• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

By on March 1, 2019
1

ജോസ് തളിയത്ത്

ഇരിങ്ങാലക്കുട : ശബരിമല പ്രശ്‌നത്തില്‍ ഭൂരിപക്ഷ സമുദായങ്ങളെ ശത്രുക്കളാക്കി കൈപൊള്ളിയ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍, ഇപ്പോള്‍ ക്രൈസ്തവര്‍ക്കു നേരെയും ചര്‍ച്ച് ബില്ലുമായി കൊടുവാളുയര്‍ത്തുന്നു.
2009 ല്‍ മുന്‍ ജഡ്ജി വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായ നിയമ പരിഷ്‌ക്കാര കമ്മിഷനും 2017 ല്‍ കേരള ന്യൂനപക്ഷ കമ്മിഷനും കൊണ്ടുവരികയും വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്നു മാറ്റി വയ്ക്കുകയും ചെയ്ത ബില്ലാണ് ഇപ്പോള്‍ കെ.ടി. തോമസ് എന്ന മറ്റൊരു റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ ക്രൈസ്തവരുടെ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞിട്ടുള്ളത്.
2009 ലെ നിര്‍ദ്ദിഷ്ട ബില്ല് ലക്ഷ്യമിട്ടിരുന്നത് ഇടവകകളുടെ ഭരണം ‘ട്രസ്റ്റുകള്‍’ രൂപീകരിച്ചു സര്‍ക്കാര്‍ നിശ്ചയിക്കുന്ന ചര്‍ച്ച് ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്നതായിരുന്നു. എന്നാല്‍ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് ജനാധിപത്യ വിരുദ്ധവും ന്യൂനപക്ഷാവകാശ നിഷേധവുമായ ആ ബില്‍ അന്നു ചാപിള്ളയായി.
ഇത്തവണ തന്ത്രം അല്‍പ്പമൊന്നു മാറ്റിയിട്ടുണ്ട്. അത് ഇതാണ്: ട്രസ്റ്റുകളോ ചര്‍ച്ച് ബോര്‍ഡുകളോ രൂപീകരിക്കുമെന്ന് പുതിയ ബില്‍ പറയുന്നില്ല; പകരം ‘ചര്‍ച്ച് ട്രൈബ്യൂണലുകള്‍’ സ്ഥാപിക്കുമെന്നാണ് ഭീഷണി.
ഇതിനു പറയുന്ന ന്യായവും കാരണവുമാണ് രസകരം. ഇടവക ഭരണത്തിലും വസ്തുവഹകളുടെ നടത്തിപ്പിലും ഇപ്പോള്‍ ഒരു നിയമവും പാലിക്കുന്നില്ല. തന്നിഷ്ടം പോലെയാണ് നടക്കുന്നത്. അതുമൂലം നിരവധി പ്രശ്‌നങ്ങളുണ്ട്. പരാതിയുണ്ടായാല്‍ പരിഹരിക്കാന്‍ വേദികളില്ല. അതിനാലാണ് സര്‍ക്കാര്‍ ‘വിശ്വാസികളുടെ’ മനോവേദന മനസ്സിലാക്കി ചര്‍ച്ച് ‘ട്രൈബ്യൂണല്‍’ സ്ഥാപിക്കുന്നതെന്നാണ് ബില്ലിന്റെ അവകാശവാദം.
യഥാര്‍ഥത്തില്‍, സര്‍ക്കാരിന്റെ മുതലക്കണ്ണീരൊഴുക്കലിന്റെ പിന്നില്‍ വലിയൊരു രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വ്യക്തം. തല്‍ക്കാലം ‘ചര്‍ച്ച് ട്രൈബ്യൂണല്‍’ സ്ഥാപിക്കുക; പിന്നീട് സാവകാശത്തില്‍ നിയമ ഭേദഗതികള്‍ കൊണ്ടു വന്നു ഇഷ്ടം പോലെ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് 2009 ലെ ബില്‍ ലക്ഷ്യമിട്ട ‘ചര്‍ച്ച് ബോര്‍ഡ്’ രൂപീകരിക്കുക. ഇതാണ് ആ രാഷ്ട്രീയ അജന്‍ഡ. ഈ കപട ലക്ഷ്യം തിരിച്ചറിയാനുള്ള വിവേകം ക്രൈസ്തവ സമൂഹത്തിനുണ്ടെന്നത് നിയമ പരിഷ്
ക്കാര കമ്മിഷനിലെയും ഇടതുപക്ഷ പാര്‍ട്ടികളിലെയും നിയമ ബുദ്ധിരാക്ഷസന്മാര്‍ക്ക് ഇല്ലാതെ പോയല്ലോ എന്നതാണ് പരിതാപകരം.
എല്ലാ ജില്ലയിലും ചര്‍ച്ച് ട്രൈബ്യൂണല്‍ സ്ഥാപിച്ചു സഭാവിരുദ്ധരായ ആരെക്കൊണ്ടെങ്കിലും ഏതെങ്കിലും പരാതികള്‍ കുത്തിപ്പൊക്കിയുണ്ടാക്കി ഇടവകകളുടെ ഭരണത്തില്‍ കയ്യിടുക; ഇടവകകളെ നിയമ നടപടികളുടെ ഊരാക്കുടുക്കിലാക്കുക, പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുക, ഇടവകകളുടെ സ്വത്തുക്കളും സ്ഥാപനങ്ങളും കയ്യടക്കുക, ഒടുവില്‍ ആത്മീയകാര്യങ്ങളുടെ നടത്തിപ്പുപോലും തടസ്സപ്പെടുത്തി വിശ്വാസ ജീവിതവും വിശ്വാസികളുടെ കൂട്ടായ്മയും തകര്‍ക്കുക.
ഇതാണ് പൈശാചികമെന്നു വിശേഷിപ്പിക്കാവുന്ന നിര്‍ദ്ദിഷ്ട ബില്ലിന്റെ യഥാര്‍ഥ ലക്ഷ്യം.
ട്രൈബ്യൂണലില്‍ ആരെങ്കിലും പരാതിപ്പെട്ടാല്‍, ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കുമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ ക്രിമിനലോ സിവിലോ ആയ ഏതു കേസിലും കീഴ്‌ക്കോടതികളുടെ വിധികളിന്മേല്‍ മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കാമെന്നിരിക്കെ, ട്രൈബ്യൂണലിന്റെ വിധി ചോദ്യം ചെയ്യാനാവില്ലെന്ന മൗഢ്യവും ബില്ലില്‍ എഴുതി വച്ചിരിക്കുന്നു.
ഇടവകകളും സ്ഥാപനങ്ങളും പിടിച്ചടക്കാന്‍ വേണ്ടി കമ്യൂണിസ്റ്റുകാര്‍ക്കും സഭാശത്രുക്കള്‍ക്കും പിന്‍വാതില്‍ തുറന്നിടാനുള്ള തത്രപ്പാടില്‍ കമ്മിഷന്‍, ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്നുവെന്നതാണ് ഗുരുതരമായ മറ്റൊരു കാര്യം.
ഭരണഘടന 26-ാം വകുപ്പു പ്രകാരം ന്യൂനപക്ഷങ്ങള്‍ക്കു നല്‍കിയിട്ടുള്ള സംരക്ഷണവും അവകാശങ്ങളും ബില്‍ ചവിട്ടിമെതിക്കുന്നു.
കാലങ്ങളായി ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങളനുസരിച്ചു ഇടവകകള്‍ കണക്കുകള്‍ സുതാര്യമായും സത്യസന്ധമായും സൂക്ഷിക്കുകയും സര്‍ക്കാരിന്റെ നിയമാനുസൃതമായ ഓഡിറ്റിനു വിധേയമാക്കുകയും ചെയ്യുന്നുണ്ട്. ഇതു കണ്ടില്ലെന്നു നടിച്ചു, ഇടവകകളും രൂപതകളും ഒരു നിയമവും അനുസരിക്കുന്നില്ലെന്നു മുദ്രകുത്തി ക്രൈസ്തവ സഭകളെ മുഴുവന്‍ കള്ളന്മാരുമായി ചിത്രീകരിക്കുന്നതും ഗൗരവപൂര്‍വം കാണണം. ക്രൈസ്തവ സഭയെ നിയമലംഘകരായി ചിത്രീകരിക്കുകയാണ് ഇവിടെ.
ഇരിങ്ങാലക്കുട രൂപതയില്‍ മാര്‍ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 14,15,16 തിയതികളില്‍ ഇടവക പ്രതിനിധികള്‍, കൈക്കാരന്മാര്‍, കുടുംബക്കൂട്ടായ്മ ഭാരവാഹികള്‍, യുവജന സംഘടന നേതാക്കള്‍, കത്തോലിക്കാ കോണ്‍ഗ്രസ്, രൂപത വൈദിക സമിതി, 135 ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെട്ട പാസ്റ്ററല്‍ കൗണ്‍സില്‍ എന്നിവ പ്രചാരണ, പ്രക്ഷോഭ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>