• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

ഞെട്ടിക്കുന്ന വിവരങ്ങള്‍, രഹസ്യങ്ങളുടെ കൂടാരം

By on February 1, 2014
Emparar 1

ഇരിങ്ങാലക്കുട : എംപറര്‍ കൂടാരത്തിലെ ദുരൂഹതകളുടെ കോട്ട തകര്‍ത്ത് നിരവധിപേര്‍ പുറത്തുവന്നതോടെ, ഞെട്ടിക്കുന്ന പീഢനങ്ങളുടെയും ചതിയുടെയും വഞ്ചനയുടെയും കഥകളാണ് പുറത്തായത്. പുറത്തുവന്നവരൊക്കെ ഒരേ സ്വരത്തില്‍ പറയുന്നത് ഇതാണ് : സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്വാധീനത്തില്‍ കുടുങ്ങി കൂടാരത്തിലെത്തിയ ഞങ്ങള്‍ സത്യം മനസിലാക്കിയിരിക്കുന്നു. അവിടെ നടക്കുന്ന ‘ധ്യാന’മെന്ന പ്രഹസനവും പ്രഭാഷണങ്ങളും കൂടാരത്തിരുനാളും വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന കൂട്ടായ്മകളും കൂടാരത്തിനകത്തു നടക്കുന്ന അധാര്‍മികമായ നടപടികള്‍ക്ക് മറയിടാനുള്ള മുഖംമൂടിമാത്രമാണ്.
അവിടെ ആധ്യാത്മികതയില്ല; വെറും നാട്യങ്ങളാണ്. കൂടാരത്തിലെ സര്‍വശക്തി സ്വരൂപിണിയായ പാലാ സ്വദേശിനി സ്ത്രീയും സ്ഥാപകനേതാവും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ വിശദാംശങ്ങള്‍ പുറത്തുപറയാന്‍ പാടില്ലാത്തവയാണ്. ഇങ്ങനെയുള്ള ഒരു സ്ഥലത്ത് എങ്ങനെ രക്ഷകനും നിത്യജീവനും ഉണ്ടാകും എന്ന് രക്ഷപ്പെട്ടവര്‍ ചോദിക്കുന്നു.
ഭാര്യയേയും മക്കളേയും വിട്ട് കൂടാരത്തിലെത്തിയവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ് കഴിച്ചുകൂട്ടുന്നത്. രക്ഷപ്പെട്ട ഓരോരുത്തരും കഠിനമായ മാനസിക ക്ലേശങ്ങളുടെയും സമാധാനക്കേടിന്റെയും അനുഭവങ്ങളാണ് പങ്കുവയ്ക്കുന്നത്.
കൂടാരത്തില്‍ സദ്വാര്‍ത്ത, കത്തോലിക്കാസഭ വിടണമെന്നു പ്രേരിപ്പിക്കുന്ന പ്രകാശത്തിന്റെ ധ്യാനം, മാതാവിനെപ്പറ്റിയുള്ള ജ്ഞാനധ്യാനം, ഏറ്റവും ഒടുവിലുള്ള നിത്യജീവന്‍ ധ്യാനം എന്നിവയിലൂടെ പടിപടിയായി ഇവിടെയെത്തുന്നതുവരെ മസ്തിഷ്‌ക്ക പ്രക്ഷാളനം നടത്തി എടുക്കുന്നതിന്റെ വിശദാംശങ്ങള്‍ രക്ഷപ്പെട്ടവര്‍ വിവരിച്ചു.
കൂടാരത്തിലെ സ്ത്രീ നടത്തുന്ന ശുദ്ധീകരണ ക്ലാസില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ പാപങ്ങള്‍ എഴുതിക്കൊടുക്കണമെന്നായിരുന്നു വ്യവസ്ഥ. എഴുതിക്കൊടുക്കുന്ന കടലാസുകള്‍ പിന്നീട് ആ വ്യക്തികളെ തേജോവധം ചെയ്യാനും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി ഒതുക്കിനിര്‍ത്താനും വ്യാപകമായി ഉപയോഗിച്ചിരുന്നു. ഈ സ്ത്രീയുടെ ഏറ്റവും അടുത്ത സുഹൃത്തായ മധ്യവയസ്‌ക സമീപകാലത്ത് അവിടെ നിന്നു വിട്ടുപോന്നു.

 

സ്ഥാപകന്റെ
സ്ഥാനം മങ്ങുന്നു
തന്റെ ധ്യാനകാര്യങ്ങളില്‍ സഹായിക്കാനായി കൊണ്ടുവന്ന സ്ത്രീ അക്ഷരാര്‍ഥത്തില്‍ എംപറര്‍ കൂടാരം കയ്യടക്കിയിരിക്കുന്നുവെന്നാണ് തിരിച്ചുവന്നവര്‍ പറയുന്നത്. ഇതോടെ സ്ഥാപകനേതാവ് രണ്ടാം സ്ഥാനത്തായി. സ്ത്രീക്ക് ഒരു കുഞ്ഞു ജനിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമായി സ്ഥാപകനെ തിരിഞ്ഞു കുത്തുമെന്ന സ്ഥിതി. അവര്‍ക്ക് എന്തിനും പോന്ന ഗുണ്ടാസംഘമുണ്ടെന്നും സൂചനയുണ്ട്. സ്ത്രീ പറയുന്നത് സ്ഥാപകന്‍ ഇപ്പോള്‍ അനുസരിക്കുന്നില്ലെന്നും ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണെന്നും പറയുന്നു. അത്തരമൊരു സന്ദര്‍ഭത്തിലാണ് തന്റെ കുഞ്ഞിനെയും കൊണ്ട് മുരിയാട് ഗ്രാമ സഭയില്‍ പോകുമെന്ന് സ്ത്രീ ഭീഷണിപ്പെടുത്തിയതത്രെ. ഈ സംഭവത്തെത്തുടര്‍ന്നാണ് താന്‍ തടവുകാരനാണെന്ന് പൊതു സദസ്സില്‍ നേതാവ് പറഞ്ഞത്.
ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ വളര്‍ന്ന് ഗുരുതര സ്ഥിതിവിശേഷമുണ്ടായേക്കുമെന്നാണ് തിരിച്ചുപോന്ന പലരുടെയും വിലയിരുത്തല്‍. കാലക്രമത്തില്‍ സ്ത്രീ പീഡന കേസിലേക്കും കോടതിയിലേക്കും കൂടാര നടത്തിപ്പുകാര്‍ ചെന്നുപെട്ടാലും അത്ഭുതപ്പെടേണ്ടതില്ലെന്നും കൂടാരം വിട്ടവര്‍ പറയുന്നു.

കെണിയിലേക്ക്
വാതില്‍ തുറന്ന്
ആദ്യ ധ്യാനം

തിരിച്ചുവന്നവര്‍ക്കെല്ലാം പറയാനുള്ളത് എംപറര്‍ ഇമ്മാനുവേലില്‍ തങ്ങള്‍ കണ്ടതും കേട്ടതുമായ ഭീകരാനുഭവങ്ങളുടെ കഥകള്‍ മാത്രം. ആദ്യ ധ്യാനത്തില്‍ പങ്കെടുത്താണ് എല്ലാവരും തന്നെ എംപറര്‍ കൂടാരത്തില്‍ അകപ്പെട്ടത്. ധ്യാനത്തിനു കളമൊരുക്കിയത് ബന്ധുക്കളോ സുഹൃത്തുക്കളോ ദമ്പതികളില്‍ ആരെങ്കിലുമോ വഴിയായിരുന്നു. ചെന്നുപ്പെട്ടു കഴിഞ്ഞാല്‍ ബൈബിളാണ് ആയുധം. ബൈബിള്‍ വാക്യങ്ങള്‍ തന്റേതായ രീതിയില്‍ വ്യാഖ്യാനിച്ചു ധ്യാനത്തില്‍ പങ്കെടുത്തവരെ ‘മസ്തിഷ്‌ക്ക പ്രക്ഷാളനം’ നടത്തി തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയാണ് കൂടാരനടത്തിപ്പുകാരുടെ തന്ത്രം. കത്തോലിക്കാസഭയുടെ പഠനങ്ങള്‍ മുഴുവന്‍ തെറ്റാണെന്നു പറഞ്ഞുതുടങ്ങുന്ന പ്രസംഗങ്ങള്‍ മുഴുവന്‍ പുതിയ ഇമ്മാനുവേല്‍, രക്ഷകന്‍, അവതരിക്കുമെന്നും ലോകാവസാനം അടുത്തുവെന്നും ആവര്‍ത്തിച്ചു പറഞ്ഞ് അതിനൊരുങ്ങുവാനുള്ള ആഹ്വാനത്തില്‍ ചെന്നെത്തും. ഈ ഒരുക്കത്തിന്റെ ഭാഗമായി സ്വത്തുക്കളെല്ലാം വിറ്റ് എംപറര്‍ ട്രസ്റ്റില്‍ ഏല്‍പിക്കണം. മറ്റുള്ളവരെകൂടി വിളിച്ചുകൊണ്ടുവരണം. വരാത്തവരെ ഉപേക്ഷിക്കണം. ഇങ്ങനെ ചെയ്യാത്തവരെ സമ്മര്‍ദ്ദവും ഭീഷണിയും ഉപയോഗിച്ച് സാവധാനത്തില്‍ തങ്ങളുടെ വരുതിയില്‍ ആക്കും. ഇതാണ് ട്രസ്റ്റ് നടത്തിപ്പുക്കാരുടെ പതിവുരീതി.

One Comment

  1. vinod

    February 7, 2014 at 11:52 am

    the informations about the emporer immanuel trust is really shocking. if possible add some statements from the side of priests and others those who returned to the truth

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>