ഫാ. വര്‍ഗ്ഗീസ് തെറ്റയില്‍ നിര്യാതനായി

By on February 6, 2018
Thettayil Varghese

ഫാ. വര്‍ഗ്ഗീസ് തെറ്റയില്‍ നിര്യാതനായി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത വൈദികനായ ഫാ. വര്‍ഗ്ഗീസ് തെറ്റയില്‍ (68) നിര്യാതനായി. ലിവര്‍സിറോസിസ്/ക്യാന്‍സര്‍ രോഗബാധിതനായി പരുമല മാര്‍ ഗ്രിഗോറിയോസ് ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ഫാ. വര്‍ഗ്ഗീസ് ചൊവ്വാഴ്ച (06.02.2018) രാവിലെ 5 മണിക്കാണ് മരണമടഞ്ഞത്. മൃതസംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച (09.02.2018) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ഇരിങ്ങാലക്കുട രൂപതയിലുള്ള സെന്റ് സേവിയേഴ്‌സ് തെക്കന്‍ താണിശ്ശേരി ദൈവാലയത്തില്‍ നടക്കും. ശുശ്രൂഷകള്‍ക്കു ശേഷം വൈദികരുടേയും ബന്ധുമിത്രാദികളുടേയും വിശ്വാസി സമൂഹത്തിന്റേയും പ്രാര്‍ഥനാ നിര്‍ഭരമായ അകമ്പടിയോടെ മൃതദേഹം എറണാകുളം അതിരൂപതിയിലെ മൂക്കന്നൂര്‍ ഫൊറോനയിലുള്ള സെന്റ് ജോസഫ് കോക്കുന്ന് ഇടവക സിമിത്തേരിയില്‍ സംസ്‌കരിക്കും.
1949 സെപ്റ്റംബര്‍ 17 ന് തെക്കന്‍ താണിശ്ശേരി ഇടവകയില്‍ തെറ്റയില്‍ ഇട്ടൂപ്പ് ആന്റണി – ത്രേസ്യ ദമ്പതികളുടെ മകനായി ജനിച്ച ഫാ. വര്‍ഗ്ഗീസ് തൃശൂര്‍ തോപ്പ്, ആലുവ മംഗലപ്പുഴ സെന്റ് ജോസ്ഫ് സെമിനാരികളിലെ പരിശീലനത്തിനുശേഷം 1975 ഡിസംബര്‍ 23-ാം തിയതി മാര്‍ ജോസഫ് കുണ്ടുകുളം പിതാവില്‍ നിന്നും പൗരോഹിത്യ പട്ടം സ്വീകരിച്ചു. വൈദികനായതിനുശേഷം പുതുക്കാട്, അമ്മാടം ഇടവകകളില്‍ സഹ വികാരിയായും, നെടുപുഴ, താഴേക്കാട്, കരുവന്നൂര്‍, നെല്ലായി, കുഴിക്കാട്ടുശ്ശേരി, നന്തിക്കര, കുഴിക്കാട്ടുകോണം, വാടച്ചിറ, ഈസ്റ്റ് പുത്തന്‍ചിറ, വെണ്ണൂര്‍, അമ്പഴക്കാട് ഫൊറോന, കുതിരത്തടം, മതിലകം എന്നിവിടങ്ങളില്‍ വികാരിയായും ശുശ്രൂഷ ചെയ്ത ഫാ. വര്‍ഗ്ഗീസ് ദീര്‍ഘകാലം തൃശൂര്‍ സെന്റ് തോമസ് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഫാ. ജോമി തോട്ട്യാന്‍, പിആഒ

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>