• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

എംപറര്‍ കൂടാരത്തില്‍ അവളാണ് താരം

By on February 7, 2014
Emparar 2

ഇരിങ്ങാലക്കുട: എംപറര്‍ കൂടാരത്തിലെ സര്‍വ സാന്നിധ്യമായി ഒരു സ്ത്രീയുണ്ട്. സ്ഥാപക നേതാവിന്റെ വലംകയ്യാണ് ഈ സ്ത്രീയെന്ന് തിരിച്ചു പോന്നവര്‍ പറയുന്നു. ഈ സ്ത്രീയാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്.
കൂടാരത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായ സംവിധാനങ്ങളോടെ രണ്ടു കിടപ്പുമുറികളുള്ള എസി വീടുകളുണ്ട്. ഒന്ന്, വൈറ്റ് ഹൗസ്. മറ്റൊന്ന്, റോസ് ഹൗസ്. വൈറ്റ് ഹൗസ് മാതാവിന്റെ ആലയമാണത്രെ. റോസ് ഹൗസിലാണ് സ്ഥാപകനും സ്ത്രീയും താമസിക്കുന്നതെന്നു തിരിച്ചു പോന്നവര്‍ പറയുന്നു. ഈ സ്ത്രീക്ക് ഒന്നര വയസുള്ള പെണ്‍കുട്ടിയുണ്ട്. പേര് – സാറായേല്‍. ഏല്‍ – എന്നാല്‍ ദൈവം എന്നര്‍ത്ഥം. ഈ പെണ്‍കുട്ടിയുടെ പിതൃത്വത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഒട്ടേറെ നിഗൂഢതകളിലേക്കും രഹസ്യങ്ങളിലേക്കും നയിക്കുന്നവയാണ്.
കര്‍ശനമായ
നിയമങ്ങള്‍
ആരെയും ശ്വാസം മുട്ടിക്കുന്ന കര്‍ശനമായ നിയമങ്ങള്‍ ഏറെയുണ്ട് കൂടാരത്തില്‍. ധ്യാനത്തിലും പ്രാര്‍ഥനയിലും പങ്കെടുക്കുന്ന അംഗങ്ങള്‍ ആരും ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യാന്‍ പാടില്ല. ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ല. എല്ലാ കാര്യങ്ങളും സ്ഥാപകര്‍ മൈക്കിലൂടെ വിളിച്ചു പറയും. അത് അനുസരിക്കുകയേ നിര്‍വാഹമുള്ളൂ. തന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തവരെ ദുരാത്മാക്കളെ അയച്ച് നശിപ്പിക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കാറുണ്ട്.

12 അഭിഷിക്തര്‍
ഒരാളെ ‘അച്ചന്‍’ ആക്കി!
തന്റെ കൂടെയുള്ള സ്ത്രീ പ്രസവിച്ച കുഞ്ഞിനെ സ്ഥാപകന്‍ തന്നെയാണ് ‘മാമ്മോദീസ’ മുക്കിയത്! ഈയിടെ കൂടാരത്തില്‍ വന്നുകൊണ്ടിരിക്കുന്നവരില്‍ നിന്ന് പന്ത്രണ്ടുപേരെ കൈവെപ്പ് നടത്തി അഭിഷിക്തരാക്കി! ഒരാളെ കുപ്പായമിടിച്ച് ‘അച്ചന’ാക്കി! എല്ലാം ഈ റിട്ടയേര്‍ഡ് അധ്യാപകന്‍ തന്നെയാണ് നടത്തിയത്.

ആധ്യാത്മിക പരിവേഷം
വെറും കാപട്യം
എംപറര്‍ കൂടാരത്തിലുണ്ടെന്നു പ്രചരിപ്പിച്ചിരുന്ന ആധ്യാത്മികാന്തരീക്ഷം വെറും തട്ടിപ്പാണെന്നാണ് തിരിച്ചു പോന്നവരുടെ സാക്ഷ്യം. ആദ്യകാലങ്ങളില്‍ ആരാധനയ്ക്കും കുര്‍ബാനയ്ക്കും കൊടുത്തിരുന്ന പ്രാധാന്യം പൂര്‍ണമായി ഒഴിവാക്കിക്കഴിഞ്ഞു. ഇതോടെ വന്നവരൊക്കെ ദിശാബോധം നഷ്ടപ്പെട്ടരായി. വൈദികര്‍ക്ക് പ്രത്യേക ജോലിയൊന്നുമില്ലാതായി. അവരും കടുത്ത ആശയക്കുഴപ്പത്തിലായി. സാവധാനത്തില്‍ സമൂഹത്തില്‍ ഉരുണ്ടുകൂടിയ ആശയക്കുഴപ്പങ്ങളും ആശങ്കകളും വൈദികരുടെ പിന്‍ബലവും കൂടിയായപ്പോള്‍ അണപൊട്ടിയൊഴുകിയതാണ് ഇത്രയും പേരുടെ കൂട്ട തിരിച്ചുവരവിന് ഇടയാക്കിയത്.

കൂട്ടമരണം
നടന്നപ്പോള്‍
എംപറര്‍ പ്രസ്ഥാനത്തിലെ ഏതാനും പേര്‍ സമീപകാലത്ത് അപകടത്തില്‍ മരിച്ച നിര്‍ഭാഗ്യകരമായ സംഭവമുണ്ടായി. ഇപ്പോള്‍ തിരിച്ചുപോന്നവര്‍ അതിനുള്ള ആലോചന തുടങ്ങിയ കാലമായിരുന്നു അത്. ഇതറിഞ്ഞ സ്ഥാപകന്‍, ഒറ്റുകാര്‍ മരിക്കുമെന്നും നശിക്കുമെന്നും പ്രസംഗിച്ചു.
തങ്ങളുടെ പ്രിയപ്പെട്ടവര്‍ മരിച്ചപ്പോള്‍ മനസുതുറന്നു അവര്‍ക്കുവേണ്ടി കരയാന്‍പോലും ബന്ധുക്കള്‍ക്ക് വിലക്കുണ്ടായിരുന്നുവത്രെ. ഈ ക്രൂരതയും തിരിച്ചു പോരാനുള്ള തങ്ങളുടെ തീരുമാനത്തിനു പ്രേരകമായെന്ന് ഇവര്‍ പറയുന്നു.

One Comment

  1. johnson poovathumkal

    February 8, 2014 at 4:10 pm

    this is the first time i am seeing this site. excellent. thank u

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>