By on February 2, 2019
11 B

ഇരിങ്ങാലക്കുട : തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെപ്പറ്റി ഗുരുതരമായ സംശയം ജനിപ്പിക്കുന്ന ആരോപണവുമായി സൈബര്‍ വിദഗ്ധന്‍ രംഗത്തുവന്നത് വന്‍ വിവാദമായി കത്തി നില്‍ക്കുന്നു.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചത് വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി നടത്തിയാണെന്നാണ് അമേരിക്കയിലുള്ള സയീദ് ഷൂജ എന്നയാള്‍ ആരോപിച്ചിരിക്കുന്നത്. എന്നു മാത്രമല്ല, നരേന്ദ്ര മോദി സര്‍ക്കാരില്‍ അംഗമായിരുന്ന ഗോപിനാഥ് മുണ്ടെ, കര്‍ണാടകയില്‍ വധിക്കപ്പെട്ട ഗൗരി ലങ്കേഷ് എന്നിവരുടെ മരണത്തിനു വോട്ടിങ് യന്ത്ര ക്രമക്കേടുമായി ബന്ധമുണ്ടെന്നുമാണ് ഷൂജയുടെ ആരോപണം.
വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മിക്കുന്ന ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് താനെന്നാണ് ഷൂജയുടെ അവകാശവാദം. ഇതേപ്പറ്റി അറിയാമായിരുന്നതിന്റെ പേരില്‍ വധഭീഷണിയുണ്ടായതിനാല്‍ അമേരിക്കയില്‍ അഭയം തേടിയെന്നാണ് പറയുന്നത്. വോട്ടിങ് യന്ത്രത്തില്‍ ഒരാള്‍ തന്റെ സ്ഥാനാര്‍ഥിക്ക് രേഖപ്പെടുത്തുന്ന വോട്ടുകള്‍ അതിവിദഗ്ധ സാങ്കേതിക വിദ്യ ഉപയോഗിച്ചു മറ്റൊരു സ്ഥാനാര്‍ഥിക്ക് ലഭ്യമാക്കാന്‍ കഴിയുമെന്ന സാധ്യത ഏറെക്കാലമായി ആശങ്കയുളവാക്കി നിലനില്‍ക്കുന്നുണ്ട്. ഇത്തരം സാധ്യത തിരഞ്ഞെടുപ്പു കമ്മിഷനും ഗവണ്‍മെന്റും തുടര്‍ച്ചയായി നിഷേധിച്ചിട്ടുണ്ടെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളും ചില സാങ്കേതിക വിദഗ്ധരും അത്തരമൊരു സാധ്യത അസാധ്യമല്ലെന്നാണ് പറയുന്നത്.
അതുകൊണ്ട് ജപ്പാന്‍, ജര്‍മനി ഉള്‍പ്പെടെ സാങ്കേതിക വിദ്യയില്‍ വളരെ ഉയര്‍ന്നു നില്‍ക്കുന്ന പല രാജ്യങ്ങളില്‍ പോലും തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
പതിവുപോലെ ഇത്തവണയും യന്ത്രത്തെപ്പറ്റിയുള്ള ആരോപണം നിഷേധിച്ച കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍, ഷൂജയ്‌ക്കെതിരെ ഡല്‍ഹി പൊലിസില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>