ഈ സിനിമ ‘വയറ്റുപിഴപ്പിനും നാലുകാശിനും’

By on August 5, 2013
film

പേര് എഴുതിയാല്‍ പോലും ദുര്‍ഗന്ധം വമിക്കുന്ന ഒരു സിനിമ മലയാളത്തില്‍ തയറായിട്ടുണ്ട്: ‘പിതാവും പുത്രനും’ എന്നാണ് ഈ അശ്ലീല ചിത്രീകരണത്തിന്റെ പേര്. ക്രൈസ്തവരെ, പ്രത്യേകിച്ച് കത്തോലിക്ക വിശ്വാസികളെ, അവരുടെ വിശ്വാസ മൂല്യങ്ങളെയും പ്രതീകങ്ങളെയും ജീവിതത്തെയും ആത്മീയാചാര്യന്മാരെയും നികൃഷ്ടമായി ചിത്രീകരിക്കുന്ന ഒരു സിനിമയാണ് വിവാദമായിരിക്കുന്നത്. കാണണമെന്നില്ല കേട്ടാലറിയാം അതുണ്ടാക്കിയിരിക്കുന്നത് വയറ്റുപിഴപ്പിനും നാലു കാശിനും വേണ്ടിയാണെന്ന്.
മലയാളത്തില്‍ ഇതിനു മുമ്പും ക്രൈസ്തവരെ അവഹേളിച്ചുകൊണ്ടുള്ള സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. പക്ഷേ, അവയെയെല്ലാം തോല്‍പിക്കുന്നത്ര ജീര്‍ണത ‘പിതാവും പുത്രനും’ എന്ന തല്ലിക്കൂട്ട് സിനിമയിലുണ്ട്.
അറുപതുകളിലും എഴുപതുകളിലും മലയാള സിനിമയുടെ വസന്തകാലത്ത് മികച്ച നോവലുകളെയും കഥകളെയും ആസ്പദമാക്കിയായിരുന്നു സിനിമകള്‍ പിറന്നിരുന്നത്. എന്നാല്‍ ഭാവനാദരിദ്രരും ജീര്‍ണ മനസ്സുമുള്ള കച്ചവടക്കാര്‍ സിനിമാരംഗത്തെത്തിയതോടെ മലയാളസിനിമയുടെ ആഭിജാത്യവും നിലവാരവും തകര്‍ക്കപ്പെടുകയായിരുന്നു. സാമൂഹിക സന്ദേശമുള്ള മികച്ച നോവലുകള്‍ മികച്ച കലാസൃഷ്ടികളായപ്പോള്‍ സമൂഹത്തിന്റെ സാംസ്‌കാരിക മനസ്സിന് അവ മുതല്‍ക്കൂട്ടായി. വിലാസിനി, തകഴി, കേശവദേവ്, എംടി തുടങ്ങിയവരുടെ നല്ല കഥകള്‍ അനുഭവ സമ്പത്തുള്ള സംവിധായകരുടെ കൈകളിലൂടെ ചലച്ചിത്ര ഭാഷ്യങ്ങളായി ഇറങ്ങിയപ്പോള്‍ മലയാള സിനിമ ലോകനിലവാരത്തിലേക്ക് ഉയരുന്നതാണ് കണ്ടത്.
എന്നാല്‍ ഇന്ന് ഹൈടെക്, ന്യുജനറേഷന്‍ സിനിമയെന്ന പേരില്‍ മറ്റു പണിയൊന്നുമില്ലാത്ത കുറെ ചെറുപ്പക്കാര്‍ പടച്ചുവിടുന്ന സിനിമയെന്ന പേരുപോലും വിളിക്കാന്‍ അര്‍ഹതയില്ലാത്ത ഫാസ്റ്റ് ഫുഡ് വികലസൃഷ്ടികളുടെ പ്രളയമാണിപ്പോള്‍. 1928 ല്‍ തുടങ്ങിയ മലയാള സിനിമയുടെ ഏറ്റവും അധോഗതിയുടെയും നിലവാര തകര്‍ച്ചയുടെയും കാലമാണിത്. സൂകരപ്രസവംപോലെ നൂറുകണക്കിനു സിനിമകളാണ് ഓരോ വര്‍ഷവും പുറത്തിറങ്ങുന്നത്. ഇവയില്‍ ബഹുഭൂരിഭാഗത്തെയും തിയറ്ററുകളില്‍ ഒരു പ്രദര്‍ശനംപോലും നടത്താന്‍ കഴിയാതെ ജനം കൂകിവിളിച്ച് പുറന്തള്ളകയും ചെയ്തു. ഈ വര്‍ഷം, അതായത് 2013 ജനുവരി മുതല്‍ ജൂണ്‍ വരെ പുറത്തുവന്ന 83 സിനിമകളില്‍ പത്തെണ്ണംപോലും സാമ്പത്തികമായി വിജയിപ്പിച്ചില്ലെന്നറിയുമ്പോഴാണ്, മലയാള സിനിമയുടെ ദുര്യോഗം നാം മനസ്സിലാക്കുക.
വൈദികരെയും കന്യാസ്ത്രീകളെയും അധിക്ഷേപിക്കുകയും തേജോവധം നടത്തുകയും ചെയ്യുന്ന ഈ അഴക്കുചാല്‍ സിനിമ ക്രിസ്തുവിനെയും സന്യാസ ജീവിതത്തെയും കാണുന്നത് രോഗാതുരമായ മനസ്സോടെയാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചെറുപ്പക്കാരുടെ വികലവും മാനസിക വിഭ്രംശവും എത്ര ഭീകരമാണെന്ന് ചിത്രത്തിന്റെ ചിലഭാഗങ്ങള്‍ കണ്ടവരുടെ സാക്ഷ്യം. തങ്ങള്‍ എന്തു പടച്ചുവിട്ടാലും ജനം കണ്ടുകൊള്ളും എന്ന ഇവരുടെ അഹന്തയും ബുദ്ധിജീവി നാട്യവും ചാട്ടവാറടിയേല്‍ക്കാന്‍ തക്ക അര്‍ഹതയുള്ളതാണ്. കലയോ സാങ്കേതിക മികവോ ഒന്നുമില്ലാത്ത ഈ ചവറ് കുപ്പത്തൊട്ടിയില്‍ മലയാളി പ്രേക്ഷകര്‍ വലിച്ചെറിയുമെന്ന കാര്യത്തില്‍ സംശയമില്ല.
മലയാള സിനിമയെയും പ്രേക്ഷകരെയും അവഹേളിക്കുന്ന ഈ അഴക്കുചാല്‍ മാലിന്യം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കേരളമെമ്പാടും പ്രതിക്ഷേധം ഉയര്‍ന്നിരിക്കുകയാണ്. ക്രിസ്ത്യന്‍ സിവിക് സര്‍വീസ് സൊസൈറ്റി ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ഇതിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാത്തില്‍ റീജണല്‍ സെന്‍സര്‍ ബോര്‍ഡ് ഈ അഴുക്കുചാല്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണിപ്പോള്‍.
പിതാവും പുത്രനും പോലെ വയറ്റുപിഴപ്പിനുവേണ്ടിയുള്ള ഇത്തരം സിനിമകളുണ്ടാക്കുന്നവര്‍ നല്ല വിദ്യാഭ്യാസമോ നല്ല കുടുംബാന്തരീക്ഷമോ തൊട്ടറിയാന്‍പോലും ഭാഗ്യം കിട്ടാത്തവരാണെന്നു വ്യക്തം.
ഈ സിനിമയുടെ പ്രദര്‍ശനം നിരോധിച്ചിട്ടുണ്ടെങ്കിലും രഹസ്യമായി ഇതിന്റെ പ്രദര്‍ശനം സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കില്‍ നടക്കുന്നുണ്ടെന്നാണ് വിവിരം. ഇതിനെതിരെ ശക്തമായ ജനാഭിപ്രായവും ചെറുത്തുനില്‍പ്പും സ്വരൂപിക്കാന്‍ ക്രൈസ്തവ യുവത്വം മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചു. ഇനിയൊരിക്കലും ഈ വിധത്തില്‍ ഒരു സിനിമ സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കാതിരിക്കുകയെന്നത്, കേരളത്തിന്റെ പൊതുസമൂഹമനസ്സിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
ഒരു ചോദ്യം ബാക്കി : ഇത്തരം ദുഷിച്ച സൃഷ്ടികളെയും അതിന്റെ സ്രഷ്ടാക്കളെയും നിയന്ത്രിക്കാനും മുഖ്യധാരാസിനിമകളില്‍ നിന്നു പുറന്തള്ളാനും കേരളത്തിലെ സിനിമാ കലാകാരന്മാരുടെ സംഘടനയായ ‘അമ്മ’യ്ക്ക് ഒന്നും ചെയ്യാനില്ലേ?

2 Comments

 1. barbour jacket steve mcqueen

  August 19, 2013 at 9:43 pm

  Very good article.Really thank you! Really Great. welcome to my website: http://forum.machpilot.com/threads/barbour-jackets-on-sale.94096/

 2. Fr Jino Malakaran

  August 28, 2013 at 7:52 am

  Respected chief editor and team,
  Am Glad that we could come up with an online version of Kerala Sabha.
  But I was also sad to read the news on the film “pithavinum puthranum”
  I have few comments on the news, if you dont mind.
  1. the movie is already banned, so dont give undue propaganda and thus pull people to see it
  2. how can you tell the name is that dirty. this is the most holy words for me and many over the world. we start each day with this.
  3. you can be reactive on anything from a reporter’s point of view but that is not the constructive journalism. It cannot be even called investigative journalism because all that you are doing is going into the depths of the sea of internet possibilities and discovering something nasty.
  4. And please refine the language, it is a news paper after all!

  Let me also put one suggestion other than accusing ‘AMMA’. If you perceive it as a real problem, create a constructive platform where various people from film industry can come and interact with interested people. Since the platform (of recognition of good movie, script, theme etc.)is created by us, the outcome is good relationship and that matters I believe. And for your kind information I tried my best to bring to attention of KCBC and I succeeded to a certain extent but not fully.
  thanks for giving me chance to respond. I know it is pretty long, but hopefully the feedback will help you internally.
  Being true to what I said, better not to publish in comments column and create unnecessary hype. But I will be happy to interact further on the matter.
  your brother in Christ
  Fr. Jino Malakaran
  PhD. Scholar (Management)
  IIT Madras

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>