കനകമല ഉണര്‍ന്നു; തീര്‍ത്ഥാടന പതാക ഉയര്‍ന്നു

By on March 1, 2018
P8 Kanakamala (2)

കനകമല ഉണര്‍ന്നു; തീര്‍ത്ഥാടന പതാക ഉയര്‍ന്നു

കനകമല : ഇരിങ്ങാലക്കുട രൂപത തീര്‍ത്ഥാടന കേന്ദ്രമായ കനകമല മാര്‍തോമ കുരിശുമുടിയില്‍ 79- ാമത് നോമ്പുകാല തീര്‍ത്ഥാടനം ആരംഭിച്ചു. വികാരി ജനറല്‍ മോണ്‍. ആന്റോ തച്ചില്‍ കൊടിയേറ്റം നടത്തി.
ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ തെളിയിച്ച ദീപശിഖ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ആന്റോ ജി. ആലപ്പാട്ട് ഭാരവാഹികള്‍ക്ക് കൈമാറി.
ദീപശിഖ കനകമല കുരിശുമുടി അങ്കണത്തില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഏറ്റു വാങ്ങി തീര്‍ത്ഥാടനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.
തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് 7 നും, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 7,9,11 സമയങ്ങളിലും വൈകിട്ട് ഏഴിനും കുര്‍ബാന ഉണ്ടായിരിക്കും.
തീര്‍ത്ഥാടകര്‍ക്ക് കുരിശുമുടിയിലും അടിവാരം പള്ളിയിലുമായി അവശ്യ വസ്തുക്കള്‍ക്കായുള്ള സ്റ്റോറുകളും അരിവഴിപാട്, നേര്‍ച്ച തേന്‍, വിശുദ്ധന് പൂമാല ചാര്‍ത്താനുള്ള സൗകര്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് രാത്രി കുരിശുമുടി കയറാന്‍ വെളിച്ച സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. മാര്‍തോമ കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രത്തിലേക്കു ജാതിമതഭേതമന്യേ വരുന്ന എല്ലാ വിശ്വാസികള്‍ക്കും നേര്‍ച്ച ഭക്ഷണം നല്‍കുന്നു.
ജനറല്‍ കണ്‍വീനര്‍ പോള്‍സണ്‍ കുയിലാടന്‍, ഫാ. ജോസഫ് കണ്ണനായിക്കല്‍, ഫാ. സെബേദാസ് പൊറത്തൂര്‍, സിസ്റ്റര്‍ മേഴ്‌സി കരിപ്പായി, ജയന്‍ അമ്പാടന്‍, പീറ്റര്‍ ആലങ്ങാട്, ബിനോയ് മഞ്ഞളി, വര്‍ഗീസ്
കളത്തിങ്കല്‍, സിബി കളത്തിങ്കല്‍, സിജോ ചുള്ളി, സൈമണ്‍ കറുകുറ്റിക്കാരന്‍, പ്രിന്‍സ് പല്ലന്‍, ഷോജന്‍ വിതയത്തില്‍, ബൈജു പുല്ലോക്കാരന്‍ എന്നിവരടങ്ങുന്ന കമ്മിറ്റി തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നു.
മഹാതീര്‍ത്ഥാടന ദിനം മാര്‍ച്ച് 25 ന് ഓശാന ഞായറാഴ്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>