മത പീഡനത്തിന്റെ നൊമ്പരക്കാഴ്ചകളുമായി ‘പോള്‍, അപ്പോസല്‍ ഓഫ് ക്രൈസ്റ്റ് ‘

By on March 28, 2018
paulapostleofchrist-luke-paul-a

മത പീഡനത്തിന്റെ നൊമ്പരക്കാഴ്ചകളുമായി ‘പോള്‍, അപ്പോസല്‍ ഓഫ് ക്രൈസ്റ്റ് ‘

ആദിമ ക്രൈസ്തവര്‍ നേരിട്ട മതപീഡനത്തിന്റെ പശ്ചാത്തലത്തില്‍ അതിമനോഹരമായ പുതിയ സിനിമ

ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് വിശ്വാസത്തിനുവേണ്ടി പ്രതിരോധനിര തീര്‍ത്ത ആദിമ ക്രൈസ്തവരുടെ വീരകഥകള്‍ ഓര്‍മിപ്പിച്ചു പുതിയൊരു ഇംഗ്ലീഷ് സിനിമ – ‘പോള്‍ – അപ്പോസല്‍ ഓഫ് ക്രൈസ്റ്റ്’ (പൗലോസ്, ക്രിസ്തുവിന്റെ പ്രേഷിതന്‍).
ഇക്കഴിഞ്ഞ ഓശാന ഞായറാഴ്ചയ്ക്കു മുമ്പുള്ള വ്യാഴാഴ്ച പ്രശസ്തമായ സോണി പിക്‌ചേഴ്‌സ് അമേരിക്കയിലെ 2000 തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിച്ചു. അതേ സമയം, ലോകത്തിലെ 15 രാജ്യങ്ങളിലും അന്നു തന്നെ ചിത്രത്തിന്റെ പ്രദര്‍ശനം തുടങ്ങി. വന്‍ബജറ്റില്‍ തയാറാക്കിയിരിക്കുന്ന ചിത്രത്തിനു എല്ലായിടത്തും ആവേശകരമായ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എ.ഡി 37 മുതല്‍ 68 വരെ റോമാ സാമ്രാജ്യം ഭരിച്ച നീറോ ചക്രവര്‍ത്തിയുടെ കാലത്ത് അവിടത്തെ ക്രൈസ്തവര്‍ നേരിട്ട മതപീഡനങ്ങളുടെ കഥയാണ് ‘പോള്‍ – അപ്പോസല്‍ ഓഫ് ക്രൈസ്റ്റ്’ പറയുന്നത്. ക്രൂരനായ നീറോ പൗലോസ് ശ്ലീഹാ യെ ജയില്‍ വാസത്തിനും വധശിക്ഷയ്ക്കും വിധിച്ചു. ഇതറിഞ്ഞ് ലൂക്കാ സുവിശേഷകന്‍ അദ്ദേഹത്തെ കാ ണാന്‍ ഗ്രീസില്‍ നിന്നു റോമിലെത്തുന്നു. വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന പൗലോസിന്റെ ഓര്‍മ്മകളിലൂടെ അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതകഥ ചുരുള്‍ നിവരുകയാണ് ചിത്രത്തില്‍. വിജാതീയനായിരുന്ന അദ്ദേഹത്തിന്റെ മാനസാന്തരവും തുടര്‍ന്നുള്ള പ്രേഷിത പ്രവര്‍ത്തനങ്ങളും വികാര നിര്‍ഭരമായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഗെയിംസ് ഓഫ് ത്രോണ്‍സ്, ഡൗണ്‍ ടൗണ്‍ ആബി തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ ബ്രിട്ടീഷ് നടന്‍ ജയിംസ് ഫോക്ക്‌നറാണ് പൗലോസിന്റെ വേഷമിടുന്നത്. മെല്‍ ഗിബ്‌സന്റെ ‘പാഷന്‍ ഓഫ് ദ് ക്രൈസ്റ്റില്‍’ ക്രിസ്തുവായി അഭിനയിച്ച ജിം കാവിസല്‍ ലൂക്കാ സുവിശേഷകനായി ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ക്രൈസ്തവ വിശ്വാസം വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും പ്രേഷിത പ്രവര്‍ത്തനങ്ങളിലൂടെ മെഡിറ്ററേനിയന്‍ തീരദേശങ്ങളില്‍ പടര്‍ന്നതിന്റെ ധീരോദാത്തമായ ചരിത്രം ‘അപ്പസ്‌തോല നടപടികള്‍’ എന്നപേരില്‍ രചിച്ചത് ലൂക്കാ സുവിശേഷകനാണ്.
ദൈവത്തിന്റെ സ്‌നേഹത്തിന്റെയും കരുണയുടെയും കഥയാണ് തന്റെ ചിത്രമെന്ന് സംവിധായകന്‍ ആന്‍ഡ്രൂ ഹയാറ്റ് പറഞ്ഞു. സിറിയയിലും ഇറാക്കിലും വിശ്വാസത്തിനുവേണ്ടി ജീവന്‍ ഹോമിച്ച ലക്ഷക്കണക്കിനു ക്രൈസ്തവര്‍ക്കാണ് ചിത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
കാണുക: നിണമണിഞ്ഞ
പാദമുദ്രകള്‍ – പേജ് 9

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>