By on February 1, 2019
10 D

 

സമൂഹമന:സാക്ഷിയെ പുനര്‍വിചിന്തനത്തിലേയ്ക്ക് നയിച്ച് സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ധാര്‍മ്മികതയുടേയും കെട്ടുറപ്പിലേയ്ക്ക് മനുഷ്യമനസ്സിനെയും സമൂഹത്തെയും ആനയിക്കാനും സ്വസ്തവും സുരക്ഷിതവും പരസ്പരം വളര്‍ത്തുന്നതുമായ ഒരു സാമൂഹിക സംസ്‌കാരം കെട്ടിപ്പടുക്കാനും നിയോഗിക്കപ്പെട്ടിരിക്കുന്നതാണല്ലൊ സാമൂഹ്യ മാധ്യമങ്ങള്‍. എന്നാല്‍ ഈ നാളുകളിലെ അവയുടെ പോക്കു കാണുമ്പോള്‍ ശവം എവിടെയോ അവിടെ കഴുകന്മാര്‍ വന്നുകൂടും എന്നത് എത്രയോ വാസ്തവമാണെന്ന് തോന്നിപോകുന്നു. കാരണം ചത്തതും ചീഞ്ഞതും ദുര്‍ഗന്ധം വമിക്കുന്നതുമായ ചിന്താധാരകളെയും വ്യക്തിത്വങ്ങളെയും കൂട്ടിയിട്ട് ആകര്‍ഷകമാക്കി സമൂഹത്തിന്റെ മുന്‍ധാരയിലെത്തിച്ച് സ്ഥാപിത താല്പര്യങ്ങള്‍ക്കും കല്പിതമൂല്യങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കും വേണ്ടി സെന്‍സേഷണലിസം കളിക്കുന്ന അധ:പതിച്ചതും, നികൃഷ്ടവും, നിഷേധാത്മകവുമായ ഒരു സംസ്‌കാര താണ്ഡവനൃത്തത്തിലാണ് ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഭൂരിഭാഗവുമെന്ന് പറയാതിരിക്കാന്‍ വയ്യ.
സന്യാസജീവിതത്തെ ലേഖന പരമ്പരകളിലും അന്തിചര്‍ച്ചകളിലും പിച്ചിചീന്തി പരിപാകമാക്കുന്നതും പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌ക്കരിക്കുന്നതുമെല്ലാം കാണുമ്പോള്‍, സന്തോഷത്തോടെ അഹത്തെ ബലിചെയ്ത്, അഭിമാനത്തോടെ അനേകായിരങ്ങള്‍ക്ക് അത്താണിയായി ജീവിക്കുന്ന ഞങ്ങള്‍ക്കും ഞങ്ങളെ അറിയുന്ന, ഞങ്ങളുടെ അദ്ധ്വാനഫലങ്ങള്‍ അനുഭവിക്കുന്ന ലക്ഷകണക്കിന് നാനാജാതി മതസ്ഥരായ ദൈവമക്കള്‍ക്കും ഉള്ളില്‍ ഉയരുന്ന ചോദ്യം സന്യാസവിധികര്‍ത്താക്കളുടെ വക്കീല്‍വേഷം ആരാണ് നിങ്ങള്‍ക്ക് നല്കിയതെന്നാണ്.
ചാനലുകളിലും പത്രങ്ങളിലും മാധ്യമങ്ങളുടെ കൈയ്യടി നേടാനും വിമതരുടെ വികാരവിക്ഷോപങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനും വേണ്ടി ചില കന്യാസ്ത്രീകളും ഒരിക്കല്‍ കന്യാസ്ത്രീകളായിരുന്നവരും ഇന്നല്ലാത്തവരുമായ ചിലര്‍ നടത്തുന്ന പ്രസ്താവനകളും അഭിപ്രായങ്ങളും, സന്യാസജീവിതത്തെക്കുറിച്ച് യാതൊരു അടുത്തറിവും ഇല്ലാതെ കേട്ടുകേള്‍വിക്കനുസരിച്ച് വീക്ഷണം നടത്തുന്ന നിരീക്ഷകരുടെ ചാനല്‍ വിലയിരുത്തലുകളും ഞങ്ങള്‍ അംഗീകരിക്കുന്നില്ല. നിങ്ങളുടെ കുടുംബത്തിലും സമൂഹത്തിലും നിന്നും അനേകം സിസ്റ്റേഴ്‌സ് നിങ്ങള്‍ക്കു ചുറ്റുമുണ്ട്. അധ്യാപികമാരായും, ആതുരശുശ്രൂഷകരായും, അജപാലക ശുശ്രൂഷകരായും നിങ്ങളെ പഠിപ്പിക്കുകയും, ശുശ്രൂഷിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന അവരുടെ ഹൃദയസ്പന്ദനങ്ങളില്‍ നിന്നും സന്യാസസത്യത്തിന്റെ നീതിയുടെ ധ്വനികള്‍ നിങ്ങളുടെ ഹൃദയത്തില്‍ തൊട്ടറി
യുക.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>