By on December 1, 2018
16

സാന്താക്ലോസ് അഥവാ ക്രിസ്മസ് അപ്പൂപ്പന്‍ പാശ്ചാത്യ ക്രൈസ്തവ ലോകത്തില്‍ ഉടലെടുത്ത സാങ്കല്‍പിക കഥാപാത്രമാണ്. നല്ലവരും കുസൃതിയില്ലാത്തവരുമായ കുഞ്ഞുങ്ങളെ തേടി കൈനിറയെ സമ്മാനങ്ങളുമായി ക്രിസ്മസ് തലേന്ന് ഒരപ്പൂപ്പന്‍ വരും… ചുമന്ന രോമകുപ്പായവും നീളമുള്ള തൊപ്പിയും ധരിച്ച നീണ്ട വെളുത്ത താടിയും വലിയ വയറും ഉയരവുമുള്ള ഒരാള്‍… അപ്പൂപ്പന്റെ മുഖത്ത് എപ്പോഴും മായാത്ത പുഞ്ചിരിയാണ്… നിറ കണ്‍ചിരി! വിശുദ്ധ നിക്കോളാസിനെ ആധുനിക യുഗത്തിലെ സാന്താക്ലോസായി കരുതുന്ന ഒരു പാരമ്പര്യമുണ്ട് ചരിത്ര താളുകളില്‍. നാലാം നൂറ്റാണ്ടില്‍ ഗ്രീസിലെ മീറ എന്ന സ്ഥലത്തെ മെത്രാനായിരുന്നു നിക്കോളാസ്. പാവങ്ങളോട് കരുണയും സഹാനുഭൂതിയും ധാരാളമുണ്ടായിരുന്ന മെത്രാന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഒരുപാട് സമ്മാനങ്ങള്‍ കൊടുക്കാറുണ്ടെന്ന് പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്മസിന് വളരെ നാള്‍ മുമ്പ് സാന്തക്ലോസിന് കത്തുകളെഴുതി തങ്ങള്‍ക്ക് ആവശ്യമുള്ള സമ്മാനങ്ങളുടെ നിര അറിയിക്കുന്ന രീതിയും പാശ്ചാത്യനാടുകളില്‍ കുട്ടികളുടെ ഇടയില്‍ ഉണ്ട്. ഇത്തരത്തില്‍ ഒരുപാട് എഴുത്തുകളാണ് തപാല്‍ വകുപ്പില്‍ ഡിസംബറില്‍ എത്തിച്ചേരാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>