• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

By on June 1, 2018
1 st pg

ജനാധിപത്യമോ ഇനി ഏകാധിപത്യമോ

2022 ല്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ശക്തമായ അണിയറ നീക്കം.
ഇന്ത്യയുടെ ചരിത്രം, സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, കോടതികള്‍,
പാഠപുസ്തകങ്ങള്‍ എന്നിവയില്‍ ആസൂത്രിതമായ കാവിവല്‍ക്കരണം.

2019 ഏപ്രില്‍-മേയ് ലോക്‌സഭാ
തിരഞ്ഞെടുപ്പ്
തീരുമാനിക്കും

പ്രക്ഷുബ്ധമായ ഭാവി നേരിടുന്ന ഇന്ത്യക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഡല്‍ഹി അതിരൂപത ഇടയലേഖനം

സ്വന്തം ലേഖകന്‍

ഹ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി ഉയര്‍ത്തുന്ന കലുഷിതമായ രാഷ്ട്രീയ ഭാവിയാണു ഇന്ത്യയുടെ മുന്നിലുള്ളതെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പേരെടുത്ത് പറയാതെ ഇടയ ലേഖനത്തില്‍ ആര്‍ച്ച് ബിഷപ് ഡോ. അനില്‍ കുട്ടോ. ഹ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണഘടന ഉള്‍ക്കൊള്ളുന്ന ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളെ ആദരിക്കുന്നവര്‍ ഭരണത്തിലേറാന്‍ അതിരൂപതയില്‍ ഒരു വര്‍ഷം നീളുന്ന പ്രാര്‍ഥനാ യജ്ഞം നടത്താന്‍ ഇടയ ലേഖനത്തില്‍ ആഹ്വാനം. ഹ എല്ലാ വെള്ളിയാഴ്ചകളിലും അതിരൂപതയിലെ ഇടവകകള്‍, സന്യാസ ഭവനങ്ങള്‍, കത്തോലിക്കാ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ദിവ്യകാരുണ്യ ആരാധനയും ഉപവാസവും നടത്തും.
ഹ ഇന്ത്യയിലെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടേയും ദലിതരുടെയും വികാരമാണ് ഇടയലേഖനത്തില്‍ പ്രതിഫലിക്കുന്നതെന്ന് നിരീക്ഷണം. വര്‍ഗീയതയ്ക്കും ഏകാധിപത്യത്തിനും എതിരെ നിലകൊള്ളുന്ന മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളുടെയും പൂര്‍ണ പിന്തുണ.
ഗുരുതര ഭീഷണികള്‍
ഹ 2022 ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികമാണ്. തീവ്ര ഹിന്ദുത്വ വാദത്തിന്റെ വക്താവായ വീര്‍ സവാര്‍ക്കറുടെ ‘ഹിന്ദുത്വ – ഹിന്ദു രാഷ്ട്ര’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ ശതാബ്ദി വര്‍ഷം കൂടിയാണ് 2022. ആ വര്‍ഷത്തോടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നാണ് ബിജെപി – ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞിട്ടുള്ളത്. അതിന് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടണം. അതു ലഭിച്ചാല്‍ ഭരണഘടന പൊളിച്ചെഴുതും.
മതേതരത്വത്തിന്റെ അസ്തമനം
ഹ 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറി ആഴ്ചകള്‍ക്കുള്ളില്‍ ഡല്‍ഹിയിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും നിരവധി ക്രൈസ്തവ ദൈവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. ഇതിനെതിരെ പ്രധാനമന്ത്രി രാജ്യാന്തര തലത്തില്‍ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് വളരെ വൈകി പ്രതികരിച്ചത്. സംഭവത്തിലെ പ്രതികളെ ആരെയും പിടികൂടിയില്ല. ആക്രമണങ്ങള്‍ ഇപ്പോഴും തുടരുന്നു.
ഹ ‘ഘര്‍ വാപസി’ യുടെ പേരില്‍ നിരവധി ക്രൈസ്തവരേയും മുസ്ലീംകളേയും നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം നടത്തി ഹിന്ദുക്കളാക്കി. ഗോരക്ഷയുടേയും ഗോമാംസം ഭക്ഷിക്കുന്നുവെന്ന വ്യാജ ആരോപണത്തിന്റേയും മറവില്‍ രാജ്യത്ത് മുപ്പതോളം പേരെ ഗോരക്ഷാ പ്രസ്ഥാനക്കാര്‍ തല്ലിക്കൊന്നു. അവരിലധികവും ദലിതരും മുസ്ലീംകളും. ബിജെപി ഭരിക്കുന്ന യുപി, ജാര്‍ഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത്തരം തല്ലിക്കൊല്ലല്‍ ഏറെയും നടന്നത്.
ഹ ക്രൈസ്തവര്‍ക്കെതിരെ 2016 ല്‍ 348, 2017 ല്‍ 736 ആക്രമണങ്ങളുണ്ടായി. കോയമ്പത്തൂരില്‍ വൈദികനെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പല ഗ്രാമങ്ങളിലും ക്രൈസ്തവര്‍ക്കും വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ബിജെപി അധികാരമേറ്റ ശേഷം പ്രവേശനം അനുവദിക്കുന്നില്ല. ഇന്ത്യയില്‍ 82% ജനങ്ങളും ഹിന്ദുക്കളാണ്; ഇത് 100 ശതമാനമാക്കുകയാണ് ലക്ഷ്യം : വിശ്വഹിന്ദു പരിഷത്.
2017 ലെ ക്രിസ്മസ് കാലത്ത് മധ്യപ്രദേശിലെ സത്‌ന, രാജസ്ഥാനിലെ ജയ്പൂര്‍ എന്നിവിടങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ അനുവദിച്ചില്ല; അലങ്കോലമാക്കി, വൈദികരെ ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞു. ക്രൈസ്തവര്‍ നടത്തുന്ന അഗതിമന്ദിരങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സ്‌കൂളുകള്‍, ആതുരാലയങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയ്‌ക്കെതിരെ കര്‍ശന നിയന്ത്രണവുമായി ഹിന്ദുത്വ ഇടപെടലുകള്‍.
ഹ 2017 ജൂണില്‍ ഗോവയില്‍ നടന്ന തീവ്ര ഹിന്ദുത്വ വാദികളുടെ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു: 2023 ഓടെ ഇന്ത്യയില്‍ ഹിന്ദു രാഷ്ട്രം സ്ഥാപിക്കും. ഗോമാംസം ഭക്ഷിക്കുന്നവരെ പരസ്യമായി തൂക്കിലേറ്റും.
ഹ തീവ്ര ഹിന്ദുത്വത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി തുടങ്ങിയവരെ വര്‍ഗീയ വാദികള്‍ വധിച്ചു.
ജനാധിപത്യത്തിന്റെ തകര്‍ച്ച
ഹ പരമോന്നത നീതിപീഠത്തെ ഉള്‍പ്പെടെ കോടതികളെ വരുതിയിലാക്കാന്‍ ബിജെപി സര്‍ക്കാര്‍ നിരവധി തന്ത്രങ്ങള്‍ പയറ്റുന്നതായി വ്യാപകമായ പരാതി. ഉദാഹരണം: നരേന്ദ്ര മോദി സര്‍ക്കാരിന് അനഭിമതനായ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ ബിജെപി സര്‍ക്കാര്‍ തള്ളി. രണ്ടാമത് ശുപാര്‍ശ ചെയ്തിട്ടും അംഗീകരിച്ചില്ല.
കോടതികളുടെ ജനാധിപത്യ സ്വഭാവവും കൂട്ടായ പ്രവര്‍ത്തനവും അപകടത്തിലാണെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഞ്ചു ജഡ്ജിമാര്‍ പരസ്യമായി പ്രഖ്യാപിച്ചു. അവര്‍ ആവശ്യപ്പെട്ട നടപടികള്‍ ഉണ്ടായില്ല. അധികാരം പിടിക്കാന്‍ ഏതു അധാര്‍മിക മാര്‍ഗവും ജനാധിപത്യവിരുദ്ധ മാര്‍ഗവും സ്വീകരിക്കുമെന്ന് ഗോവയിലും മണിപ്പൂരിലും കര്‍ണാടകയിലും കേന്ദ്രം ഭരിക്കുന്ന കക്ഷി തെളിയിച്ചു.
ഹ ഇന്ത്യയുടെ ചരിത്രം ഹിന്ദുത്വ അജന്‍ഡയ്ക്ക് അനുകൂലമായി തിരുത്തി എഴുതിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ദേശീയ നേതാക്കളെ തമസ്‌ക്കരിച്ചു പല സ്ഥാപനങ്ങളിലും പാഠപുസ്തകങ്ങള്‍. ഗാന്ധിജി, നെഹ്‌റു തുടങ്ങിയ രാഷ്ട്ര ശില്‍പികള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് പുറത്ത്.
ഹ ഇന്ത്യയിലെ ഒട്ടുമിക്ക സാംസ്‌കാരിക സ്ഥാപനങ്ങളിലും പഠന, ഗവേഷണ സ്ഥാപനങ്ങളിലും ഹിന്ദുത്വവാദികളെ തിരുകിക്കയറ്റി. സാംസ്‌കാരിക രംഗത്ത് ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുക ലക്ഷ്യം.
സ്വതന്ത്രഭാരതം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സാഹചര്യങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് മനസ്സിലാക്കാന്‍ മേല്‍പറഞ്ഞതൊക്കെ വായിച്ചാല്‍ മതി. അതുകൊണ്ടാണ് 2019 തിരഞ്ഞെടുപ്പ് നിര്‍ണായകമാവുന്നത്. ഇന്ത്യ ഇനി ഏകാധിപത്യത്തിലേക്കോ?

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>