By on April 2, 2019
11 A

ഇരിങ്ങാലക്കുട : രണ്ടു വര്‍ഷം മുമ്പ് ‘ഭാഷാപോഷിണി’ മാസികയില്‍ ‘അന്ത്യ അത്താഴം’ ചിത്രത്തില്‍ നഗ്നയായ വേശ്യയുടെ ചിത്രം ക്രിസ്തുവിനു പകരം വരച്ചു ചേര്‍ത്ത ‘മനോരമ’ വീണ്ടും ക്രൈസ്തവ സമൂഹത്തെ അതിനീചമായ രീതിയില്‍ അവഹേ
ളിച്ചു.
‘മഴവില്‍ മനോരമ’ ചാനല്‍ സംപ്രേഷണം ചെയ്ത ‘തകര്‍പ്പന്‍ കോമഡി’യെന്ന ഏഴാംകിട പരിപാടിയിലാണ് ‘കുമ്പസാരം’ എന്ന കൂദാശയെ അവഹേളിച്ചു ‘തമാശ’ ഉണ്ടാക്കാന്‍ ശ്രമിച്ചത്. തെരുവു സര്‍ക്കസുകാരെപ്പോലും കടത്തിവെട്ടുന്ന രീതിയിലുള്ള കൂത്താട്ടവും ദ്വയാര്‍ഥ പ്രയോഗങ്ങളും അശ്ലീലവും കുടുംബസമേതം കണ്ടിരിക്കാന്‍ കഴിയാത്ത രീതിയിലുള്ള ‘കോമഡി’കളുമാണ് ഏതാനും ബഫൂണുകള്‍ അവതരിപ്പിച്ചത്. കുമ്പസാരത്തെപ്പറ്റി ഒരു ചുക്കും അറിയാത്ത കുറേപ്പേര്‍ മഴവില്‍ മനോരമയുടെ ആശീര്‍വാദത്തോടെ ചന്ത ശൈലിയില്‍ അഴിഞ്ഞാടുകയായിരുന്നു.
പാപങ്ങള്‍ കേള്‍ക്കാനുള്ള ആകാംക്ഷമൂലം കുമ്പസാരിപ്പിക്കുന്ന വൈദികന്‍ രക്തസമ്മര്‍ദ്ദം കൂടി ഞരമ്പു പൊട്ടിപ്പോകുമത്രെ! കുമ്പസാരം വ്യക്തിക്ക് വീണ്ടും വീണ്ടും തെറ്റുകള്‍ ചെയ്യാനുള്ള അനുമതി നല്‍കുമെന്നും മറ്റുള്ളവരുടെ പാപങ്ങള്‍കൂടി കുമ്പസാരിക്കാന്‍ കഴിയുമെന്ന ശുദ്ധ വിവരക്കേടും ‘മഴവില്‍ മനോരമ’യിലെ കോപ്രായക്കാര്‍ പറഞ്ഞു വയ്ക്കുന്നു.
ക്രൈസ്തവ വിശ്വാസത്തിന്റെ സുപ്രധാന ഘടകമായ കുമ്പസാരമെന്ന കൂദാശയെ അവഹേളിച്ചതിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു. പരിപാടി പിന്‍വലിച്ചു മഴവില്‍ മനോരമ പിന്നണിക്കാര്‍ മാപ്പു പറയണമെന്ന് പാലക്കാട് രൂപത കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>