സഭയ്‌ക്കെതിരെ ഗൂഢാലോചന: നിശിത വിമര്‍ശനവുമായി കേരള കത്തോലിക്ക മെത്രാന്മാര്‍

By on October 4, 2018
KKM

ഒരു വ്യക്തിക്കെതിരെ ഉയര്‍ന്ന ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആരോപണങ്ങളുടെ പേരില്‍ ക്രൈസ്തവ സഭയെ അവഹേളിക്കുന്നത് അനീതിയാണ്. ഇതിനു പിന്നില്‍ സഭയോട് വിരോധവും അസൂയയും ഉള്ള ചിലരും നിക്ഷിപ്ത താല്‍പര്യക്കാരായ ചില മാധ്യമ പ്രവര്‍ത്തകരും സഭയ്ക്കുള്ളിലെ ഏതാനും അസംതൃപ്തരുമാണ്. സത്യം തെളിയട്ടെ എന്നാണ് സഭയുടെ പ്രാര്‍ഥന.

ചില വൈദികരും സന്യാസിനികളും ചേര്‍ന്ന് കത്തോലിക്കാ സഭയെയും, സഭാധികാരികളെയും കൂദാശകളെപ്പോലും പരസ്യമായി അവഹേളിക്കാന്‍ സഭയുടെ ശത്രുക്കള്‍ക്ക് അവസരം ലഭിക്കുംവിധം വഴിവക്കില്‍ സമരം ചെയ്തത് അംഗീകരിക്കാനാവില്ല.
സന്യാസിനി ചുമതലപ്പെട്ടവര്‍ക്ക് പരാതി നല്‍കിയപ്പോള്‍ സഭ ന്യായമായ സമയത്തിനുള്ളില്‍ ഉചിതമായ നടപടിയെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പരാതിക്കാരിക്കു സഭയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന ആരോപണത്തില്‍ കഴമ്പില്ല.
വിശുദ്ധിയില്‍ ജീവിക്കുന്ന നിരവധി ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളുമുള്ള കത്തോലിക്കാ സഭയെ, ഒരു ബിഷപ്പിനെതിരെ ഉയര്‍ന്ന, ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആരോപണത്തിന്റെ പേരില്‍ അവഹേളിക്കുന്നത് അനീതിയാണ്.

കൊച്ചി : ഒരു സന്യാസിനി, ബിഷപ് ഡോ. ഫ്രാങ്കോയ്‌ക്കെതിരെ പൊലിസില്‍ നല്‍കിയ പരാതിയുടെ മറവില്‍ കത്തോലിക്കാ സഭയ്‌ക്കെതിരെ മാധ്യമങ്ങളുടെ പിന്തുണയോടെ നടന്ന അത്യന്തം നീചമായ വ്യാജപ്രചാരണങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും എതിരെ അതിശക്തമായ ഭാഷയില്‍ പ്രതികരിച്ചു കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി).
കത്തോലിക്കാ സഭയോട് വിരോധവും അസൂയയും ഉള്ള ചിലരും നിഗൂഢലക്ഷ്യങ്ങളും നിക്ഷിപ്ത താത്പര്യങ്ങളുമുള്ള ചില മാധ്യമപ്രവര്‍ത്തകരും സഭയ്ക്കുള്ളിലെ ഏതാനും അസംതൃപ്തരും ചേര്‍ന്ന് കത്തോലിക്കാ സഭയെ ബലഹീനമാക്കാനും സഭാപിതാക്കന്മാരെ അവഹേളിക്കാനും നടത്തുന്ന ശ്രമങ്ങളെ വിശ്വാസികള്‍ തിരിച്ചറിയണമെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ി ഒരു വ്യക്തിക്കെതിരെയുള്ള ആരോപണങ്ങളുടെ പേരില്‍ ഒരു സഭയെ മുഴുവന്‍ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. ഇന്ത്യയിലെ പ്രശസ്തനായ ഒരു മാധ്യമപ്രവര്‍ത്തകന്‍ സഹപ്രവര്‍ത്തകയുടെ ലൈംഗിക പീഡനാരോപണത്തിനു വിധേയനായി ജയിലിലായപ്പോള്‍ മാധ്യമപ്രവര്‍ത്തകരെയെല്ലാം ആരും അടച്ചാക്ഷേപിച്ചില്ല.
ി കേരളത്തിലെ ഒരു മന്ത്രി ലൈംഗിക പീഡനാരോപണത്തിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍, മുഴുവന്‍ മന്ത്രിമാരെയും രാഷ്ട്രീയക്കാരെയും ആരും കുറ്റപ്പെടുത്തിയില്ല.
ി ഒരു സുപ്രീം കോടതി ജഡ്ജിക്കെതിരെ ലൈംഗിക പീഡന ആരോപണമുണ്ടായതിനെത്തുടര്‍ന്ന്, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍ സുപ്രീം കോടതി ജഡ്ജിമാരെയോ ജുഡീഷ്യറിയെ പൊതുവായോ ആരും ആക്രമിച്ചില്ല. എന്നാല്‍ ഇന്ത്യയിലെ ഒരു കത്തോലിക്കാ ബിഷപ്പിനെതിരേ ലെംഗിക പീഡന ആരോപണം ഉണ്ടായപ്പോള്‍, അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ സ്ഥാപിത താത്പര്യക്കാരും മാധ്യമങ്ങളും ചേര്‍ന്ന് കത്തോലിക്കാ സഭയെയും ബിഷപുമാരെയും ആക്രമിക്കുകയായിരുന്നു. ഇതിലെ അനീതിയും ഗൂഢലക്ഷ്യവും കത്തോലിക്കര്‍ മാത്രമല്ല പൊതുസമൂഹവും തിരിച്ചറിയണം.
വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹ്യവികസനം തുടങ്ങിയ രംഗങ്ങളില്‍ ശ്ലാഘനീയമായ സേവനം നടത്തിയിട്ടുള്ള, പ്രകൃതിദുരന്താവസരങ്ങളില്‍ ജാതിയും മതവും നോക്കാതെ വ്യാപകമായ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിട്ടുള്ള ഒരു സമൂഹത്തെ ഇങ്ങനെ വളഞ്ഞിട്ടാക്രമിക്കുന്നതിനു പിന്നില്‍ അസൂയയോ വിദ്വേഷമോ ആകാം.
വിശുദ്ധിയില്‍ ജീവിക്കുന്ന നിരവധി ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളുമുള്ള കത്തോലിക്കാ സഭയെ, ഒരു ബിഷപ്പിനെതിരെ ഉയര്‍ന്ന, ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആരോപണത്തിന്റെ പേരില്‍ അവഹേളിക്കുന്നത് അനീതിയാണ്.
സഭയിലെ അച്ചടക്കവും അധികാരികളോടുള്ള വിധേയത്വവും തകര്‍ത്ത്, ഐക്യവും കെട്ടുറപ്പും നശിപ്പിച്ച്, അരാജകത്വം വളര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. സമര്‍പ്പിത ജീവിതത്തിന്റെ വിശുദ്ധിയും പരിപാവനതയും പരിഹസിക്കപ്പെടുന്നു. കുമ്പസാരം പോലുള്ള കൂദാശപോലും ചോദ്യം ചെയ്യപ്പെടുന്നു. എന്നാല്‍, വിശ്വാസ തീക്ഷ്ണതയുള്ള ലക്ഷകണക്കിന് വിശ്വാസികളും വിശുദ്ധ ജീവിതം നയിക്കുന്ന ആയിരക്കണക്കിന് സമര്‍പ്പിതരും ത്യാഗപൂര്‍ണമായ സേവനം ചെയ്യുന്ന നൂറുകണക്കിന് വൈദികരും മെത്രാന്മാരുമുള്ള ഇന്ത്യയിലെ കത്തോലിക്കാ സഭയ്ക്ക് ഏത് പ്രതിസന്ധിയും അതിജീവിക്കാനുള്ള ഉള്‍ക്കരുത്തുണ്ട്. കാരണം, ഇത് യേശുക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെ സ്ഥാപിക്കപ്പെട്ട്, ആയിരക്കണക്കിന് രക്തസാക്ഷികളുടെ ത്യാഗത്തിലൂടെ വളര്‍ന്ന്, വിശുദ്ധിയില്‍ ജീവിച്ച് സേവനം ചെയ്യുന്ന ആയിരങ്ങളുടെ പ്രാര്‍ത്ഥനയിലും പ്രവര്‍ത്തിയിലും നിന്ന് ഊര്‍ജം സംഭരിച്ച് സമ്മര്‍ദ്ദങ്ങളെയും മര്‍ദ്ദനങ്ങളെയും അപവാദപ്രചരണങ്ങളെയും അതിജീവിച്ച പ്രേഷിത സഭയാണ്.
തെറ്റുകള്‍ തിരുത്തുന്നതിനും കുറവുകള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ ഫലപ്രദമായ സംവിധാനങ്ങള്‍ സഭയ്ക്കുള്ളില്‍ രൂപപ്പെടുത്തും.
ഈ കേസില്‍ ഉള്‍പ്പെട്ടവരുടെ ആരോപണ – പ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ആരേയും വിധിക്കാതെയും ആരേയും സംരക്ഷിക്കാതെയും നിഷ്പക്ഷമായ പൊലിസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് കെസിബിസി ആദ്യം മുതല്‍ എടുത്തത്. സത്യം വ്യക്തമായി അറിയാതെ അനുകൂലമായോ പ്രതികൂലമായോ നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. സുപ്രീം കോടതി തന്നെ നിയമവിരുദ്ധമെന്നു പറഞ്ഞിട്ടുള്ള മാധ്യമ വിചാരണക്കു പകരം, നിയമവാഴ്ച അനുശാസിക്കുംവിധം പൊലിസ് അന്വേഷണവും കോടതി വിചാരണയും നടക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിയായ സന്യാസിനി, സഭാനിയമപ്രകാരം അധികാരമുള്ളവര്‍ക്ക് നല്‍കിയ പരാതിയിന്മേല്‍ എത്രയും വേഗം നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെസിബിസി തുടക്കം മുതലേ അറിയിച്ചിരുന്നു. സന്യാസിനിയുടെ ആരോപണം പൊലിസിന്റെയും കോടതിയുടെയും പരിഗണനയില്‍ ഇരിക്കുമ്പോള്‍, പ്രസ്തുത ആരോപണത്തിന്റെ പേരില്‍ സഭാധികാരികള്‍ തിടുക്കത്തില്‍ നടപടിയെടുക്കുന്നത് ഉചിതമായിരുന്നില്ല. എങ്കിലും, പൊലിസ് അന്വേഷണം അവസാനിക്കാന്‍ കാത്തുനില്‍ക്കാതെ, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്തര്‍ രൂപതയുടെ ഭരണച്ചുമതലയില്‍ നിന്നു താല്‍ക്കാലികമായി മാറ്റിനിര്‍ത്തിക്കൊണ്ടുള്ള നടപടി അതിനധികാരമുള്ളവര്‍ കൈകൊണ്ടിട്ടുണ്ട്. സന്യാസിനി ചുമതലപ്പെട്ടവര്‍ക്ക് പരാതി നല്‍കിയപ്പോള്‍ സഭ ന്യായമായ സമയത്തിനുള്ളില്‍ ഉചിതമായ നടപടിയെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പരാതിക്കാരിക്കു സഭയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന ആരോപണത്തില്‍ കഴമ്പില്ല.
ഏത് കാരണത്തിന്റെ പേരിലായാലും ചിലവൈദികരും സന്യാസിനികളും ചേര്‍ന്ന് കത്തോലിക്കാ സഭയെയും, സഭാധികാരികളെയും കൂദാശകളെപ്പോലും പരസ്യമായി അവഹേളിക്കാന്‍ സഭയുടെ ശത്രുക്കള്‍ക്ക് അവസരം ലഭിക്കുംവിധം വഴിവക്കില്‍ സമരം ചെയ്തത് കത്തോലിക്ക സഭയെ സ്‌നേഹിക്കുന്നവരെയെല്ലാം വേദനിപ്പിച്ച നടപടിയാണ്. അവരുടെ നടപടി ക്രൈസ്തവ മൂല്യങ്ങള്‍ക്കും കത്തോലിക്കാ സഭയുടെ ഉത്തമ താത്പര്യങ്ങള്‍ക്കും അവരുടെ തന്നെ സന്യാസ നിയമങ്ങള്‍ക്കും വിരുദ്ധമായിരുന്നു എന്നും സഭാംഗങ്ങളും പൊതുസമൂഹവും തിരിച്ചറിയണം- മെത്രാന്മാര്‍
പറഞ്ഞു.
സന്യാസിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഷപ് ഡോ. ഫ്രാങ്കോ അറസ്റ്റിലായ സംഭവത്തില്‍ തങ്ങള്‍ക്കുള്ള ദുഃഖവും വേദനയും പങ്കുവച്ച കെസിബിസി, കേസിന്റെ തുടരന്വേഷണവും വിചാരണയും നിഷ്പക്ഷമായും സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാകാതെയും നടക്കണമെന്ന് ആവശ്യപ്പെട്ടു. കോടതിയില്‍ സത്യം തെളിയുമെന്നും കുറ്റം തെളിയിക്കപ്പെട്ടാല്‍ നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്നും ഇക്കാര്യത്തില്‍ സമ്പൂര്‍ണമായ നീതി ലഭിക്കാന്‍ പ്രാര്‍ഥിക്കുന്നതാണെന്നും മെത്രാന്‍ സമിതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>