• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

By on March 1, 2019
P11 C

ഇരിങ്ങാലക്കുട : നിയമ പരിഷ്‌കരണ കമ്മിഷന്‍ പുറത്തിറക്കിയ ‘കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ – 2019′ ക്രൈസ്തവ സഭകള്‍ക്കു നേരെയുള്ള വെല്ലുവിളിയാണെന്നും ബില്‍ അംഗീകരിക്കില്ലെന്നും ഇരിങ്ങാലക്കുട രൂപത.
രൂപതാ ഭവനത്തില്‍ നടന്ന അടിയന്തര യോഗത്തില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. സഭയുടെ ഭരണസംവിധാനങ്ങളില്‍ കൈക്കടത്താന്‍ ഒരു പ്രത്യയ ശാസ്ത്രത്തിനും നിരീശ്വര വാദികള്‍ക്കും വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും അവസരം കൊടുക്കില്ല പൂര്‍വികരുടെ രക്തവും വിയര്‍പ്പും അധ്വാനവും വഴി കെട്ടിപ്പടുത്ത ഇടവകകളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കാന്‍ സമര പരിപാടികളുമായി രംഗത്തിറങ്ങും. ബില്‍ തള്ളിക്കളയാന്‍ സര്‍ക്കാര്‍ തയാറാകണം – മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു കുണ്ടുകുളം ‘ചര്‍ച്ച് ബില്‍ -2019: പ്രത്യാഘാതങ്ങളും സഭാവിരുദ്ധതയും’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. സമീപ ഭാവിയില്‍ സഭയെ കൈപ്പിടിയില്‍ ഒതുക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ചര്‍ച്ച് ബില്ലെന്നും തര്‍ക്കങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ച് സഭയെ ഇല്ലായ്മ ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അഡ്വ. ബിജു പറഞ്ഞു.
പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, കേന്ദ്രസമിതി ഭാരവാഹികള്‍, കൈക്കാരന്മാര്‍, യുവജന സംഘടനാ പ്രതിനിധികള്‍, ഏകോപന സമിതി അംഗങ്ങള്‍, വൈദിക-സന്യസ്ത പ്രതിനിധികള്‍ എന്നിവരടങ്ങിയ പ്രത്യേക സമ്മേളനം ബില്‍ നടപ്പാക്കരുതെന്നും വേണ്ടിവന്നാല്‍ തെരുവിലിറങ്ങി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും രണ്ടായിരം വര്‍ഷം പഴക്കമുള്ള സഭയുടെ കെട്ടുറപ്പ് തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഏകസ്വരത്തില്‍ പ്രഖ്യാപിച്ചു.
കശ്മീരിലെ പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 ഇന്ത്യന്‍ ജവാന്മാരെ അനുസ്മരിച്ചു 40 ദീപങ്ങള്‍ തെളിയിക്കുകയും രാജ്യത്തിനുവേണ്ടി സ്വജീവന്‍ അര്‍പ്പിച്ച ജവാന്മാരെ ആദരിച്ചു സമ്മേളനത്തില്‍ പ്രമേയം പാസാക്കുകയും ചെയ്തു. തുടര്‍ന്ന് വിശ്വാസ പ്രഖ്യാപനം നടത്തി. മാര്‍ പോളി കണ്ണൂക്കാടന്‍ വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അറുനൂറില്‍ പരം അംഗങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ വികാരി ജനറാല്‍മാരായ മോണ്‍. ആന്റോ തച്ചില്‍, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോര്‍ജ് പാറേമാന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ദീപക് ജോസഫ് ആട്ടോക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>