പഠനത്തില്‍ ശ്രദ്ധിക്കാന്‍ കൊച്ചു കൊച്ചു കാര്യങ്ങള്‍

By on June 2, 2016
children

ലിജോ ലോനു

ഫെബ്രുവരി മാസം മുതല്‍ കേരളത്തിലെ മാതാപിതാക്കള്‍ക്ക് ടെന്‍ഷന്റെ കാലമാണ്. കുട്ടികളുടെ വിദ്യാഭ്യസത്തെക്കുറിച്ചുള്ള ആകുലതകളാണ് ഇതിലേറെയും. എവിടെ പഠിപ്പിക്കണം എന്ത് പഠിപ്പിക്കണം എങ്ങനെ പഠനനിലവാരം ഉയര്‍ത്താം എന്തെല്ലാം സൗകര്യങ്ങള്‍ വേണം തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള നെട്ടോട്ടത്തിന്റെ കാലമാണ് ജൂണില്‍ ക്ലാസുകള്‍ ആരംഭിക്കും വരെ, ചിലപ്പോള്‍ അതിനുശേഷവും.
ഒരു വ്യക്തി നേടിയ വിദ്യാഭ്യാസം എന്നത് ഉത്തരകടലാസുകള്‍ വഴി അവര്‍ നേടിയ മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ വിലയിരുത്തുക എളുപ്പമല്ല. അത് ഒരു ഘടകം മാത്രമാണ്. എന്നാല്‍ ആവശ്യമായ സാഹചര്യങ്ങളില്‍ അനുയോജ്യമായ രീതിയില്‍ ഈ അറിവ് ഉപയോഗപ്പെടുത്താന്‍ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം.
ഓരോരുത്തര്‍ക്കും അവരവരുടെ സ്വഭാവത്തിനും താത്പര്യത്തിനും അനുയോജ്യമായ മേഖലകള്‍ കണ്ടെത്തി അവിടെ തങ്ങളുടെ മിടുക്ക് തെളിയിക്കുക എന്നതിലാണ് ശ്രദ്ധിക്കേണ്ടത്.
ഒരു കുട്ടിയുടെ പഠന നിലവാരം നാല് പ്രധാന കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
1. കുട്ടിയുടെ വ്യക്തിത്വം :- സ്വഭാവത്തിലും പെരുമാറ്റത്തിലും ഉള്ള നന്മകളും വൈകല്യങ്ങളും പഠനത്തെ സ്വാധീനിക്കും.
2. കുട്ടിയുടെ കുടുംബം :- മാതാപിതാക്കളെയും കുടുംബാംഗങ്ങളുടെ മാതൃക, പ്രോത്സാഹനം, ശ്രദ്ധ, സമാധാന പൂര്‍ണ്ണമായ അന്തരീക്ഷം എന്നിവ പ്രധാനമാണ്.
3. പഠിക്കുന്ന വിദ്യാലയം :- വിദ്യാര്‍ഥികളുടെ കഴിവുകള്‍ കണ്ടെത്താനും കഴിവും മനസുമുള്ള അധ്യാപകരും സാഹചര്യങ്ങളും ഉള്ള വിദ്യാലയവും വളരെ പ്രാധാനപ്പെട്ടതാണ്.
4. മാധ്യമങ്ങളുടെ പലവിധ സ്വാധീനം :- കുട്ടികള്‍ ഉപയോഗിക്കുന്ന മാധ്യമങ്ങള്‍ അവരുടെ പഠനത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട് അതിലൂടെ വരുന്ന കാഴ്ചകളും അറിവുകളും വളരെ സ്വാധീനിക്കുന്നവയാണ്.
പഠനം എഴുപ്പമാക്കാന്‍
പല വഴികള്‍
1. സമയ ക്രമീകരണം :-
ചില കുട്ടികള്‍ വളരെയധികം സമയം പഠനത്തിനായി ചിലവഴിക്കുന്നു. എന്നാല്‍ ഉപകാരമില്ലാത്ത അവസ്ഥ. രാവിലെ രണ്ട് മണിക്കൂറും വൈകീട്ട് നാല് മണിക്കൂറും സമയം കരുതിയാല്‍ പഠനവും ഹോം വര്‍ക്കും കൃത്യമായി നടക്കും. അത് സമയം ക്രമീകരിച്ച് നടത്തണം എന്ന് മാത്രം. ഓരോ ദിവസവും ക്ലാസില്‍ നന്നായി ശ്രദ്ധിച്ചാല്‍ പകുതി പഠനം കഴിഞ്ഞു. ദിവസവും പഠിപ്പിച്ചവ ഒന്ന് ഉറപ്പിക്കാനുള്ള സമയം വീട്ടില്‍ കൃത്യമായി ക്രമീകരിക്കുക.
2. പഠനം രസകരമാക്കുക :-
ഓരോ കുട്ടികളുടെയും അഭിരുചികളോട് അനുരൂപപ്പെടുത്തി പഠനം ക്രമീകരിക്കുക. സാമൂഹ്യശാസ്ത്ര വിഷയങ്ങള്‍ പഠിക്കുമ്പോള്‍ വര്‍ഷങ്ങളും കാലങ്ങളും സംഭവങ്ങളും പരിചിതമായ കോഡുകളുമായി ബന്ധപ്പെടുത്താം. ഉദാഹരണത്തിന് ,െശ, േഎന്നിങ്ങനെ അക്ഷരങ്ങളില്‍ തുടങ്ങുന്ന മൂന്നു പാരഗ്രാഫാണ് പഠിക്കാമുള്ളതെങ്കില്‍ മെശി േഎന്ന വാക്കിനോട് ബന്ധിപ്പിക്കാം.
ഇഷ്ടപ്പെട്ട വിശുദ്ധനോട് അതിനെ ബന്ധിപ്പിച്ചാല്‍ കൂടുതല്‍ എളുപ്പമായി. സയന്‍സിന്റെ തിയറികളുടെ പ്രായോഗിക വശങ്ങളും അനുദിന ജീവിതത്തിലെ സ്വാധീനവും മനസിലാക്കിയാല്‍ പഠിക്കാന്‍ എളുപ്പമാണ്. കണക്ക് സൂത്രവാക്യങ്ങള്‍ എഴുതി പഠിക്കുകയും അതിനുള്ള പ്രായോഗിക പ്രായോഗിക വഴികണക്കുകള്‍ ചെയ്ത് പഠിക്കുകയുമാണ് എളുപ്പം.
ഭാഷാ പഠനം പാഠപുസ്തകത്തിന് അപ്പുറത്തേക്ക് എത്തണം. സാഹിത്യ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ അവസരം ഉണ്ടാകണം. അത് ധാര്‍മീക മൂല്യം നല്‍കുന്നതാകുമ്പോള്‍ ഏറ്റവും നല്ലത്.
3. ആവശ്യമായ വിശ്രമം :-
പഠനത്തിന്റെ തിരക്കിനിടയില്‍ ഉറക്കത്തിന് കുറവ് വരാതിരിക്കാനും ആവശ്യ ഉല്ലാസം കിട്ടാനും സമയമുണ്ട് എന്നത് ഉറപ്പാക്കുക. ഓരോ അരമണിക്കൂറിലും എന്തെങ്കിലും ഉല്ലാസ പ്രദമായ കാര്യങ്ങള്‍ രണ്ടോ മൂന്നോ മിനിറ്റ് നേരത്തേക്ക് ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
4. ട്യൂഷന്‍ :-
മാതാപിതാക്കള്‍ ഉത്തരവാദിത്വം ഏറ്റെടുക്കാതെ എല്ലാം ട്യൂഷ്യന്‍ ടീച്ചറെ ഏല്‍പിക്കുന്ന അവസ്ഥ കൂടുന്നുണ്ട്. സ്‌കൂളില്‍ നിന്ന് അടുത്ത സ്‌കൂളിലേക്ക് എന്ന അവസ്ഥയിലാകരുത് ട്യൂഷ്യന്‍. ബുദ്ധിമുട്ടുള്ള വിഷയങ്ങളില്‍ മാത്രം ട്യൂഷന്‍ സ്വീകരിക്കുക. നന്നായി നടക്കുന്ന കമ്പൈന്റ് സ്റ്റഡി ട്യൂഷ്യന്റെ ഗുണം ചെയ്യും.
5. അധ്യാപകരുമായി നല്ല ബന്ധം പുലര്‍ത്തുക :-
വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകരുമായി നല്ല ബന്ധം വേണം. അധ്യാപകരെ സ്‌നേഹിച്ചാലെ അവര്‍ പഠിപ്പിക്കുന്ന വിഷയങ്ങളെയും സ്‌നേഹിക്കാനാകൂ. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും അത് ഉപകാരപെടും.
6. അഭിരുചിക്കനുസരിച്ച്
പഠനം :-
ഓരോ വ്യക്തിയിലെയും കഴിവുകള്‍ വ്യത്യസ്തമാണ്. ചില കുട്ടികള്‍ ചില വിഷയങ്ങള്‍ പഠിക്കുന്നതില്‍ അല്‍പം പുറകിലായിരിക്കും. ചില വിഷയങ്ങളില്‍ അതുല്യമായ പ്രാവീണ്യം കാണിക്കും. അത് അവന്റെ അഭിരുചിയാണെന്നു മനസിലാക്കി അതില്‍ പ്രേത്സാഹനം നല്‍കുക.
ക്ലാസിലെ വെറും സമയങ്ങളില്‍ വഴിയില്‍ കണ്ട വാഹനങ്ങളുടെ ചിത്രം വരച്ചിരുന്ന ഒരു കുട്ടിയെ അറിയാം. ഒരു അധ്യാപകന്‍ അവനെ പ്രോത്സാഹിപ്പിച്ചു. ഇന്നവന്‍ മഹീന്ദ്ര കമ്പനിയുടെ പുതിയ വാഹനങ്ങള്‍ക്ക് രൂപം നല്‍കുന്ന ജോലിയിലാണ്.
പഠനം ദൈവം നല്‍കുന്ന താലന്തുകളെ വളര്‍ത്തുന്നതിലേക്കാകട്ടെ.
7. വ്യക്തിത്വം രൂപീകരിക്കണം :-
അവസാനത്തേതും ഏറ്റവും പ്രധാനമായതും ഇതാണ്. വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം വ്യക്തിത്വ രൂപീകരണമാണ്.
വേദപാഠത്തിനും അനുബന്ധ കാര്യങ്ങള്‍ക്കും നല്‍കേണ്ട സമയത്തിന് പ്രാധാന്യം നല്‍കുക. ദിവസവും കുര്‍ബാനയില്‍ പങ്കുചേരാന്‍ സമയം കണ്ടെത്തുക.
നന്മനിറഞ്ഞ ഒരു മനഃസാക്ഷി രൂപീകരിക്കാന്‍ വേണ്ടതായ സാഹചര്യം ഒരുക്കുക. കഴിവിനും അപ്പുറത്തേക്ക് വിരല്‍ ചൂണ്ടി, അനാവശ്യ സമ്മര്‍ദ്ദം നല്‍കി കുട്ടികളെ ബുദ്ധിമുട്ടിക്കാതിരിക്കുക.
പഠനം എന്നത് പരീക്ഷകളില്‍ തീരേണ്ട ഒന്നല്ല. അത് മനസാക്ഷിയിലും വ്യക്തിത്വത്തിലും പ്രതിഫലിക്കേണ്ടതാണ്. അതിന് കുട്ടികള്‍ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും ഒരുമിച്ച് ഇടപെടണം.
കൂട്ടായ ഈ പരിശ്രമവും പ്രോത്സാഹനവുമാണ് വിദ്യാഭ്യാസ സമ്പന്നമായ വ്യക്തിത്വത്തിനുള്ള പുതുതലമുറയുടെ രൂപീകരണത്തിന് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>