സ്‌നേഹ തീരമായി നാം…

By on October 4, 2018
main

ി ഓഗസ്റ്റ് മാസത്തിലുണ്ടായ മഹാപ്രളയത്തില്‍ മുങ്ങി നിസ്സഹായരായ പതിനായിരങ്ങള്‍ക്ക് ആദ്യമണിക്കൂറുകളില്‍ തന്നെ അഭയവും ഭക്ഷണവും വസ്ത്രങ്ങളും നല്‍കി സംസ്ഥാനത്തുടനീളം ക്രൈസ്തവ സമൂഹത്തിന്റെ ഉജ്ജ്വല മാതൃക. ി ബൃഹത്തായ ദുരിതാശ്വാസ – പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായതും തുടരുന്നതും കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര കത്തോലിക്കാ സഭകളിലെ 5000 ഇടവകകളിലെ വിശ്വാസികള്‍.
ി കേരളത്തിലെ കത്തോലിക്കാ സഭ ഇതുവരെ ചെലവഴിച്ചത് 500 കോടിയോളം; തിരുനാളുകളും ആഘോഷങ്ങളും ലളിതമാക്കിയും ഒഴിവാക്കിയും പുനരധിവാസത്തിന് സ്വരൂപിക്കുന്നത് 300 കോടിയോളം. ി സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതികളോടു ചേര്‍ന്ന് എല്ലാ രൂപതകളിലും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം.
സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട : പ്രളയജലം തകര്‍ത്ത നാട്ടിന്‍ പുറങ്ങളും നഗരപ്രദേശങ്ങളും മലയോരങ്ങളും തീരപ്രദേശങ്ങളും കുട്ടനാട്ടിലെ വിസ്തൃതമായ ഭൂപ്രദേശങ്ങളും ഒരേ സ്വരത്തില്‍ പറയുന്നത് ഒന്നു മാത്രം: പ്രളയജലം ആര്‍ത്തലച്ചു വന്ന നിമിഷങ്ങളില്‍ രക്ഷാ ദൂതന്മാരായി ആദ്യമെത്തിയത് വൈദികരും കന്യാസ്ത്രികളും വിശ്വാസികളും. പള്ളികളും മഠങ്ങളും സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളും അഭയം നല്‍കിയില്ലായിരുന്നുവെങ്കില്‍ പ്രളയ ദുരിതത്തിന്റെ വ്യാപ്തി പതിന്മടങ്ങാകുമായിരുന്നു.
കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം കണ്ട ഏറ്റവും വിനാശകരമായ മഹാപ്രളയത്തില്‍, അതിനു തക്ക ബൃഹത്തായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളത്തിലെ കത്തോലിക്കാ സമൂഹം നേതൃത്വം നല്‍കിയത്.
സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര സഭകളും കേരളത്തിലെ സഹോദര ക്രൈസ്തവ സഭാവിഭാഗങ്ങളും അവരവരുടെ മേഖലകളില്‍ പ്രളയ ദിനങ്ങളിലും തുടര്‍ന്നും നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ നടപടികളും മറ്റൊരു ഏജന്‍സിയും സംഘടനയും നടത്തിയതിന്റെ പതിന്മടങ്ങ് വ്യാപകവും ബൃഹത്തുമായി
രുന്നു.
ഹ 3000 വൈദികര്‍, 7000 സന്യസ്തര്‍, 70,000 യുവജനങ്ങള്‍, ഒരു ലക്ഷത്തിലേറെ വിശ്വാസികള്‍ എന്നിവര്‍ പ്രളയ വെള്ളത്തിലിറങ്ങി പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
ഹ സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ 14.5 ലക്ഷം; ഇവരില്‍ 11 ലക്ഷം പേരും താമസിച്ചത് സര്‍ക്കാരിനോട് സഹകരിച്ചു കത്തോലിക്കാസഭ തുറന്ന 4094 ക്യാമ്പുകളില്‍; ക്യാമ്പുകള്‍ നടന്നത് പള്ളി, പള്ളിഹാള്‍, സ്‌കൂള്‍, സന്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍
ഹ ദുരിതാശ്വാസത്തിന് ഉപയോഗിച്ച വാഹനങ്ങള്‍: സ്‌കൂള്‍ വാനുകള്‍ -195, ലോറികളും ടോറസ് -ടിപ്പര്‍ – 437, മോട്ടോര്‍ ബോട്ടുകള്‍ – 40, വള്ളങ്ങള്‍ – 329, മത്സ്യബന്ധന ബോട്ടുകള്‍ – 1365.
ഹ വിവിധ ജില്ലകളില്‍ 60,000 പേരെ രക്ഷിച്ച മത്സ്യത്തൊഴിലാളികളില്‍ 900 പേരും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ രൂപതകളിലെ ഇടവകാംഗങ്ങളായിരുന്നു.
ഹ വിവിധ രൂപതകളും സന്യാസ സമൂഹങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവനകളും വലുതാണ്. കേരള മെത്രാന്‍ സമിതി ഒരു കോടി, സീറോ മലങ്കര സഭ 25 ലക്ഷം, ജര്‍മ്മന്‍ അതിരൂപത 1,50,000 യൂറോ, പാലാ രൂപത 22.50 ലക്ഷം, മെല്‍ബണ്‍ സീറോ മലബാര്‍ രൂപ, 1,80,114 ഡോളര്‍ തുടങ്ങി ആ പട്ടിക നീളുന്നു.
ഹ ഇരിങ്ങാലക്കുട രൂപത 1.75 കോടിയുടെ ദുരിതാശ്വാസ സാധന സാമഗ്രികളാണ് രൂപതാതിര്‍ത്തിയിലെ 158 ക്യാമ്പുകളിലായി എത്തിച്ചുകൊടുത്തത്. കുട്ടനാട്ടിലേക്ക് ‘കേരളസഭ’യുടെ നേതൃത്വത്തില്‍ സാധന സാമഗ്രികള്‍ എത്തിച്ചുകൊടുത്തു. ഇതിനു പുറമേ 66 ലക്ഷത്തിന്റെ നിത്യോപയോഗ സാധനങ്ങളുടെ 11,000 കിറ്റുകളും വിതരണം ചെയ്തു. രൂപതയിലെ എല്ലാ വൈദികരും ഒരു മാസത്തെ അലവന്‍സ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി. 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
ഹ പ്രളയത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ 3.5 കോടിയുടെ ഭക്ഷണവും സാധനങ്ങളും മാനന്തവാടി രൂപത എത്തിച്ചുകൊടുത്തു.
ഹ കോട്ടയം, ചങ്ങനാശ്ശേരി, എറണാകുളം, തൃശൂര്‍, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലെ കത്തോലിക്കാ ആശുപത്രികള്‍ എണ്ണമറ്റ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി.
ഹ രൂപതകളിലെ എല്ലാ വൈദികരും അവരുടെ ഒരു മാസത്തെ ജീവനാംശം ദുരിതാശ്വാസത്തിനായി ഏല്‍പ്പിച്ചു.
ഹ ബാംഗ്‌ളൂര്‍, ചെന്നൈ, പൂനെ തുടങ്ങിയ പ്രദേശങ്ങളിലെ വൈദിക പരിശീലന കേന്ദ്രങ്ങളില്‍ നിന്നുള്ള നിരവധി വൈദിക വിദ്യാര്‍ഥികള്‍ വിവിധ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
ഹ സിഎംഐ സഭ പുനരധിവാസത്തിന് ഏഴു കോടിയുടെ പദ്ധതി തയാറാക്കി. സഭയുടെ വിവിധ സ്ഥാപനങ്ങളിലെ 38 ക്യാമ്പുകളല്‍ 31,918 പേര്‍ താമസിച്ചു. 34 ലക്ഷം രൂപയുടെ സാധന സാമഗ്രികള്‍ വിതരണം ചെയ്തു.
ഹ ആലുവ മംഗലപ്പുഴ സെമിനാരിയില്‍ 600 ലേറെപ്പേരെ ഭക്ഷണവും വസ്ത്രവും മറ്റും നല്‍കി പാര്‍പ്പിച്ചു.
പ്രളയത്തിനുശേഷം കത്തോലിക്ക സമൂഹത്തിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നുവെന്നാണ് വിവിധ രൂപതകളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>