നോമ്പുകാലം മാനസാന്തരത്തിന് : പാപ്പ

By on February 1, 2018

നോമ്പുകാലം മാനസാന്തരത്തിന് : പാപ്പ

ഉപവാസവും പ്രാര്‍ത്ഥനയും ദാനധര്‍മ്മങ്ങളുംകൊണ്ട് വിശുദ്ധീകരിക്കപ്പെടണം നമ്മുടെ ജീവിതം

വത്തിക്കാന്‍ സിറ്റി : ജീവിത നവീകരണത്തിലേക്കും മാനസാന്തരത്തിലേക്കുമുള്ള കൗദാശിക അടയാളമാണ് നോമ്പുകാലം. ജീവിതത്തിന്റെ എല്ലാ മേഖലയിലും കര്‍ത്താവിലേക്ക് തിരിച്ചുവരാന്‍ നോമ്പുകാലം നമ്മെ വിളിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു – വലിയ നോമ്പ് കാലസന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ ചൂണ്ടികാട്ടി.
അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടേയും സ്‌നേഹം തണുത്തുപോകും (മത്താ. 24:12). വ്യാജ പ്രവാചകന്മാര്‍ ആളുകളെ ചിതറിക്കും. അതിനാല്‍ വ്യാജ പ്രവാചകന്മാരായി വേഷമിടുന്ന തിന്മകളുടെ ശക്തികളെ നാം തിരിച്ചറിയണം. അവര്‍ സമ്പത്തിന്റേയും സുഖഭോഗത്തിന്റേയും ലഹരിയുടേയും വേഷം ധരിച്ചു സമൂഹത്തില്‍ നിലനില്‍ക്കുന്നു.
ലഹരി വസ്തുക്കളെ സര്‍വരോഗ സംഹാരികളായി അവതരിപ്പിക്കുമ്പോള്‍ അതില്‍ വീണുപോകുന്നവര്‍ ഏറെയാണ്. മനുഷ്യന്റെ മഹത്വവും സ്വാതന്ത്ര്യവും സ്‌നേഹിക്കാനുള്ള കഴിവും കപട പ്രവാചകന്മാര്‍ അങ്ങനെ നമ്മില്‍ നിന്ന് കവര്‍ന്നെടുക്കുന്നു.
അതിനാല്‍ നോമ്പുകാലം ഇത്തരം വ്യാജ പ്രവാചകന്മാരില്‍ നിന്നും നുണയുടെ പിതാവായ പിശാചില്‍ നിന്നും മോചനം നേടാനുള്ള അവസരമാകണം.
പരസ്‌നേഹത്തെ നശിപ്പിക്കുന്നത് എല്ലാറ്റിലും ഉപരിയായി പണത്തിനുവേണ്ടിയുള്ള അത്യാഗ്രഹമാണ്. അത് ‘എല്ലാ തിന്മയുടേയും വേരാണ്’ (1 തിമോ 6:10) അതോടെ ദൈവത്തേയും അവിടുത്തെ സമാധാനത്തെയും ഉപേക്ഷിക്കും; അവിടുത്തെ വാക്കിലും കൂദാശകളിലും കാണുന്ന ആശ്വാസത്തേക്കാള്‍ കൂടുതലായി നമ്മുടെ ഒറ്റപ്പെടലിനെ ആഗ്രഹിച്ചുപോകും. നമ്മുടെ ‘ഉറച്ച തീരുമാനങ്ങള്‍ക്ക്’ ഭീക്ഷണി ഉയര്‍ത്തുന്ന എന്തിനും എതിരെയുള്ള അക്രമണത്തിലേക്ക് ഇതെല്ലാം നയിക്കുന്നു: ജനിക്കാനിരിക്കുന്ന കുട്ടി, വൃദ്ധജനം, രോഗികള്‍, കുടിയേറ്റക്കാര്‍, അപരിചിതര്‍ അല്ലെങ്കില്‍ നമ്മുടെ പ്രതീക്ഷയനുസരിച്ചു ജീവിക്കാത്ത അയല്‍ക്കാര്‍ എന്നിവര്‍ക്കെതിരെയുള്ള അക്രമത്തിലേക്കു തന്നെ.
ധര്‍മദാനം അത്യാഗ്രഹത്തില്‍ നിന്നു നമ്മെ സ്വതന്ത്രരാക്കും. ഉപവാസം ആക്രമിക്കാനുള്ള നമ്മുടെ വാസനയെ ദുര്‍ബലപ്പെടുത്തും. അതു നമ്മെ ആയുധമില്ലാത്തവരാക്കും. വളര്‍ച്ചയ്ക്കുള്ള സുപ്രധാനമായ ഒരു സന്ദര്‍ഭം നല്‍കും. ഒരു വശത്ത് അനാഥരും വിശപ്പു സഹിക്കുന്നവരും എന്താണ് അനുഭവിക്കുന്നതെന്ന് അനുഭവിച്ചറിയാന്‍ അതു നമ്മെ സഹായിക്കും. മറുവശത്ത്, ദൈവത്തിലുള്ള ജീവിത്തിനായി നമുക്കുള്ള ആധ്യാത്മിക വിശപ്പും ദാഹവും അത് പ്രകടിപ്പിക്കും- അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>