വിശ്വാസ ജീവിതത്തിന്റെ ആറ് പതിറ്റാണ്ട്

By on February 1, 2018
Vellanchira_Church_-_വെള്ളാഞ്ചിറ_പള്ളി_02

വെള്ളാഞ്ചിറ ഫാത്തിമമാതാ പള്ളി

വിശ്വാസ ജീവിതത്തിന്റെ ആറ് പതിറ്റാണ്ട്

പൈതൃക ഭൂവില്‍

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 – 48 കാലഘട്ടം വെള്ളാഞ്ചിറ ഫാത്തിമമാത ഇടവകയുടെ ചരിത്രത്തിലും പുതിയൊരു പ്രഭാതത്തിന്റെ ഉദയമായിരുന്നു. അക്കാല ത്താണ് അവിടെ ഒരു ദൈവാലയം നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഏറെക്കാലം ഇവിടെയുള്ള കത്തോലിക്കാ വിശ്വാസികള്‍ ആധ്യാത്മികാ വശ്യങ്ങള്‍ക്ക് ചാലക്കുടി ഫൊറോന പള്ളിയില്‍ പോയിക്കൊണ്ടി രുന്നതിന് മാറ്റം വേണമെന്ന നാടിന്റെ ചിന്തയ്ക്ക് സ്വപ്നം വച്ചത് ചാലക്കുടി ഫൊറോന പള്ളി വികാരിയായിരുന്ന ഫാ. ജെയിംസ് വടക്കൂട്ടിന്റെ പ്രോ ത്സാഹനത്തോ ടെയായിരുന്നു.
അങ്ങനെ 1953 ഒക്‌ടോബര്‍ 13 ന് ഫാത്തിമമാതാ പള്ളി രൂപം കൊണ്ടു. ചാലക്കുടി ഫൊറോന പള്ളിയുടെ കുരിശുപള്ളിയായി ആരംഭിച്ച ഫാത്തിമമാത പള്ളി 1966 ജനുവരി 26 ന് സ്വതന്ത്ര ഇടവകയായി. വെള്ളാഞ്ചിറ പള്ളി സ്ഥാപകനും അന്ന് ആളൂര്‍ വികാരിയുമാ യിരുന്ന ഫാ. ജെയിംസ് വടക്കൂട്ട് തന്നെയായിരുന്നു ആദ്യവികാരി. തുടര്‍ന്ന് വൈദിക മന്ദിരവും യാഥാര്‍ഥ്യമായി. ഫാ. മാത്യു കണ്ണൂക്കാടന്‍ 1971 ജൂലൈയില്‍ ആദ്യത്തെ സ്ഥിരവാസമുള്ള വികാരിയായി. ഇതോടെ ഇടവക ജീവിതത്തില്‍ നിര്‍ണായ കമായ പുതുചലനങ്ങള്‍ക്ക് നിമിത്തമായി. സ്ഥിരമായി വികാരിയുടെ സാന്നിധ്യം വിവിധ ഭക്തസംഘടനകള്‍ രൂപം കൊള്ളാ നും കര്‍മനിരതമാകാനും വഴിയൊ രുക്കി.
‘പള്ളിയോടൊപ്പം പള്ളിക്കൂടം’ എന്ന ആദര്‍ശം ഉയര്‍ത്തിപ്പിടിച്ചു 1976 ല്‍ ഫാ. ജോര്‍ജ് ചേലപ്പാടന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ രംഗത്തേക്ക് വെള്ളാഞ്ചിറ ഇടവക ചുവടുവച്ചു. അവികസിതമായിരുന്ന ഈ പ്രദേശത്ത് പള്ളിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രൈമറി സ്‌കൂള്‍ നാടിന്റെ പുരോഗതിയില്‍ നിര്‍ണായക നാഴികക്കല്ലായി. അന്ന് അവിഭക്ത തൃശൂര്‍ അതിരൂപതയുടെ വിദ്യാഭ്യാസ കോര്‍പ്പറേറ്റ് ഏജന്‍സിയുടെ കീഴിലായിരുന്നു ഇവിടത്തെ പ്രൈമറി സ്‌കൂള്‍.
ഇടവകയുടെ ആത്മീയ വളര്‍ച്ചയ്ക്ക് സഹായകമായി 1998 ല്‍ ഫാ. പോള്‍ മംഗലന്‍ വികാരിയായിരിക്കെ ആരംഭിച്ച ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ ഭവനം നിലവില്‍ വന്നത് വെള്ളാഞ്ചിറയുടെ ചരിത്രത്തിലെ മറ്റൊരു സുവര്‍ണ നിമിഷമായിരുന്നു. സെന്റ് കാതറിന്‍ ലബോറെ ഹൗസ് ആരംഭിച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പുതിയ കാല്‍വയ്പായിരുന്നു. ഇടവകയുടെ വിവിധ പ്രവര്‍ ത്തന രംഗങ്ങളില്‍ സിസ്റ്റേഴ്‌സ് കര്‍മനിരതമാണ്. ലളിതമായ സാഹചര്യങ്ങളില്‍ നിന്നു ആരംഭിച്ച വെള്ളാഞ്ചിറ ഇടവകയുടെ ചരിത്രത്തിലെ സുപ്രധാന അധ്യായമാണ് പുതിയ പള്ളിയുടെ പ്രതിഷ്ഠാകര്‍മം. കാലപ്പഴക്കവും സ്ഥലപരിമിതിയുംമൂലം പുതിയ ദൈവാലയം എന്ന ആശയത്തിനു ഇടവക സമൂഹം മുഴുവന്‍ പിന്തുണയുമായി രംഗത്തുവന്നപ്പോള്‍ അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ 2001 ല്‍ ആരംഭിച്ചു. വികാരി ഫാ. ഡേവിസ് അമ്പൂക്കനായിരുന്നു അതിനു നേതൃത്വം വഹിച്ചത്. 2001 ഓഗസ്റ്റ് 15 ന് ശിലാസ്ഥാപനം നടത്തിയ ദൈവാലയം 2003 ഏപ്രില്‍ 24 ന് മാര്‍ ജെയിംസ് പഴയാറ്റില്‍ വെഞ്ചിരിച്ചു പ്രതിഷ്ഠാ കര്‍മം നടത്തി. അതോടൊപ്പം വൈദിക മന്ദിരവും നിലവില്‍വന്നു. അഞ്ചുവര്‍ഷം കഴിഞ്ഞു ഫാ. ജെയിംസ് വടക്കൂട്ടച്ചന്റെ സ്മരണയ്ക്കായുള്ള സ്റ്റേജും പുതുക്കിയ സെമിത്തേരിയും രൂപം കൊള്ളുകയും ചെയ്തു. ഇതിനു ഫാ. ജോണ്‍ പോള്‍ മാളിയേക്കലച്ചന്‍ നേതൃത്വം നല്‍കി – 2008 ജനുവരി 26 ന്.
2007 ജനുവരി മുതല്‍ വികാരിയായിരുന്ന ഫാ. ജോണ്‍ പോള്‍ മാളിയേക്കല്‍ 2008 സെപ്റ്റംബര്‍ 29 നു രാവിലെ ഇവിടെ ദിവ്യബലിയര്‍പ്പിച്ചുകൊണ്ടിരിക്കെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത് ഇടവക സമൂഹം ഇന്നും നൊമ്പരത്തോടെ ഓര്‍ക്കുന്ന നിമിഷങ്ങളാണ്. ആത്മീയ, ഭൗതിക രംഗങ്ങളില്‍ സാര്‍ഥകമായ സാന്നിധ്യമായി ആറുപതിറ്റാണ്ടു പിന്നിട്ട വെള്ളാഞ്ചിറ ഇടവക സജീവമായ ക്രൈസ്തവ വിശ്വാസ ജീവിതത്തിന്റെ ചിത്രമാണ് നമ്മുടെ മുന്നില്‍ വരച്ചിടുന്നത്. കുടുംബസമ്മേളന യൂണിറ്റുകളും ഭക്തസംഘടനകളും ഇടവക ജീവിതത്തിന്റെ നിത്യഹരിതമായ സാന്നിധ്യവും കരുത്തും വിളിച്ചോതുന്നു.
ആറു പതിറ്റാണ്ടുകാലം ത്യാഗസമ്പന്നരായ വികാരി മാരും അവരോടൊപ്പം ഒരൊറ്റ അജഗണമായി മുന്നേറിയ ഇടവക സമൂഹവും ചേര്‍ന്നു രചിച്ച വിശ്വാസ തീര്‍ഥയാത്ര ഇന്നും തുടരുന്നു – കൂടുതല്‍ തീക്ഷ്ണതയോടെ, കൂടുതല്‍ ചൈതന്യത്തോടെ കൂടുതല്‍ ഉയരങ്ങളിലേക്കും സ്വപ്ന ങ്ങളിലേക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>