• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

ദൈവം താങ്ങാനുണ്ടെങ്കില്‍ എന്ത് ജീവിത ഭാരം?

By on May 2, 2017
P18 Baby (1)

ദൈവം താങ്ങാനുണ്ടെങ്കില്‍ എന്ത് ജീവിത ഭാരം?

പ്രാര്‍ഥനയിലൂടെ ജീവിതം തിരിച്ചു പിടിച്ച ഇന്നലെകളെപ്പറ്റിയാണ് എലിഞ്ഞിപ്ര ഇടവകാംഗമായ മുട്ടത്ത് എം.എല്‍. ബേബിക്ക് പറയാനുള്ളത്. കയ്യില്‍ നിന്നു വഴുതിപ്പോകുമെന്നു തോന്നിയ ജീവിതം ദൈവം ഇടപ്പെട്ട് തിരിച്ചു തന്നപ്പോള്‍, അധ്വാനത്തിലൂടെ അതിനെ ജീവിതത്തിന്റെ അടിത്തറ ദൃഢമാക്കാന്‍ ഉപയോഗിച്ചുവെന്നതാണ് അഖില ലോകതൊഴിലാളി ദിനത്തില്‍ ബേബിയുടെ സംഭാവന.
ചാലക്കുടി അങ്ങാടിയില്‍ ചുമട്ടുതൊഴിലാളിയാണ് നാല്‍പ്പത്തിരണ്ടുകാരനായ ബേബി. ഇതോടൊപ്പം പരിയാരത്ത് ബേബിയുടെ പിന്‍ബലത്തോടെ ഭാര്യ മഞ്ജുവിന്റെ നേതൃത്വത്തില്‍ മത്സ്യക്കടയും. മക്കളായ എബിനും ആന്‍സിയും വിദ്യാര്‍ഥികള്‍.
ചാലക്കുടിയിലെ ചുമട്ടുതൊഴിലാളിയായിരുന്ന ലോനപ്പന്‍ ജ്യേഷ്ഠന്റെ മൂന്നു മക്കളില്‍ ഒരേയൊരു മകനാണ് ബേബി. കടിഞ്ഞൂല്‍ പുത്രന്റെ ജനനം കാത്തിരുന്ന ബേബിയുടെയും മഞ്ജുവിന്റെയും ജീവിതത്തിലേക്ക് ദുഃഖത്തിന്റെയും നിരാശയുടെയും തേങ്ങലുയര്‍ത്തിയാണ് ആ കുഞ്ഞുപിറന്നു വീണത്. ജന്മനാ ചലനമില്ലാത്ത അവസ്ഥ. നിരവധി ഡോക്ടര്‍മാരെ കണ്ടു. ഒന്നിനും ഫലമുണ്ടായില്ല. കയ്യിലുള്ള പണമൊക്കെ ഒഴുകിപ്പോയിട്ടും മലര്‍ന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു ആദ്യത്തെ കണ്‍മണി. പിന്നെ തൃശൂര്‍ പുത്തന്‍പള്ളിയിലും ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലും ഉള്‍പ്പെടെ പലയിടത്തും നേര്‍ച്ച കാഴ്ചകളുടെ ദിനങ്ങള്‍. ഒരിക്കല്‍ ദൈവത്തിന്റെ ഉള്‍വിളിപോലെ ഒരു ചിന്ത മനസ്സിലുണര്‍ന്നു. ഞായറാഴ്ചകളില്‍ ചാലക്കുടിയിലും പരിസരത്തുമുള്ള നൂറോളം പേര്‍ക്ക് ഒരു നേരത്തെ പൊതിച്ചോറ് കൊടുക്കണം. പലരുടെയും സഹായത്തോടെ അതു തുടങ്ങി. അതോടെ മനസ്സില്‍ കൂടുതല്‍ പ്രതീക്ഷയും സമാധാനവും നിറയുന്നത് ബേബിയും മഞ്ജുവും അറിഞ്ഞു. മകന്‍ പതുക്കെ നടന്നു തുടങ്ങിയത് ദൈവത്തിന്റെ ഇടപെടലായി അവര്‍ മനസ്സില്‍ കുറിച്ചിട്ടു.
എങ്കിലും കടങ്ങള്‍ കുന്നുകൂടിക്കൊണ്ടിരുന്നു. അങ്ങനെ ഒരുനാള്‍ മരിക്കാനുറച്ച് ചെട്ടിക്കാട് തീര്‍ത്ഥ കേന്ദ്രത്തിലേക്ക് പോയി. പക്ഷേ, ദൈവം അവിടെയും ഇടപെട്ടു. അവിടെ വച്ചു പരിചയപ്പെട്ട ഒരു വൈദികന്‍ വഴി തല്‍ക്കാലത്തേയ്ക്കുള്ള കട ബാധ്യതയുടെ ഒരു ഭാഗം ഒഴിവാക്കാന്‍ കഴിഞ്ഞു.
ബേബി തിരിച്ചറിയുകയായിരുന്നു : ദൈവം തന്റെ കൂടെയുണ്ട്. തന്റെയും കുടുംബത്തെയും ദൈവം കൈവിടാന്‍ തയാറല്ല. ഇനി ദൈവഹിതത്തിനു പൂര്‍ണമായി വിധേയമാകുക.
അതൊരു തീരുമാനമായിരുന്നു; പിന്നീട് അതൊരു വാശിപോലെയായി. കഠിനമായ അധ്വാനം, അതുകഴിഞ്ഞുള്ള സമയങ്ങളില്‍ ദൈവത്തോടൊപ്പം. പകലന്തിയോളം വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്ന ബേബി, പലപ്പോഴും ആളൂര്‍ ബിഎല്‍എമ്മില്‍ രാത്രികളില്‍ പ്രാര്‍ഥനയ്‌ക്കെത്തും. തന്റെ ജീവിതകഥ മറ്റുള്ളവരുമായി പങ്കുവയ്ക്കും. ദൈവം കൈപിടിച്ചുനടത്തിയ കഥ. അതോടൊപ്പം അധ്വാനത്തിന്റെ മഹത്വമറിഞ്ഞു ദൈവത്തോടൊപ്പം നടന്നകഥ. പതിമൂന്നുകാരനായ മകന്‍ എബിയും പതിനൊന്നുകാരിയായ ആന്‍സിയും അക്കഥയൊക്കെ വിസ്മയത്തോടെ കണ്ടും കേട്ടുമിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>