• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

തുര്‍ക്കികളുടെ വാളിനിരയായത് പതിനായിരങ്ങള്‍

By on June 1, 2018
Santa-Sofia-Esterno

തുര്‍ക്കികളുടെ വാളിനിരയായത് പതിനായിരങ്ങള്‍

തുര്‍ക്കികളുടെ അധിനിവേശകാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ നശിപ്പിക്കപ്പെട്ട ഹാഗിയ സോഫിയ കത്തീഡ്രല്‍ പിന്നീട് അവര്‍ മുസ്ലീം പള്ളിയാക്കിയപ്പോള്‍

തുര്‍ക്കികളുടെ അധിനിവേശകാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ നശിപ്പിക്കപ്പെട്ട ദൈവാലയങ്ങള്‍ക്കും ക്രൈസ്തവ കേന്ദ്രങ്ങള്‍ക്കും കണക്കില്ല. ആക്രമണങ്ങളില്‍ പതിനായിരക്കണക്കിന് ക്രൈസ്തവരാണ് മരിച്ചുവീണത്.
ഇസ്രയേലിലെ മാമിലയില്‍ 1989ല്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചിരുന്ന ഒരു ഭീമന്‍ ഗുഹ പുരാവസ്തു വിദഗ്ധര്‍ കണ്ടെത്തി. 526 മനുഷ്യ ജഡങ്ങളുടെ അവശിഷ്ടങ്ങളാണ് പുരാവസ്തു വിദഗ്ധരായ റോണി റീക്കും സംഘവും തിരിച്ചറിഞ്ഞത്. ക്രിസ്തു വര്‍ഷം 614 ല്‍ ജറുസലെമില്‍ ഒട്ടേറെ യഹൂദര്‍ മരിക്കാനിടയായ കലാപത്തിനു ശേഷം യഹൂദ-പേര്‍ഷ്യന്‍ പട ക്രൈസ്തവരെ കൂട്ടക്കുരുതി നടത്തിയ സ്ഥലമെന്ന് അക്കാലത്തെ ഗ്രീക്ക് ചരിത്ര പണ്ഡിതനായ അന്തിയോക്കസ് സ്ട്രാറ്റ്ഗസ് സൂചിപ്പിച്ചിട്ടുള്ള സ്ഥലത്തു നിന്നാണ് ജീര്‍ണിച്ച ജഡാവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയത്. ഇത് യഹൂദ-പേര്‍ഷ്യന്‍ ആക്രമണത്തില്‍ മരിച്ചവരുടേതാണെന്നാണ് നിഗമനം.
ക്രിസ്തുവര്‍ഷം 614 ല്‍ പേര്‍ഷ്യക്കാര്‍ ജറുസലെം കീഴടക്കി. ഏറെ കഴിയാതെ അതിനെതിരെ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു. കലാപത്തിനിടെ ജറുസലെമിലെ ഗവര്‍ണറായിരുന്ന യഹൂദ വംശജന്‍ നെഹെമിയ വധിക്കപ്പെട്ടു; അദ്ദേഹത്തിന്റെ അനുചരന്മാരും. ക്രൈസ്തവരാണ് വധത്തിനു പിന്നിലെന്ന് വ്യാപകമായി പ്രചാരണമുണ്ടായി.
ഇക്കാലത്ത് കിഴക്കന്‍ റോമാ സാമ്രാജ്യവുമായി ബന്ധത്തിലായിരുന്നു ജറുസലെമിലെ ക്രൈസ്തവര്‍. നെഹെമിയായുടെ മരണത്തെ തുടര്‍ന്ന് ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ പൊട്ടിപുറപ്പെട്ടു. യഹൂദരും ക്രൈസ്തവരും തമ്മില്‍ നഗര കോട്ടയ്ക്കകത്ത് പലയിടത്തും ഏറ്റുമുട്ടലുണ്ടായി. നിരവധി യഹൂദര്‍ കൊല്ലപ്പെട്ടു; ശേഷിച്ചവര്‍ പേര്‍ഷ്യന്‍ സൈന്യത്തിന്റെ കീഴിലുളള ചെമ്പാറിയയിലേക്ക് രക്ഷപ്പെട്ടു.
ശക്തമായ തിരിച്ചടിയുമായാണ് യഹൂദ-പേര്‍ഷ്യന്‍ സൈനിക സഖ്യം ക്രൈസ്തവരെ നേരിട്ടത്. പേര്‍ഷ്യന്‍ പട്ടാള മേധാവി സൊറീയത്തിന്റെ നേതൃത്വത്തില്‍ സഖ്യസൈന്യം ജറുസെലം നഗരത്തിനു ചുറ്റുമുള്ള കോട്ടകൊത്തളങ്ങള്‍ക്ക് ഉപരോധം തീര്‍ത്തു. 19 ദിവസം നഗരത്തിലേക്കുള്ള കവാടങ്ങള്‍ അടച്ചിട്ട് ജല വിതരണമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നിഷേധിച്ചു. ഒടുവില്‍ , മതിലുകള്‍ക്കടിയില്‍ തുരങ്കങ്ങള്‍ നിര്‍മിച്ച് അവര്‍ കോട്ട തകര്‍ത്തു. പേര്‍ഷ്യന്‍-യഹൂദ സൈന്യം ജറുസലെം കയ്യടക്കി.
ജറുസലെമിന്റെ ഉപരോധത്തെ തുടര്‍ന്ന് പേര്‍ഷ്യന്‍ – യഹൂദ സൈന്യവും ക്രൈസ്തവരും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 17,000 ക്രൈസ്തവര്‍ മരിച്ചു. അന്തിയോക്കസ് സ്ട്രാറ്റഗസ് എഴുതി : മാമില ജലശേഖരത്തിനു സമീപം മാത്രം 4518 തടവുകാര്‍ വധിക്കപ്പെട്ടു.
ഇതോടൊപ്പം 37,000 ത്തോളം ക്രൈസ്തവരെ മെസൊപ്പൊട്ടോമിയയിലേക്ക് നാടുകടത്തി. അവരില്‍ അന്നത്തെ ജറുസലെം പാത്രിയര്‍ക്കീസായിരുന്ന സക്കറിയാസും ഉള്‍പ്പെടുന്നു. ക്രൈസ്തവരെ ഒന്നടങ്കം ഉന്മൂലനം ചെയ്യുകയെന്നതായിരുന്നു പേര്‍ഷ്യന്‍ സൈന്യത്തിന്റെ ലക്ഷ്യം. അതിലവര്‍ വിജയിക്കുകയും ചെയ്തു.
അക്കാലത്ത് പലരും ക്രൈസ്തവരെ സമീപിച്ച് ക്രിസ്തുവിനെ ഉപേക്ഷിക്കാനും യഹൂദ മതം സ്വീകരിക്കാനും പ്രേരിപ്പിച്ചെങ്കിലും തടവിലായിരുന്ന ക്രൈസ്തവര്‍ ആരും അതിനു തയാറായില്ല. പകരം അവര്‍ വധശിക്ഷ ഏറ്റു വാങ്ങിയെന്നതും ചരിത്രം.
നൂറ്റാണ്ടുകളിലൂടെ വിവിധ രാജ്യങ്ങളില്‍ നടന്ന ക്രൈസ്തവ പീഡനങ്ങളുടെ ചരിത്രം തിരയുമ്പോള്‍, ഇസ്ലാമിക രാഷ്ട്രങ്ങളില്‍ പൊതുവേ സഹിഷ്ണുതയുടെ ഇന്നലെകളാണ് തെളിയുന്നത് . എന്നാല്‍ മുസ്ലീംകളുടെ മുന്‍ഗാമികളെന്നു പറയാവുന്ന ഓട്ടോമന്‍ തുര്‍ക്കികളുടെ ചരിത്രം അതല്ല. കിഴക്കന്‍ റോമാ സാമ്രാജ്യ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ ഭൂതകാലചരിത്രം അതാണ് നിവര്‍ത്തിക്കാട്ടുന്നത്.
എഡി അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെയുണ്ടായ റോമാ സാമ്രാജ്യത്തിന്റെ അധഃപതനം യൂറോപ്പില്‍ ഇരുണ്ട യുഗത്തിനു നാന്ദികുറിച്ചു. ഏ.ഡി 476 ല്‍ റോമുളൂസ് അഗസ്റ്റസ് ചക്രവര്‍ത്തി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതോടെ റോമാ സാമ്രാജ്യം അസ്തമിക്കുകയായിരുന്നു. പിന്നീട് സഭയുടെ വളര്‍ച്ച കിഴക്കന്‍ റോമാസാമ്രാജ്യമെന്നറിയപ്പെട്ടിരുന്ന ബൈസന്റയിന്‍ കേന്ദ്രീകരിച്ചായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിളായിരുന്നു കിഴക്കന്‍ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം. അതേ സമയം, കോണ്‍സ്റ്റാന്റിനോപ്പിള്‍ തലസ്ഥാനമായ കിഴക്കെ റോമന്‍ സാമ്രാജ്യം 1100 വര്‍ഷത്തോളം നിലനിന്നു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി പടുത്തുയര്‍ത്തിയ ആ സാമ്രാജ്യം ക്രൈസ്തവ സമൂഹത്തിന്റെ നെടുങ്കോട്ടയായി 11 നൂറ്റാണ്ടു കാലം വിരാജിച്ചു. ക്രൈസ്തവ വിശ്വാസം വളരുകയും പുഷ്പിക്കുകയും സമൃദ്ധമായി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്ത വിശ്വാസത്തിന്റെ വസന്തകാലമായിരുന്നു അത്. 1453 ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കുന്നതുവരെ കിഴക്കന്‍ റോമാ സാമ്രാജ്യം തലയെടുപ്പോടെ നിലനിന്നിരുന്നു.
തുര്‍ക്കികളുടെ അധിനിവേശകാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ നശിപ്പിക്കപ്പെട്ട ദേവാലയങ്ങള്‍ക്കും ക്രൈസ്തവ കേന്ദ്രങ്ങള്‍ക്കും വ്യക്തമായ കണക്കില്ല. തുര്‍ക്കികളുടെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണവും ചരിത്രം ചൂണ്ടിക്കാട്ടുന്നില്ല. തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പാളിലുണ്ടായിരുന്ന നിരവധി പള്ളികള്‍ നശിപ്പിച്ചു. ഏഡി. 537ല്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി 180 അടി ഉയരത്തില്‍ പണിതുയര്‍ത്തിയ ‘ഹാഗിയ സോഫിയ’ കത്തീഡ്രല്‍ വിസ്മയിപ്പിക്കുന്ന മൊസൈക് ചിത്രങ്ങളുടെയും മാര്‍ബിള്‍ ശില്‍പങ്ങളുടെയും വിസ്മയ ലോകമായിരുന്നു. അതും നശിപ്പിക്കപ്പെട്ടു.
പതിനാലാം നൂറ്റാണ്ടില്‍ മെസൊപ്പൊട്ടോമിയയിലും പേര്‍ഷ്യയിലും (ഇന്നത്തെ ഇറാന്‍) ഏഷ്യാ മൈനറിലും സിറിയയിലും വന്‍തോതില്‍ ക്രൈസ്തവര്‍ കൂട്ടക്കുരുതിക്ക് വിധേയരായി. അസ്സീറിയന്‍, അര്‍മീനിയന്‍ വംശജരായ ഇവര്‍ അസ്സീറിയന്‍, ഓര്‍ത്തഡോക്‌സ് സഭകളില്‍പ്പെട്ടവരായിരുന്നു.
ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധം വരെ ക്രൈസ്തവരോടുണ്ടായിരുന്ന സഹിഷ്ണുതയുടെ കാലാവസ്ഥ ക്രമേണ മാറുന്നതാണ് പിന്നീടുള്ള ചരിത്രം അടിവരയിട്ടുകാട്ടുന്നത്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇറാക്കിലും സിറിയയിലും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ സുഡാന്‍, നൈജീരിയ തുടങ്ങിയ മിക്കവാറും എല്ലാ മുസ്ലിം രാജ്യങ്ങളിലും ഇന്ന് മതപീഡനം നടക്കുന്നു. മൈസൂറില്‍ ടിപ്പു സുല്‍ത്താന്‍ ഭരണം നടത്തിയിരുന്ന പതിനെട്ടാം നൂറ്റാണ്ടില്‍ ക്രൈസ്തവര്‍ക്കു നേരെ വ്യാപകമായ കടന്നാക്രമണങ്ങളുണ്ടായി.
പതിനേഴാം നൂറ്റാണ്ടില്‍ ചൈനയിലും ജപ്പാനിലും ഫ്രഞ്ച് വിപ്ലവകാലത്ത് (1792) ഫ്രാന്‍സിലും 1894-1897 കാലഘട്ടത്തില്‍ അര്‍മീനിയയിലും 1915 ല്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനകാലത്ത് അനതോലിയ, പേര്‍ഷ്യ, ഉത്തര മെസൊപ്പൊട്ടോമിയ എന്നിവിടങ്ങളിലും നടന്ന ക്രൈസ്തവ പീഡനങ്ങള്‍ മറക്കാനാവില്ല. പിന്നീട് റഷ്യയിലും മെക്‌സിക്കോയിലും ചൈനയിലും നാസി ജര്‍മനിയിലും ക്രൈസ്തവ രക്തസാക്ഷികളുടെ ചുടുനിണമൊഴുകി. (തുടരും)

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>