• epaper
  January 2019 Issue

  View or Download e-paper

  • Posted 18 days ago
  • 0
 • 1 A

  സ്വന്തം ലേഖകന്‍ ഇരിങ്ങാലക്കുട : ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ അതിനു പകരം വര്‍ഗീയതയും വാഗ്ദാനങ്ങളും വിറ്റ് ജനങ്ങളെ ഏറെക്കാലം കബളിപ്പിക്കാനാവില്ല. ഇതാണ് ഡിസംബര്‍ 11 ന് പുറത്തുവന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറാം നിയമസഭാ ഫലങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്. കര്‍ഷകരുടെ പ്രശ്‌നങ്ങളെ അവഗണിച്ചും പ്രതിപക്ഷ പാര്‍ട്ടികളെ നിസ്സാരമായിക്കണ്ടും...

  • Posted 18 days ago
  • 0
 • 1 B
  ‘കേരളസഭ’യ്ക്ക് കരുത്ത് പകര്‍ന്നു കുടുംബ സംഗമം

    സ്റ്റാഫ് ലേഖകന്‍ ആളൂര്‍ : മറ്റൊരു പത്രത്തിനും അവകാശപ്പെടാനില്ലാത്ത സ്വാഭിമാനത്തിന്റെയും കൂട്ടായ്മയുടെയും അവസരമായിരുന്നു ‘കേരളസഭ’ കുടുംബസംഗമം. ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ ‘കേരളസഭ’യുടെ അണിയറ ശില്‍പികള്‍ക്കൊപ്പം വിതരണ രംഗത്ത് കരുത്തുറ്റ സാന്നിധ്യമായി നിലകൊള്ളുന്ന ഇടവക കുടുംബ സമ്മേളന യൂണിറ്റ് പ്രസിഡന്റുമാരും കേന്ദ്രസമിതി പ്രസിഡന്റുമാരും ഒത്തുചേര്‍ന്ന പ്രൗഢമായ വേദി. സംഗമത്തിന് തിളക്കവും ആധികാരികതയും...

  • Posted 18 days ago
  • 0
 • 8 C

  കേരളം കണ്ണീരണിഞ്ഞ ഒരു വര്‍ഷത്തിന്റെ ഓര്‍മകള്‍ ബാക്കി വച്ചാണ് കാലഗണനയില്‍ നിന്ന് 2018 എന്ന വര്‍ഷം വിടവാങ്ങുന്നത്. നൂറ്റാണ്ടിലെ ഏറ്റവും വ്യാപകമായ പ്രളയദുരിതത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് നാം ഇനിയും മോചിതരായിട്ടില്ല. ഒരു പക്ഷേ, വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നേക്കാം, ആ മുറിവുകളൊക്കെ ഉണങ്ങി നവജീവിതത്തിന്റെ പുതുമുകുളങ്ങള്‍ ശക്തിപ്പെടാന്‍. 2017 ഡിസംബറില്‍ കേരളത്തിന്റെ...

  • Posted 18 days ago
  • 0
 • 6

    സര്‍ക്കാരിന്റെ ‘നവോത്ഥാന മുന്നേറ്റ പുസ്തകം’ തട്ടുകടയില്‍ ! കേരളത്തിന്റെ നവോത്ഥാനത്തെപ്പറ്റി ഇടതുപക്ഷ പ്രത്യയശാസ്ത്രക്കാര്‍ പറഞ്ഞുതുടങ്ങിയാല്‍, അവര്‍ക്ക് ആവേശം കയറി സുബോധം നഷ്ടപ്പെടുമെന്ന അവസ്ഥയാണിപ്പോള്‍. സത്യം പറയുന്നതിലെ വൈക്ലബ്യമാണ് ഇവരില്‍ സ്ഥലജല പരിഭ്രാന്തി സൃഷ്ടിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലും ഒക്‌ടോബറിലും ക്രൈസ്തവരെ അടച്ചാക്ഷേപിച്ച ‘വിജ്ഞാനകൈരളി’യെന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മാസികയുടെ എഡിറ്റര്‍ കാര്‍ത്തികേയന്‍ നായര്‍,...

  • Posted 18 days ago
  • 0
 • 11 A
  ചിന്താദരിദ്രമായ മലയാള സിനിമകള്‍ ക്രൈസ്തവരെ അധിക്ഷേപിക്കുമ്പോള്‍

    സിനിമയിലും സാഹിത്യത്തിലും ‘അവാര്‍ഡ്’ നേടാന്‍ എന്തെങ്കിലും എളുപ്പവഴിയുണ്ടോ? ഉണ്ടല്ലോ; താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക മാത്രം മതി. അവാര്‍ഡുകള്‍ നിങ്ങളെ തേടി പാഞ്ഞു വരും. ഒന്ന്; തുറന്ന് എഴുതുക, തുറന്നു കാട്ടുക. അതായത്, എഴുത്തിലാണെങ്കില്‍ അല്‍പം ആത്മകഥാംശം ചേര്‍ത്ത് പൊടിപ്പും തൊങ്ങലും ചാര്‍ത്തി കാര്യങ്ങള്‍ വിവരിക്കണം. അതു കഥാപാത്രത്തിന്റെ വിചാരത്തിലൂടെയോ...

  • Posted 18 days ago
  • 0
 • 9 A
  ആരാണ് കേരളത്തിന്റെ നവോത്ഥാനത്തിന് തിരി കൊളുത്തിയത്?

    ശബരിമല വിവാദത്തിന്റെ വെളിച്ചത്തില്‍ ജനുവരി ഒന്നിന് കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ ‘വനിതാമതില്‍’ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ ഇടതുപക്ഷം. കേരളത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരും നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷകരുമാണ് ഇതിന്റെ സംഘാടകരെന്നാണ് പറയുന്നത്. അവകാശവാദം എന്തായാലും വിഭാഗീയത കൊടിയടയാളമായ പ്രസ്ഥാനങ്ങളും വര്‍ഗീയത മുഖമുദ്രയായ നേതാക്കളും പുരോഗമനവാദികളും നക്‌സലൈറ്റുകള്‍പോലും...

  • Posted 18 days ago
  • 0
 • 9 B

  ഇന്ത്യയിലെ പരമോന്നത കോടതി ഇടക്കിടെ വിവാദങ്ങളിലേക്ക് വഴിച്ചിഴക്കപ്പെടുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് സമീപകാലത്തായി കണ്ടുകൊണ്ടിരിക്കുന്നത്. 2018 ഒക്‌ടോബര്‍ വരെ അന്നത്തെ ചീഫ് ജസ്റ്റിസിനെ ചുറ്റിപ്പറ്റിയായിരുന്നു വിവാദങ്ങള്‍. നിലവിലുള്ള നടപ്പു രീതികള്‍ക്ക് വിരുദ്ധമായി കോടതിയിലെത്തുന്ന കേസുകളുടെ വിചാരണ ഏത് ബഞ്ചിനു വിടണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്നുവെന്നതായിരുന്നു...

  • Posted 18 days ago
  • 0
 • 8 B

  നമ്മുടെ രാജ്യം 1950 ജനുവരി 26 ന് ഒരു റിപ്പബ്ലിക്കായി – സ്വതന്ത്ര പരമാധികാര രാഷ്ട്രം. ജനാധിപത്യം, സ്വാതന്ത്ര്യം, സോഷ്യലിസം, മതേതരത്വം, രാഷ്ട്രത്തിന്റെ ഐക്യം തുടങ്ങിയവ മുഖമുദ്രയായ നമ്മുടെ ഭരണഘടന ഇന്ന് വന്‍ വെല്ലുവിളികള്‍ നേരിടുന്ന ആപത്കരമായ ദശാസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഭരണഘടന പൊളിച്ചെഴുതാന്‍ ഒരുങ്ങിയിരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ കക്ഷി. ഈ...

  • Posted 18 days ago
  • 0
 • 8 A
  - ടി.സി. മാത്യു

    യാഗാശ്വത്തെ പിടിച്ചുകെട്ടി. അഞ്ചു സംസ്ഥാന നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് അതാണ്. ആരാലും തോല്‍പ്പിക്കാനാവാത്ത, ആര്‍ക്കും മെരുക്കാനാകാത്ത യാഗാശ്വമായാണ് നരേന്ദ്ര മോദി നാലുവര്‍ഷമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നത്. ബിഹാറിലും ഡല്‍ഹിയിലും പഞ്ചാബിലും തോറ്റപ്പോഴും ഗുജറാത്തില്‍ തോല്‍വിയുടെ വക്കിലെത്തിയപ്പോഴും കര്‍ണാടകത്തില്‍ ഭരണം നേടാനാവാതെ പോയപ്പോഴും ഈ പ്രതിച്ഛായ മാറിയിരുന്നില്ല. പക്ഷേ,...

  • Posted 18 days ago
  • 0