By on August 1, 2018
ravindhra

 

എവിടെപ്പോയി അസ്തമിക്കുന്നു,
സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗരാജ്യം?

സ്വാതന്ത്ര്യത്തെ ജീവവായുപോലെ വിലമതിച്ച തലമുറയുടെ പ്രതീകം : വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍

 

എവിടെ മനസ്സ് നിര്‍ഭയമായിരിക്കുന്നുവോ
എവിടെ ശിരസ്സ് ഉയര്‍ന്നു നില്‍ക്കുന്നുവോ
എവിടെ ജ്ഞാനം സ്വതന്ത്രം
എവിടെ ലോകം സങ്കുചിതഭിത്തികളാല്‍
ചെറുകഷണങ്ങളായി
വിഭജിക്കപ്പെടാതിരിക്കുന്നുവോ
എവിടെ വാക്കുകള്‍ സത്യത്തിന്റെ
അഗാധത്തില്‍ നിന്നുയിര്‍കൊള്ളുന്നുവോ
എവിടെയക്ഷീണ പ്രയത്‌നം കരങ്ങളെ
പൂര്‍ണതയിലേക്ക് നീട്ടീടുന്നു,
എവിടെ യുക്തിയുടെ തെളിനീരരുവി വഴിതെറ്റി
തെറ്റായ സ്വഭാവരീതികളുടെ
വരണ്ട മരുഭൂമിയില്‍ നിപതിക്കാതിരിക്കുന്നുവോ
എവിടേക്ക് വിശാലമായ ചിന്തയിലേക്കും
കര്‍മങ്ങളിലേക്കും എന്റെ മനസ്സിനെ
അങ്ങ് നയിക്കുന്നുവോ
സ്വാതന്ത്ര്യത്തിന്റെ ആ സ്വര്‍ഗ്ഗത്തിലേക്ക്
എന്റെ പിതാവേ, ഉണര്‍ന്നിടട്ടെ
എന്റെ രാജ്യം!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>