• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

വിവാഹത്തിന് സ്വതന്ത്രസ്ഥിതി രേഖ വേണം

By on August 3, 2015

വിദേശത്തായിരുന്നോ?

വിവാഹത്തിന് സ്വതന്ത്രസ്ഥിതി രേഖ വേണം

ഞാന്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ്. ഇപ്പോള്‍ ഞാന്‍ അവധിക്ക് നാട്ടില്‍ വന്നിരിക്കുന്നു. ഒരു മാസത്തിനകം എന്റെ വിവാഹം നടക്കും. നാട്ടില്‍ എത്തിയപ്പോഴാണ് സ്വതന്ത്രസ്ഥിതി രേഖ വേണം എന്നത് ഞാന്‍ അറിഞ്ഞത്. എന്താണ് ഈ രേഖ? ഇതിന്റെ ഉദ്ദേശം എന്താണ്. സൗദിയില്‍ പള്ളി ഇല്ലാത്തതിനാല്‍ എനിക്ക് ഈ രേഖ എവിടെ നിന്ന് കിട്ടും. ഇ-മെയില്‍ വഴി അയയ്ക്കുന്ന രേഖ സ്വീകാര്യമാണോ? ഒരു നിലയിലും ഈ രേഖ ഹാജരാക്കാന്‍ കഴിയാതെ വന്നാല്‍ പകരം എന്ത് ചെയ്യണം?
ഐവിന്‍, ഇരിങ്ങാലക്കുട

‘സ്വതന്ത്രസ്ഥിതി രേഖ’യുടെ ആവശ്യകതയെക്കുറിച്ചാണല്ലോ താങ്കളുടെ സംശയം. സിവില്‍ നിയമമനുസരിച്ചും സഭാ നിയമമനുസരിച്ചും ഒരു വ്യക്തി വിവാഹം ചെയ്യുന്നതിനു മുമ്പ് അദ്ദേഹം ഇതുവരെയും വിവാഹം കഴിക്കാത്ത വ്യക്തിയാണെന്നും മുന്‍ വിവാഹ ബന്ധമുണ്ടെങ്കില്‍ ബന്ധത്തില്‍ നിന്ന് മോചനം ലഭിച്ചുവെന്നും ഉറപ്പുള്ള സാഹചര്യത്തിലാണ് വിവാഹത്തിനു അനുവദിക്കുക. ഇതിനപവാദങ്ങളുണ്ടാകാം.
വിവാഹം കഴിക്കുന്ന വ്യക്തിക്ക് വേറൊരു വിവാഹ ബന്ധമോ അതുമായി ബന്ധപ്പെട്ട കടപ്പാടുകളോ ബാധ്യതകളോ ഉണ്ടാകാന്‍ പാടുള്ളതല്ല. ഒരു വര്‍ഷത്തില്‍ കൂടുതല്‍ രൂപതയ്ക്ക് പുറത്ത് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കോ മറ്റോ പോകുമ്പോള്‍ തിരിച്ചുവരുന്ന താങ്കളുടെ സ്വതന്ത്രസ്ഥിതിയെക്കുറിച്ച് ബന്ധപ്പെട്ട വികാരിയച്ചന്റെ മുമ്പില്‍ ധാര്‍മികമായ ഉറപ്പു നല്‍കുവാന്‍ സാധിക്കുന്ന തെളിവുകള്‍ ആവശ്യമാണ്. താങ്കള്‍ താമസിച്ച സ്ഥലത്ത് കത്തോലിക്ക ഇടവകയുണ്ടെങ്കില്‍ അവിടത്തെ വികാരിയച്ചന്റെയോ സ്വതന്ത്രസ്ഥിതിയെക്കുറിച്ചുള്ള രേഖാമൂലമുള്ള സ്ഥിരീകരണമോ അപ്രകാരം ലഭിക്കത്തപക്ഷം താങ്കള്‍ താമസിച്ചു വരുന്ന സ്ഥലത്തെ സിവില്‍ അധികാരിയുടെ രേഖാമൂലമുള്ള സ്ഥിരീകരണമോ അനിവാര്യമാണ്. താങ്കള്‍ക്ക് ജീവിതത്തില്‍ വിവാഹ അന്തസ്സില്‍ പ്രവേശിക്കാന്‍ സാധിക്കുന്ന രീതിയില്‍ താങ്കളുടെ സ്വതന്ത്രസ്ഥിതി തെളിയിക്കാന്‍ കഴിയണം.
അങ്ങനെ സ്ഥിരീകരണം ലഭിക്കാത്ത സാഹചര്യത്തില്‍ താങ്കളുടെ സ്വതന്ത്രസ്ഥിതിയെക്കുറിച്ച് ഉറപ്പു വരുത്തുന്ന ഒരു രീതി ഇരിങ്ങാലക്കുട രൂപതയില്‍ പ്രാവര്‍ത്തികമാക്കുന്നത് ഇങ്ങനെയാണ് : ഇടവക വികാരിയച്ചന്റെ റിപ്പോര്‍ട്ടോടു കൂടെ രൂപതകച്ചേരിയില്‍ താങ്കളുടെ നിജസ്ഥിതി വെളിപ്പെടുത്തി സ്വതന്ത്രസ്ഥിതി രേഖ കിട്ടാന്‍ നിര്‍വാഹമില്ലാത്ത സാഹചര്യം അവതരിപ്പിച്ചുകൊണ്ടു അപേക്ഷ സമര്‍പ്പിക്കുക. ഒപ്പം, വിദേശത്തായിരുന്നപ്പോള്‍ താങ്കള്‍ക്കൊപ്പം ജോലി ചെയ്തിട്ടുള്ള രണ്ടു വ്യക്തികളുടെ സാക്ഷ്യങ്ങള്‍ നിര്‍ബന്ധമാണ്. അതിനും സാധിക്കാത്ത സാഹചര്യമാണെങ്കില്‍ രൂപതാധ്യക്ഷന്‍ നിര്‍ദ്ദേശിക്കുന്ന ഔദ്യോഗിക സാക്ഷികളുടെ സ്ഥിരീകരണങ്ങള്‍ ആവശ്യമാണ്. മാത്രമല്ല, ഇതോടൊപ്പം അപേക്ഷകന്‍ ഇതു വരെയും യാതൊരു വിധ വിവാഹബന്ധത്തിലും ഏര്‍പ്പെട്ടിട്ടില്ലെന്ന സത്യവാങ്മൂലം ഗവ. നോട്ടറിയുടെ മുമ്പില്‍ നല്‍കിയ രേഖയും രൂപതകച്ചേരിയില്‍ സമര്‍പ്പിക്കണം. സ്വതന്ത്രസ്ഥിതി ഉറപ്പു വരുത്തുക സഭാനിയമം മാത്രമല്ല അതു സിവില്‍ നിയമം കൂടെയാണെന്ന കാര്യം ഓര്‍മപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>