By on April 2, 2019
11 B

ഷില്ലോങ് (മേഘാലയ) : വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ചും വികസന പ്രവര്‍ത്തനങ്ങള്‍ വാചകമടിയിലൊതുക്കിയും വോട്ട് നേടാനാവില്ലെന്ന് ബിജെപിയും സംഘപരിവാരങ്ങളും തിരിച്ചറിഞ്ഞ ദിവസം തന്നെ മേഘാലയ ഹൈക്കോടതിയിലെ ഒരു ജഡ്ജി ഹിന്ദുത്വത്തിനുവേണ്ടി പുതിയൊരു പ്രസ്താവന പുറപ്പെടുവിച്ചത് വ്യാപകമായ വിമര്‍ശനത്തിനു വഴിയൊരുക്കി. ജസ്റ്റിസ് സുദീപ് രഞ്ജന്‍ സെന്‍ ആണ് കഥയിലെ നായകന്‍. ഡിസംബര്‍ 12 വ്യാഴാഴ്ച അദ്ദേഹം പുറപ്പെടുവിച്ച ഒരു ഉത്തരവിനൊപ്പമാണ് ഇന്ത്യയുടെ മതനിരപേക്ഷതയ്‌ക്കെതിരായ വിവാദ പരാമര്‍ശം.
1947 ല്‍ ഇന്ത്യാ – പാക് വിഭജനം നടന്നപ്പോള്‍ തന്നെ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നായിരുന്നു ജസ്റ്റിസ് സുദീപിന്റെ പരാമര്‍ശം.
ഉടന്‍ ബിജെപി കേന്ദ്രമന്ത്രി സഭാംഗം ഗിരിരാജ് സിങ്ങും ശിവസേനയും പ്രസ്താവനയെ പിന്തുണച്ചു രംഗത്തുവന്നു. അതേസമയം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള നിരവധി പാര്‍ട്ടി നേതാക്കളും പൊതുപ്രവര്‍ത്തകരും ജസ്റ്റിസ് സുദീപിന്റെ പരാമര്‍ശത്തെ അപലപിച്ചു. ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു കനത്ത പരാജയം രുചിച്ചു പടിയിറങ്ങുന്ന രമണ്‍ സിങ് ബിജെപിയുടെ ഹിന്ദുത്വ വാദത്തിന്റെ മുന്‍നിര പോരാളിയായിരുന്നു. ആകെയുള്ള 90 സീറ്റില്‍ കോണ്‍ഗ്രസ് 68 സീറ്റ് നേടിയപ്പോള്‍ രമണ്‍ സിങ് നയിച്ച ബിജെപിക്ക് വെറും 15 സീറ്റിലൊതുങ്ങേണ്ടിവന്നത് അദ്ദേഹത്തിന്റെ നഗ്നമായ ഹിന്ദുത്വ വാദത്തിന്റെയും ആദിവാസി ജനവിഭാഗങ്ങളെ അവഗണിച്ചതിന്റെയും ഫലമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ ഫലങ്ങളില്‍ ബിജെപിക്കുണ്ടായ തിരിച്ചടിയില്‍ നിന്ന് തീവ്രഹിന്ദുത്വവാദികള്‍ പാഠം പഠിച്ചിട്ടില്ലെന്നും ജസ്റ്റിസ് സുദീപിന്റെ പരാമര്‍ശം വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>