• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

പൊതുസമൂഹം എന്ത് പറയുന്നു ?

By on August 1, 2018
commen people

അവര്‍ കല്ലെറിയട്ടെ; നാം സഭയ്‌ക്കൊപ്പം

ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍
സെന്റ് തോമസ് കോളജ് തൃശൂര്‍.

കത്തോലിക്കാ സഭയേയും അതിന്റെ ഇടയരേയും പൊതുജനമധ്യത്തില്‍ അവഹേളിക്കുന്നതിനും അവരോട് അവമതിപ്പുണ്ടാക്കുന്നതിനുമുള്ള ചിലരുടെ കുത്സിതശ്രമങ്ങള്‍ നാം തിരിച്ചറിയണം. അവര്‍ ആരൊക്കെയെന്നും അവര്‍ക്കു പിന്നിലെ ശക്തികള്‍ എന്തൊക്കെയെന്നും നമ്മുടെ സമൂഹം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. അസത്യ പ്രചരണം നടത്തുന്ന ചില ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങളുടെ പിന്നില്‍ നമ്മിലെ തന്നെ ചിലരാണെന്നതാണ് വിചിത്രം. ‘മഞ്ഞപ്പത്ര’വാര്‍ത്തകളിലെ ആധികാരികതയെ സംശയമുന്നയിക്കുമ്പോള്‍ ഒരുളുപ്പുമില്ലാതെ അവ മറ്റാളുകളുള്ള (മതസ്ഥര്‍) ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തും കുറ്റമാരോപിച്ചുള്ള പോസ്റ്റുകളിട്ടും സന്തോഷിക്കുന്നവരുടെ മനോരോഗാവസ്ഥയില്‍ സഹതപിക്കുക. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും അവരെ സംരക്ഷിക്കുകയില്ലെന്നും സഭാ നേതൃത്വങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും, ഏകപക്ഷീയമായ വിചാരണ തുടരുന്നവരെപ്പറ്റി എന്തുപറയും! ആരോപണങ്ങള്‍ ഉയരുമ്പോള്‍ തന്നെ ഒരു വ്യക്തിക്ക് വധശിക്ഷ കൊടുക്കണമെന്നു പറയുന്നത് ഫാസിസ്റ്റ് രീതിയാണ്. ക്രൈസ്തവ സമൂഹത്തിന്റെ നന്മകളെ കണ്ടിട്ടും കാണാത്ത ഭാവം നടിക്കുന്നവരാണ് കരിവാരിത്തേയ്ക്കുന്നവരും കല്ലെറിയുന്നവരും. ത്യാഗത്തിന്റേയും സഹനത്തിന്റേയും ലാളിത്യത്തിന്റേയും ഉപവിയുടേയും വക്താക്കളായ നിരവധി വൈദികരും സന്യസ്തരും സമൂഹത്തിലുണ്ടെങ്കിലും മാധ്യമങ്ങള്‍ക്ക് ചീഞ്ഞു നാറുന്ന വാര്‍ത്തകളേ വേണ്ടൂ.
സത്യത്തിനും നീതിക്കും വേണ്ടി ശബ്ദിച്ച, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ശബ്ദമില്ലാത്തവന്റേയും ശബ്ദമായ, ത്യാഗത്തിന്റെ മാതൃകയിലൂടെ ജീവകാരുണ്യ ചിന്ത മാനവകുലത്തിനു നല്‍കിയ പതിനായിരകണക്കിനു വൈദികരും സന്യസ്തരും കോടികണക്കിനു വിശ്വാസികളും ചേര്‍ന്നതാണ് അഞ്ചു ഭൂഖണ്ഡങ്ങളിലും വ്യാപിച്ചു കിടക്കുന്ന ക്രൈസ്തവ സഭ. പ്രതിസന്ധികളെയും വെല്ലുവിളികളേയും നേരിട്ടു മുന്നേറിയ ചരിത്രമാണ് സഭയുടേത്. വിശ്വാസത്തിന്റെ ദീപശിഖയേന്തി ഇനിയും നമുക്ക് ഒത്തൊരുമിച്ചു മുന്നേറാം.

 

മാധ്യമ സ്വാതന്ത്ര്യം
വ്യക്തിഹത്യയ്ക്കുള്ള
ലൈസന്‍സല്ല’

ഫാ. ഡെയ്‌സണ്‍ കവലക്കാട്ട്
ഡയറക്ടര്‍, ഇരിങ്ങാലക്കുട രൂപത സിഎല്‍സി

മാധ്യമ സ്വാതന്ത്ര്യം വ്യക്തികളെയും സമൂഹങ്ങളെയും താറടിച്ചുകാട്ടാനുള്ള ദുസ്വാതന്ത്ര്യമായി അധഃപതിച്ചിരിക്കുന്നു. ആരോപണങ്ങളുടെ പേരില്‍ വ്യക്തികളെ പ്രതികളായി പ്രഖ്യാപിച്ചു വിചാരണ ചെയ്യുന്നത് ജനാതിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന മാധ്യമ ധര്‍മമല്ല. ചാനല്‍ ചര്‍ച്ചയെന്ന പ്രഹസനം നടത്തി നിരപരാധികള്‍ക്ക് ‘തൂക്കുകയര്‍’ വിധിക്കുന്ന മാധ്യമ ധാര്‍ഷ്ട്യമാണിവിടെ നടക്കുന്നത്. ഇവരെ ആരാണ് സമൂഹത്തിനുമേല്‍ വിധിയാളന്മാരാക്കിയത്? റേറ്റിംഗിനും പരസ്യവരുമാനം കൂട്ടാനും വേണ്ടി എന്തും ഏതും നടത്താമെന്ന അവസ്ഥ അംഗീകരിക്കാനാവില്ല. ഇത്തരം മാധ്യമ ഗുണ്ടായിസത്തിനെതിരെ യുവജനങ്ങള്‍ രംഗത്തുവരട്ടെ. മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടണം.

 
വിശ്വാസം തകര്‍ക്കാനുള്ള
സാത്താന്റെ വിഫലശ്രമം

ഡോ. മേരി റെജീന
പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി,
തൃശൂര്‍ അതിരൂപത

ഒരായിരം വാളുകള്‍ ഓരോ ദിവസവും സഭാ ഗാത്രത്തിലേക്ക് കുത്തിയിറക്കുന്ന സാത്താന്റെ ദൂതന്മാര്‍. വേദനയാല്‍ പുളയുമ്പോള്‍ പതിവുപ്രാര്‍ഥന മാത്രമേ ഓരോ വിശ്വാസിയുടെയും ചുണ്ടിലുള്ളൂ: ‘ഈശോയെ’! സാത്താന്റെ ദൂതന്മാര്‍ പല രൂപത്തില്‍ തിമിര്‍ത്താടിയിട്ടും നാം വീണ്ടും ഉറച്ച സ്വരത്തില്‍ ഉച്ചത്തില്‍ വിളിക്കുന്നു: ‘ഈശോയെ’! ക്രൈസ്തവന്റെ വിശ്വാസം തകര്‍ക്കാനുള്ള സാത്താന്റെ ഉദ്യമത്തില്‍ അവന്‍ വിജയിക്കില്ല; ഉറപ്പ്. എന്നാല്‍ വിശുദ്ധ പൗലോസ് ഗലാത്തിയയിലെ സഭയോട് പറഞ്ഞത് നാമും മറക്കരുത്: ‘അന്യോന്യം കടിച്ചുകീറുകയും വിഴുങ്ങുകയും ചെയ്ത് പരസ്പരം നശിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍. പരസ്പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ഥാഭിമാനികളും ആകാതിരിക്കുവിന്‍…’
ജീര്‍ണിച്ച മാധ്യമ സംസ്‌കാരം കേരളത്തിന് അപമാനം : കെസിവൈഎം

ഒറ്റപ്പെട്ട ചില ആരോപണങ്ങളുടെ പേരില്‍ ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ കരിവാരി തേയ്ക്കുന്ന ചില പത്രങ്ങളുടെയും ടിവി ചാനലുകളുടേയും നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ക്രൈസ്തവ സഭയുടെ നന്മകളൊന്നും കാണാതെ ചില വ്യക്തികളെപ്പറ്റി ആരോപണങ്ങള്‍ ഉയരുമ്പോള്‍ തന്നെ അവരേയും അവര്‍ അംഗമായ സമൂഹത്തെയും അവഹേളിക്കുന്ന മാധ്യമ സംസ്‌കാരം കേരളത്തിന് അപമാനമാണ്.
ഇത്തരം ആരോപണങ്ങളുടെ പേരില്‍ ക്രൈസ്തവ സഭയേയോ സഭയുടെ പ്രവര്‍ത്തനങ്ങളേയോ തകര്‍ക്കാമെന്നുള്ള മോഹം വിജയിക്കില്ല. മാധ്യമ ജീര്‍ണ്ണത അവഗണിച്ച് യുവജനങ്ങള്‍ സഭയോടൊപ്പം നിലകൊള്ളും.
പ്രതിസന്ധികളിലും വെല്ലുവിളികളിലും കത്തോലിക്കാ യുവജനങ്ങള്‍ സഭയോടൊപ്പം നിലകൊള്ളുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>