• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

By on March 1, 2019
P11 D

നിര്‍ദ്ദോഷമെന്ന് നിയമപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ കെ.ടി. തോമസ് പറയുന്ന ബില്‍
അത്ര നിര്‍ദോഷമല്ല. ക്രൈസ്തവരേയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാനുള്ള
തന്ത്രമാണിത്. എന്താണ് ഈ ബില്‍ നിയമമായാല്‍ ഉണ്ടാകാവുന്ന അപകടങ്ങള്‍ ?

1. ആരെങ്കിലും – ഇടവകയില്‍പ്പെടാത്ത ക്രൈസ്തവരോ അക്രൈസ്തവരോ ആയാലും – ഇടവകയിലെ ഏതെങ്കിലും കാര്യത്തെപ്പറ്റി പരാതി ഉന്നയിച്ചാല്‍ ജില്ലാ കോടതിയുടെ അധികാരമുള്ള ‘ചര്‍ച്ച് ട്രൈബ്യൂണല്‍’ ഇടപെടും.
2. ഭരിക്കുന്ന പാര്‍ട്ടിയുടെ ആളായിരിക്കും, അല്ലെങ്കില്‍ മൂന്നു പേരായിരിക്കും ഈ ട്രൈബ്യൂണല്‍. അതുകൊണ്ട് വേണ്ടപ്പെട്ടവരെയൊക്കെ തൃപ്തിപ്പെടുത്തുന്ന വിധിയായിരിക്കും ട്രൈബ്യൂണല്‍ പുറപ്പെടുവിക്കുക.
3. ഈ ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നു ബില്‍ വ്യവസ്ഥയെഴുതിയിട്ടുണ്ടെങ്കിലും, ഇടവകയ്ക്ക് അപ്പീല്‍ പോകേണ്ടി വരും. നീണ്ടു നീണ്ടു പോകുന്ന കോടതി വ്യവഹാരങ്ങളും പണനഷ്ടവുമായിരിക്കും ഫലം.
4. കോടതി വ്യവഹാരങ്ങളും കേസുകളും ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കും. അതുമൂലം സാമ്പത്തികമായി ഇടവക ഞെരുക്കത്തിലാവും; പ്രവര്‍ത്തനങ്ങള്‍ തളരും; ചില വികസന പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കേണ്ടി വരും.
5. ഉദാഹരണങ്ങള്‍ ഇതാ:
ി പള്ളി അറ്റകുറ്റപ്പണി, പള്ളി പുതുക്കിപ്പണിയല്‍, മതബോധന ഹാള്‍ നിര്‍മാണം തുടങ്ങിയവ തുടങ്ങാനാവില്ല; തുടങ്ങിയവ നിര്‍ത്തി വയ്‌ക്കേണ്ടി വരും.
ി തിരുനാള്‍ നടത്തിപ്പിനെപ്പറ്റി പരാതി ഉന്നയിച്ചാല്‍ തിരുനാള്‍ നടത്തരുതെന്ന് ട്രൈബ്യൂണലിന് നിര്‍ദ്ദേശിക്കാം.
ി വികാരിയെ അദ്ദേഹത്തിന്റെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി വിലക്കാം; പുതിയ വികാരിയുടെ നിയമനത്തിനു മുമ്പ് ട്രൈബ്യൂണലിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടി വരാം.
ി തിരുനാള്‍ പ്രദക്ഷിണം; ദുഃഖവെള്ളി വിലാപയാത്ര തുടങ്ങിയവ സാമൂഹിക ശല്യമായി മുദ്രകുത്തി പള്ളിപ്പറമ്പില്‍ ഒതുക്കണമെന്നോ നടത്തരുതെന്നോ നിര്‍ദ്ദേശിക്കാം.
ി സന്യാസ സമൂഹങ്ങളുടെയും ഇടവകയുടെയും കീഴിലുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, ജീവകാരുണ്യ സ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ എന്നിവയേയും ഏതെങ്കിലും തൊടുന്യായം പറഞ്ഞ് നിയന്ത്രിക്കാം.
ി ഇടവകയിലെ കുടുംബ സമ്മേളനങ്ങള്‍, മതബോധനം, സംഘടനകള്‍ എന്നിവയേയും വ്യാജ പരാതികള്‍ സൃഷ്ടിച്ചു നിയന്ത്രിക്കുകയോ നിര്‍വീര്യമാക്കുകയോ ചെയ്യാം.

ഇത് ചില ഉദാഹരണങ്ങള്‍ മാത്രം. കമ്യൂണിസ്റ്റ് ചിന്തയും നിരീശ്വരത്വവും വളര്‍ത്തിയെടുക്കുന്ന പൈശാചിക ഭാവങ്ങളുള്ള ബില്ലില്‍ ഒളിച്ചിരിക്കുന്ന ഭീകരമായ അപകടങ്ങള്‍ തിരിച്ചറിയുക.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>