• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നൊരു വിയര്‍പ്പു കഥ

By on May 2, 2017
Load

പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നൊരു വിയര്‍പ്പു കഥ

ചുട്ടുപൊളളുന്ന വെയിലിലാണ് ഇരിങ്ങാലക്കുട പച്ചക്കറി മാര്‍ക്കറ്റ്. തിരക്കേറിയ ദിവസം. ലോക തൊഴിലാളി ദിനം വരുന്ന മെയ് ഒന്നിനു മുമ്പുളള പകലിന്റെ ചൂടും വിയര്‍പ്പും പുകയുന്ന അന്തരീക്ഷവും. മാര്‍ക്കറ്റിനകത്തെ യൂണിയന്‍ ഓഫീസിലിരുന്ന് അവര്‍ ‘കേരളസഭ’യോട് സംസാരിച്ചു. മൂന്നു പേരും ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകാംഗങ്ങള്‍. മൂന്നു പ്രായപരിധിയിലുളളവര്‍.
പതിനാറാം വയസില്‍ ചുമട്ടു തൊഴിലാളിയായി ജീവിതം ആരംഭിച്ച കൂനന്‍ കെ.ഡി ജോണിയെന്ന അറുപതുകാരന്‍. ജോലിയില്‍ നിന്നു വിരമിക്കാന്‍ ഏതാനും ദിവസങ്ങള്‍ കൂടി ബാക്കി. എങ്കിലും അറുപതിന്റെ അവശതകളോ ക്ഷീണമോ പ്രകടമാകാത്ത ശരീരവും സംസാരവും. ഭാര്യ ബേബി; മകന്‍ ഖത്തറില്‍, മകള്‍ വിവാഹിതയായി ആളൂരില്‍.
ഇരിങ്ങാലക്കുട പച്ചക്കറി മാര്‍ക്കറ്റിലെ ഇരുപത് ചുമട്ടു തൊഴിലാളികളില്‍ ഏറ്റവും പ്രായമേറിയ ജോണി ചേട്ടന് ഈ തൊഴിലില്‍ നിന്ന് വിരമിക്കുമ്പോള്‍ നിറഞ്ഞ സംതൃപ്തി മാത്രം. കുടുംബത്തിനുവേണ്ടി ആയുസ്സിന്റെ ഏറ്റവും വിലയേറിയ കാലം ചുമടെടുത്ത് ചെലവഴിച്ചതിലുളള ചാരിതാര്‍ഥ്യം അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. അറുപതാം വയസ്സില്‍ ജോലിയില്‍ നിന്നു പിരിയണം.
എന്തു തോന്നുന്നു കഴിഞ്ഞു പോയ, ചുമടെടുത്തു ജീവിച്ച ആ 43 വര്‍ഷങ്ങളെപറ്റി? നന്നായി ജോലി ചെയ്തു, കുടുംബത്തിനുവേണ്ടി വിയര്‍പ്പൊഴുക്കി ജോലിചെയ്യുമ്പോള്‍ തന്റെ ജോലിയെ പറ്റി ഒരു കുറച്ചിലും ഇതു വരെ തോന്നിയിട്ടില്ല. ഇന്നത്തെപ്പോലെ പഠിപ്പും പപ്പാസുമില്ലാതിരുന്ന കാലത്താണ് ജോലിക്ക് വന്നത്. അന്നുമുതല്‍ ഇന്നു വരെ എല്ലു മുറിയെ ജോലി ചെയ്തു. ചോദ്യം ഒരഞ്ചുവര്‍ഷം കൂടി ഈ ജോലി തുടരാമെന്ന് അനുവദിച്ചാല്‍, തുടരുമോ? ഇല്ല, വേണ്ട. ഇനി പറ്റില്ല. ഇതുവരെ ഒരു ആവേശമായിരുന്നു. ഇനി ഇത്ര കഠിനമായി മുന്നോട്ടുപോകാനാവില്ല… കാര്യമായ അസുഖങ്ങളോ അവശതകളോ ഇല്ലെങ്കിലും ഇനി വിശ്രമിക്കണമെന്ന ചിന്ത. മറ്റേതൊരു ജോലിക്കു പോകാനും താല്‍പര്യമില്ല. അത് ശരിയാവില്ല, അത്രതന്നെ. മിക്കദിവസവും കത്തീഡ്രല്‍ പളളിയില്‍ കുര്‍ബാനക്കു പോകും. ഞായറാഴ്ചകളില്‍ ഒരിക്കലും മുടക്കാറില്ല. ഒട്ടേറെ സൗഹൃദങ്ങള്‍, നല്ല ഓര്‍മകള്‍.
മെയ് ദിനത്തില്‍ ലോകത്തെ മുഴുവന്‍ തൊഴിലാളികളും ഒരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഇതാ ഇവിടെ ജോണി ചേട്ടനും കൂട്ടുകാരും. നോക്കു കൂലിയും തൊഴിലാളികളുടെ കടുംപിടുത്തങ്ങളും ചിലയിടത്തെങ്കിലും തൊഴിലാളി സമൂഹത്തിന് ചീത്തപേര് ഉണ്ടായിട്ടുണ്ടെന്ന കാര്യം സമ്മതിക്കുമ്പോള്‍ തന്നെ ഇവര്‍ പറയുന്നു, തൊഴിലിനോടുളള സ്‌നേഹം, തൊഴില്‍ ചെയ്യുന്നതിലെ ആത്മാര്‍ഥത, അവകാശങ്ങള്‍ക്കൊപ്പം ഉത്തരവാദിത്തങ്ങളുമുണ്ടെന്ന ബോധ്യം ഇവയാണ് തൊഴില്‍ മേഖലയുടെ മൂലധനമെന്ന്.
നാല്‍പ്പത്തേഴുകാരനായ ചക്കാലയ്ക്കല്‍ യോഹന്നാന്‍ ബെന്നി ചുമട്ടു തൊഴിലാളികളിലെ പുതുതലമുറയുടെ പ്രതിനിധിയാണ്. മുപ്പതാം വയസില്‍ ജോലിക്കിറങ്ങിയ ബെന്നി ഒമ്പതാം ക്ലാസ് വരെ പഠിച്ചു. പിന്നെ കഠിനാധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ജീവിതത്തിലേക്കിറങ്ങി.
ഇനി രണ്ടു വര്‍ഷം കൂടി പിന്നിട്ടാല്‍ 58 കാരനായ കൂവപറമ്പില്‍ കെ.ആര്‍ ജോണും ഇരിങ്ങാലക്കുട പച്ചക്കറി മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയെന്ന മുദ്ര അഴിച്ചു മാറ്റും. ഇരുപത്തിയാറുവര്‍ഷമായി കഠിനാധ്വാനം ചെയ്ത ജോണേട്ടനും സംതൃപ്തിയോടെയാണ് വിരമിക്കലിന് ഒരുങ്ങുന്നത്. ആത്മാര്‍ഥതയോടെ കുടുംബത്തിനുവേണ്ടി ജോലി ചെയ്തു. നീണ്ട രണ്ടര പതിറ്റാണ്ടുകാലം.
അധ്വാനത്തിന്റെ വിയര്‍പ്പും തൊഴിലിന്റെ മഹത്വവും തൊഴിലാളിയുടെ പ്രതിബദ്ധതയും മുഖമുദ്രയാക്കിയ ഈ മൂന്നുപേരേയും ലോകതൊഴിലാളി ദിനത്തില്‍ സമൂഹമനസ്സ് ആദരിക്കാതിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>