ന്യൂനപക്ഷ അവകാശങ്ങളും ആനുകൂല്യങ്ങളും ഔദാര്യമല്ല; അവകാശമാണ്: മാര്‍ പോളി കണ്ണൂക്കാടന്‍

By on December 2, 2019
bishop

ന്യൂനപക്ഷ അവകാശങ്ങളും ആനുകൂല്യങ്ങളും ഔദാര്യമല്ല; അവകാശമാണ്: മാര്‍ പോളി കണ്ണൂക്കാടന്‍
കേരളത്തിലെ ക്രൈസ്തവ സമൂഹം വിവിധ തരത്തില്‍ പിന്നോക്കാവസ്ഥ നേരിടുന്ന ഒരു സമൂഹമായി മാറിയിരിക്കുയാണ്. കേരള സംസ്ഥാനം രൂപീകരിക്കപ്പെടുമ്പോള്‍ കേരളത്തിലെ രണ്ടാമത്തെ വലിയ സമുദായമായിരുന്ന ക്രൈസ്തവ ജനസംഖ്യ ഇപ്പോള്‍ വെറും 18.38% ആയി കുറഞ്ഞിരിക്കുന്നു. കേരള ഗവണ്‍മെന്റിന്റെ അിിൗമഹ ഢശമേഹ
ടമേശേേെശര െഞലുീൃ േ പ്രകാരം 2012 ലെയും 2017ലെയും ജനനനിരക്ക് താരതമ്യം ചെയ്യുമ്പോള്‍ മുസ്ലീം സമുദായത്തില്‍ 11.1% വര്‍ദ്ധനയും ഹൈന്ദവ സമുദായത്തില്‍ 2.8% വര്‍ദ്ധനയും രേഖപ്പെടുത്തി കാണുന്നു. എന്നാല്‍, 2012-2017 വര്‍ഷങ്ങള്‍ക്കിടയില്‍ ക്രൈസ്തവ സമൂഹത്തില്‍ 3.64% ജനനനിരക്ക് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നകാര്യം നമ്മെ ഏവരെയും ഗൗരവമായി ചിന്തിപ്പിക്കേണ്ടതുണ്ട്.
തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. തൊഴിലില്ലായ്മയുടെ ദേശീയ ശരാശരി 6% മാത്രമാണെങ്കില്‍, കേരളത്തിലേത് 10.67% ആണ്. ഇതില്‍തന്നെ ഏറ്റവുമധികം തൊഴിലില്ലായ്മ നിലനില്‍ക്കുന്നത് ക്രൈസ്തവരുടെ ഇടയിലാണ്. കൂടാതെ തൊഴില്‍ ലഭിക്കുന്നവരില്‍തന്നെ പലര്‍ക്കും തങ്ങളുടെ വിദ്യഭ്യാസത്തിന് അനുയോജ്യമായ തൊഴില്‍ ലഭിക്കുന്നില്ല എന്നതും വസ്തുതയാണ്. കേരളത്തിലെ ക്രൈസ്തവര്‍ സര്‍ക്കാര്‍ ജോലികളോട് വേണ്ടത്ര ആഭിമുഖ്യം കാണിക്കുന്നില്ല. സര്‍ക്കാര്‍ ജോലികള്‍ ഉപജീവനമാര്‍ഗ്ഗത്തോടൊപ്പം ഭരണസംവിധാനത്തിലുള്ള പങ്കാളിത്തം കൂടിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ക്രൈസ്തവ യുവതീയുവാക്കന്മാര്‍ സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കാന്‍ പ്രോത്സാഹിപ്പിക്കണം.
ഏറ്റവുമധികം പ്രവാസികളുള്ള ഒരു സമൂഹമാണ് ക്രൈസ്തവരുടേത്. നാട്ടില്‍ നല്ല ജോലി ലഭിക്കാത്തതുകൊണ്ടാണ് പലരും വിദേശത്ത് ജോലിക്കായി പോകുവാന്‍ നിര്‍ബന്ധിതരാകുന്നത്. തൊഴില്‍ രംഗത്തെ ചൂഷണങ്ങള്‍, തൊഴിലിലെ സുരക്ഷിതത്വമില്ലായ്മ, കുടുംബത്തില്‍നിന്നകന്ന് നില്‍ക്കുന്നത്‌കൊണ്ടുള്ള മാനസിക-വൈകാരിക പ്രശ്‌നങ്ങള്‍, ആത്മീയ രംഗത്ത് സംഭവിക്കുന്ന തീഷ്ണതയില്ലായ്മ ഇവയെല്ലാം പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്.
ക്രൈസ്തവരുടെ പരമ്പരാഗത തൊഴില്‍ മേഖലയായ കൃഷി ഗുരുതരമായ പ്രശ്‌നങ്ങളെ അഭിമുഖീകരക്കുന്നു. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവ്, വ്യാപകമായ കൃഷിനാശം, വന്യമൃഗങ്ങളുടെ രൂക്ഷമായ ശല്യം, സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും നിര്‍ത്തലാക്കിയത് എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ കാര്‍ഷിക പ്രതിസന്ധി വളരെ രൂക്ഷമായിരിക്കുന്നു. തന്‍മൂലം ഉണ്ടായിട്ടുള്ള കടബാധ്യത ക്രൈസ്തവര്‍ അനുഭവിക്കുന്ന വലിയ പ്രതിസന്ധിയാണ്.
ക്രൈസ്തവ സമൂഹത്തില്‍ പല പുരുഷന്മാരും വിദ്യാഭ്യാസപരമായി സ്ത്രീകളേക്കാള്‍ താഴ്ന്ന നിലവാരത്തിലാണെന്നതും സ്ത്രീകള്‍ക്ക് ധാരാളം തൊഴിലവസരങ്ങളും ഉയര്‍ന്ന ശമ്പളവും ലഭിക്കുന്നുവെന്നതും അനുയോജ്യമായ ജീവിതപങ്കാളികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതരസമുദായങ്ങളില്‍പ്പെട്ടവരുമായി പ്രണയബന്ധത്തിലാവുകയും മാതാപിതാക്കളെയും കുടുംബത്തെയും സഭയെയും നിഷ്‌കരുണം ഉപേക്ഷിച്ചു പോകുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണവും കൂടികൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ കെണിയൊരുക്കി കാത്തിരിക്കുന്ന തീവ്രവാദി പ്രസ്ഥാനങ്ങളും നിലവിലുണ്ടെന്നത് സസൂക്ഷ്മം ശ്രദ്ധിക്കേണ്ടതാണ്. വിവിധ ക്രൈസ്തവ വിഭാഗങ്ങളിലായി അനേകായിരം പെണ്‍കുട്ടികള്‍ സമീപവര്‍ഷങ്ങളില്‍ ഇത്തരത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍, ഉപേക്ഷിക്കപ്പെട്ടവരും വിധവകളുമായ സ്ത്രീകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ്, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ അടിമത്തം എന്നിവയും ക്രൈസ്തവ സമൂഹത്തെ കാര്‍ന്നുതിന്നുന്ന പ്രശ്‌നങ്ങളാണ്.
രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃനിരയിലേക്ക് കടന്നുവരുന്ന ക്രൈസ്തവരുടെ എണ്ണവും വളരെ വിരളമാണ്. ഇത് സമുദായത്തിന്റെ രാഷ്ട്രീയ സ്വാധീനം കുറയാന്‍ കാരണമാകുന്നു. മുന്‍കാലങ്ങളെക്കാള്‍ കൂടുതലായി ക്രൈസ്തവ സമുദായം മാധ്യമങ്ങളിലൂടെയും മറ്റും ആസൂത്രിതമായി ആക്രമിക്കപ്പടുകയും അപഹസിക്കപ്പെടുകയും ചെയ്യുന്നതും, ക്രൈസ്തവവിശ്വാസവും ആചാരങ്ങളും വലിച്ചിഴക്കപ്പെടുകയും ചെയ്യുന്ന ആപല്‍ക്കരമായ സ്ഥിതിവിശേഷവും സംജാതമായിട്ടുണ്ട്.
നിലനില്‍പ്പ് തന്നെ അപകടത്തിലായികൊണ്ടിരിക്കുന്ന സമൂഹങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ രൂപീകരിച്ച ന്യൂനപക്ഷക്ഷേമ വകുപ്പിലൂടെ നിരവധി ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. നിലവില്‍ 4700 കോടി രൂപയുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളാണ് കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ വേറെയുണ്ട്. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, വിദ്യാഭ്യാസ വായ്പ പദ്ധതി, സൗജന്യ പരിശീലന കേന്ദ്രങ്ങള്‍, ഭവന നിര്‍മ്മാണ പദ്ധതി, കുറഞ്ഞ പലിശക്ക് ലഭ്യമാക്കാവുന്ന വിവിധ ലോണുകള്‍, സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള സഹായം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സ്‌കീമുകളും പദ്ധതികളും നിലവിലുണ്ട്. എന്നാല്‍, ക്രൈസ്തവരായ നമുക്ക്, സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളെ പറ്റിയോ, ആനുകൂല്യങ്ങളെപ്പറ്റിയോ വ്യക്തമായ അറിവോ, അവബോധമോ ലഭിക്കുന്നില്ല. അവ ഉപയോഗപ്പെടുത്താന്‍ കാര്യക്ഷമമായ പരിശ്രമങ്ങളോ, സംവിധാനങ്ങളോ ഇല്ല. കൂടാതെ ഇത്തരം അവകാശങ്ങള്‍ വളരെ ആസൂത്രിതമായി നമ്മില്‍നിന്നും മാറ്റിയെടുത്ത് സ്വന്തമാക്കുന്ന സംവിധാനങ്ങളെയും നാം തിരിച്ചറിയണം. ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ നടത്തിപ്പുകളിലുള്ള ഗൗരവമായ അസന്തുലിതാവസ്ഥയും ക്രൈസ്തവ പ്രാതിനിധ്യകുറവും ഗൗരവമായ വിഷയങ്ങളായി കണ്ട് സര്‍ക്കാര്‍ പരിഹരിക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷക്ഷമപദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ജനസംഖ്യാനുപാതികമായിട്ടാണ് വിതരണം ചെയ്യുന്നതെങ്കില്‍, കേരളത്തില്‍ തികച്ചും വിവേചനപരമായിട്ടാണ് പല പദ്ധതികളും നടപ്പിലാക്കി വരുന്നത്. ഇത് ചോദ്യം ചെയ്യപ്പെടുകയും തിരുത്തുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ, ന്യൂനപക്ഷക്ഷേമസമിതികളില്‍ ക്രൈസ്തവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കപ്പെടുകയും വേണം. ന്യൂനപക്ഷ അവകാശങ്ങളും ആനുകൂല്യങ്ങളും ക്രൈസ്തവര്‍ക്ക് ജനസംഖ്യാനുപാതികമായി ലഭിക്കുകയെന്നത് ഏതെങ്കിലും തരത്തിലുള്ള ഔദാര്യമല്ല, മറിച്ച് അവകാശമാണ്.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ വിതരണത്തില്‍ ക്രൈസ്തവ സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. അതോടൊപ്പം ന്യൂനപക്ഷക്ഷേമപദ്ധതികളെപ്പറ്റി ക്രൈസ്തവര്‍ക്കിടയില്‍ കൂടുതല്‍ ബോധവല്‍ക്കരണം ഉണ്ടാകുന്നതിനും ഫലപ്രദമായി അവ ഉപയോഗപ്പെടുത്തുന്നതിനും ഉള്ള സംവിധാനങ്ങളും നാം സംഘടിപ്പിക്കണം.
ഇതിന് ഒരുക്കമായി നടന്ന ചര്‍ച്ചകളുടെയും വിചിന്തനങ്ങളുടെയും വെളിച്ചത്തില്‍ രൂപതാതലത്തില്‍ താഴെപറയുന്ന നടപടികള്‍ നടപ്പില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുകയാണ്:
1. ക്രൈസ്തവ സമുദായത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ ലക്ഷ്യം വച്ച് ന്യൂനപക്ഷാവകാശങ്ങള്‍, പഠനം, തൊഴില്‍, സാമ്പത്തിക സഹായം എന്നീ മേഖലകളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തി ക്രൈസ്തവ സമുദായത്തെ പ്രത്യേകിച്ച് നമ്മുടെ യുവതലമുറയെ ശാക്തീകരിക്കുന്നതിന് ‘എീൃൗാ ളീൃ വേല ജൃീലേരശേീി മിറ ജൃീാീശേീി ീള ഇവൃശേെശമി ങശിീൃശ്യേ ഞശഴവെേ’ എന്ന പേരില്‍ പുതിയ ഒരു സംവിധാനത്തിന് നമ്മുടെ രൂപതയില്‍ 2020 ജനുവരി മുതല്‍ രൂപം നല്‍കുകയാണ്.
2. സ്‌കോളര്‍ഷിപ്പുകള്‍, തൊഴില്‍സാധ്യതകള്‍, പഠനസൗകര്യങ്ങള്‍ മറ്റ് ഗവണ്‍മെന്റ് സഹായങ്ങള്‍ എന്നിവയെക്കുറിച്ച് അറിവ് നല്‍കുന്നന്നതിന് ഉപദേശക സമിതി, ലീഗല്‍സെല്‍, ടീച്ചിങ്ങ് ടീം, വിദ്യഭ്യാസ സ്ഥാപനം – ഇടവക എന്നീ തലങ്ങളിലെ ഹെല്‍പ് ഡെസ്‌ക്കുകള്‍ മുതലായവ ഈ ഫോറത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് രൂപതാതലത്തില്‍ ഒരു ഓഫീസും അതിനായി ഒരു ഡയറക്ടറെയും ഇതോടൊപ്പം നിയമിക്കുന്നതാണ്.
3. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന ന്യായമായ അവകാശങ്ങള്‍ വിവേചനങ്ങളില്ലാതെ സ്ഥിരീകരിക്കുന്നതിന് ആവശ്യമായ പ്രായോഗിക ഇടപെടലുകളും നിയമപരമായ സമീപനങ്ങളും കൈകൊള്ളുക എന്നതാണ് ഈ ഫോറത്തിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>