സഭാ ആസ്ഥാനത്തിന് പുതിയ സാരഥി

By on November 1, 2017
bishop curia

സഭാ ആസ്ഥാനത്തിന് പുതിയ സാരഥി

സീറോ മലബാര്‍ സഭാ ആസ്ഥാനത്ത് കൂരിയ മെത്രാനായി സ്ഥാനമേല്‍ക്കുന്ന ഫാ. സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ നിര്‍മലഗിരി ഇടവകാംഗമാണ്. പെരുവന്താനം വാണിയപുരയ്ക്കല്‍ വി.എം. തോമസിന്റെയും പരേതയായ ഏലിയാമ്മയുടെയും ഒമ്പതുമക്കളില്‍ എട്ടാമന്‍. 1967 മാര്‍ച്ച് 29 ന് ജനനം. 1992 ഡിസംബര്‍ 30 ന് മാര്‍ മാത്യു വട്ടക്കുഴിയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി ഡയറക്ടറായിരുന്ന അദ്ദേഹം റോമിലെ ഹോളിക്രോസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സഭാനിയമത്തില്‍ ഡോക്ടറേറ്റ് നേടി. രൂപത ജുഡീഷ്യല്‍ വികാരി വിവിധ പള്ളികളില്‍ വികാരി, വിവിധ സെമിനാരികളില്‍ പ്രഫസര്‍, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കോടതിയില്‍ ബന്ധസംരക്ഷകന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പിക്കല്‍ വൈസ് ചാന്‍സലറായിരിക്കെയാണ് കൂരിയ ബിഷപായി നിയമനം. സീറോ മലബാര്‍ സഭയിലെ രണ്ടാമത്തെ കൂരിയ ബിഷപാണ് ഫാ. സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍. പ്രഥമ കൂരിയ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഓസ്‌ട്രേലിയയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ബിഷപായി നിയമിതനായതു മുതല്‍ കൂരിയ ബിഷപ് സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. നവംബര്‍ 12ന് മെത്രാഭിഷേകം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>