• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

By on January 1, 2019
8 B

നമ്മുടെ രാജ്യം 1950 ജനുവരി 26 ന് ഒരു റിപ്പബ്ലിക്കായി – സ്വതന്ത്ര പരമാധികാര രാഷ്ട്രം. ജനാധിപത്യം, സ്വാതന്ത്ര്യം, സോഷ്യലിസം, മതേതരത്വം, രാഷ്ട്രത്തിന്റെ ഐക്യം തുടങ്ങിയവ മുഖമുദ്രയായ നമ്മുടെ ഭരണഘടന ഇന്ന് വന്‍ വെല്ലുവിളികള്‍ നേരിടുന്ന ആപത്കരമായ ദശാസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഭരണഘടന പൊളിച്ചെഴുതാന്‍ ഒരുങ്ങിയിരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ കക്ഷി. ഈ പശ്ചാത്തലത്തില്‍, വരാന്‍ പോകുന്ന ഗുരുതരമായ സ്ഥിതി വിശേഷത്തെപ്പറ്റി ബോധവാന്മാരാകണം നാം. എന്താണ് നമ്മുടെ ഭരണഘടനയുടെ ആത്മാവ് ? വായിക്കുക :
‘ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാനും അതിലെ പൗരന്മാര്‍ക്കെല്ലാം :
സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും; ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും; അവയ്‌ക്കെല്ലാമിടയില്‍ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാല്‍; നമ്മുടെ ഭരണഘടനാ നിര്‍മാണ സഭയില്‍ 1949 നവംബര്‍ 26-ാം തിയതി ഇതിനാല്‍ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു’.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>