താന്‍ പ്രവാചകനെന്ന് അവകാശവാദം

By on February 7, 2014
Emparar 3

ബൈബിള്‍ വാക്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ അതിസമര്‍ഥനാണ് സ്ഥാപകനേതാവെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. താന്‍ പ്രവാചകനാണെന്നാണ് സ്ഥാപകന്റെ അവകാശവാദം. ഇതിനെ കണ്ണടച്ച് വിശ്വസിപ്പിക്കാനുള്ള സര്‍വ്വ തന്ത്രങ്ങളും ഇവിടെ അരങ്ങേറുന്നു. തന്നോടൊപ്പമുള്ള സ്ത്രീ ഹവ്വയാണെന്നും അവരിലൂടെയാണ് രക്ഷകന്‍ പിറക്കുകയെന്നും അനുയായികളെ ബോധ്യപ്പെടുത്തുന്നു.
വേദനിക്കുന്ന
പരിശുദ്ധാത്മാവ്
കൂടാരസ്ഥാപകന്‍ എഴുതിയ പുസ്തകത്തിന്റെ പേരാണിത്. പരിശുദ്ധാത്മാവിനെപ്പറ്റിയുള്ള ഈ പുസ്തകത്തില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. പരിശുദ്ധാത്മാവ് കത്തോലിക്കാ സഭയില്‍ ഇല്ലെന്നാണ് കൂടാരത്തിന്റെ വെളിപ്പെടുത്തല്‍; ഉളളത് കൂടാരത്തില്‍ മാത്രം.
പുറത്തുപോയവരോട്
അയിത്തം
കൂടാരം വിട്ടുപോകുന്നവര്‍ സാത്താന്റെ സന്തതികളാണെന്നാണ് സ്ഥാപകന്‍ പറയുക. അവരോട് ആരും മിണ്ടരുത്; ബന്ധപ്പെടരുത്.
വിവാഹം പാടില്ല,
ഗര്‍ഭിണിയാകരുത് !
എംപറര്‍ കൂടാരത്തില്‍ അകപ്പെടുന്നവര്‍ നേരിടുന്ന പീഡനങ്ങളില്‍ ഏറ്റവും ഭീകരമായത് വിവാഹവും ഗര്‍ഭധാരണവും സംബന്ധിച്ച നിബന്ധനകളാണ്. ദൈവത്തിന്റെ സൃഷ്ടികര്‍മം കഴിഞ്ഞു. ലോകാവസാനം അടുത്തിരിക്കുന്നതിനാല്‍ ഇനിയാരും വിവാഹം കഴിക്കുകയോ മക്കള്‍ക്ക് ജന്മം നല്‍കുകയോ ചെയ്യരുത്. ഇനി ആരെങ്കിലും കുഞ്ഞുങ്ങളെ പ്രസവിച്ചാല്‍ ആ കുഞ്ഞുങ്ങള്‍ പിശാചിന്റെ സന്തതികളായിരിക്കുമെന്നാണ് സ്ഥാപകന്‍ അംഗങ്ങളെ പറഞ്ഞു ധരിപ്പിക്കുന്നത്. അതിനാല്‍ ഇവിടെയെത്തുന്ന ഗര്‍ഭിണികളെ ഭ്രൂണഹത്യയ്ക്ക് പരോക്ഷമായി പ്രേരിപ്പിക്കുന്നു. വിവാഹബന്ധങ്ങളില്‍ നിന്ന് വേര്‍പ്പെടുത്തുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒട്ടേറെ വിവാഹമോചനങ്ങളും ഭ്രൂണഹത്യകളും അങ്ങനെയാണ് നടന്നിട്ടുള്ളത്. ഈ കര്‍ശന നിര്‍ദ്ദേശങ്ങള്‍പോലും അംഗീകരിച്ചു പോന്ന സ്ത്രീഅംഗങ്ങള്‍ വൈകിയാണ് അക്കാര്യം അറിഞ്ഞത്: സ്ഥാപകന്റെ വലംകയ്യായ സ്ത്രീ ഗര്‍ഭം ധരിക്കുകയും ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ഇതു കൂട്ടാമയ്മകളില്‍ മുറുമുറുപ്പുണ്ടാക്കിയപ്പോള്‍ അതിനുള്ള മറുപടി ഇതായിരുന്നു : ജനിക്കാനിരിക്കുന്ന കുഞ്ഞ് രക്ഷകനാണ്, ഇമ്മാനുവലാണ്. പക്ഷേ, പിറന്നത് പെണ്‍കുഞ്ഞായിപ്പോയെന്നത് മറ്റൊരു കൗതുകമായി. ഇപ്പോള്‍ പറയുന്നത്, രക്ഷകന്‍ പിറക്കാനിരിക്കുന്നതേയുള്ളൂ എന്നാണ്.
കുട്ടികളുടെ
വിദ്യാഭ്യാസം
ആദ്യകാലത്ത് എംപറര്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുടെ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാന്‍ അനുവദിച്ചിരുന്നില്ല. പിന്നീട് അനുവദിക്കുകയായിരുന്നു. അവിടെ നിന്നുള്ള നിരവധി കുട്ടികള്‍ ആളൂര്‍ ആര്‍എംഎച്ച്എസിലാണ് പഠിക്കുന്നത്.
ഭയത്തിന്റെയും സംശയത്തിന്റെയും കുറ്റബോധത്തിന്റെയും സമൂഹത്തില്‍ നിന്നു ഒറ്റപ്പെട്ടവരാണെന്ന അപകര്‍ഷതാ ബോധത്തിന്റെയും ഇരകളാണ് മിക്ക വിദ്യാര്‍ഥികളുമെന്ന് സ്‌കൂളിലെ അധ്യാപകര്‍ പറയുന്നു. പലതരത്തിലുള്ള ലൈംഗീക വൈകൃതങ്ങള്‍ക്കും അടിമകളാകുന്നുവെന്നും പരാതിയുണ്ട്.

3 Comments

 1. lionaljohn

  February 7, 2014 at 7:38 am

  Like

 2. George Joseph

  February 11, 2014 at 12:42 pm

  സമ്പൂര്‍ണ്ണ സാക്ഷര കേരളത്തിലെ വിവരദോഷികള്‍കാര്യസാദ്ദ്യത്തിനായിഓടിനടക്കുന്നു.അചഞ്ചലമായക്രിസ്തുവിശ്വാസം,അതില്ലാതെഒരുവനും രക്ഷപ്രാപിക്കയില്ല…..സഭയോട്‌ചേര്‍ന്നുള്ള യാത്ര അതാണ് രക്ഷയുടെമാര്‍ഗം..

 3. vimala

  May 5, 2014 at 4:05 am

  it si very good send this all the parish

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>