
- December 2017 (11)
- November 2017 (18)
- October 2017 (3)
- September 2017 (29)
- August 2017 (12)
- July 2017 (5)
- June 2017 (31)
- May 2017 (23)
- April 2017 (14)
- March 2017 (1)
- February 2017 (41)
- January 2017 (15)
- December 2016 (33)
- November 2016 (8)
- October 2016 (41)
- September 2016 (34)
- August 2016 (1)
- July 2016 (48)
- June 2016 (30)
- May 2016 (19)
- April 2016 (6)
- March 2016 (4)
- February 2016 (7)
- December 2015 (3)
- November 2015 (5)
- October 2015 (3)
- September 2015 (5)
- August 2015 (4)
- July 2015 (2)
- June 2015 (19)
- May 2015 (20)
- April 2015 (2)
- March 2015 (14)
- February 2015 (2)
- January 2015 (21)
- December 2014 (17)
- November 2014 (2)
- October 2014 (4)
- September 2014 (11)
- August 2014 (26)
- June 2014 (20)
- May 2014 (27)
- April 2014 (20)
- March 2014 (52)
- February 2014 (29)
- January 2014 (3)
- December 2013 (32)
- November 2013 (64)
- October 2013 (24)
- September 2013 (40)
- August 2013 (47)
- July 2013 (72)
- June 2013 (26)